-
എച്ച്പിയുടെ ക്രോംബുക്ക് എക്സ് 360 കേരള വിപണിയില്‍. ടാബ്ലെറ്റ്, ടെന്റ്, സ്റ്റാന്‍ഡ്, ലാപ്ടോപ്പ് എന്നിങ്ങനെ വിവിധ രീതിയില്‍ ഉപയോഗിക്കാനുള്ള സൗകര്യം എക്സ് 360 വാഗ്ദാനം ചെയ്യുന്നു.
14/12 ഇഞ്ച് ഡബ്ല്യൂഎല്‍ഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേ മികച്ച ദൃശ്യസംവിധാനമൊരുക്കുന്നു. എച്ച്പി ക്രോംബുക്ക് എക്സ് 360 ന്റെ ഡ്യുവല്‍ സ്പീക്കറുകള്‍ ബാങ് ആന്‍ഡ് ഒലുഫ്സെന്‍ ആണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
കൂടാതെ സംയോജിത ഡ്യൂവല്‍ ശ്രേണി ഡിജിറ്റല്‍ മൈക്രോഫോണ്‍, എച്ച്പി വൈഡ് വിഷന്‍ എച്ച്ഡി ക്യാമറ, എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐലന്റ് ശൈലയില്‍ ബാക്ക്ലിറ്റ് കീബോര്‍ഡാണ് എക്സ് 360യുടെ മറ്റൊരു സവിശേഷത.
ക്രോം ഒഎസ് അടിസ്ഥാനമാക്കിയാണ് എച്ച്പി ക്രോംബുക്ക് എക്സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍, 8ജിബി ഡിഡിആര്‍ 4എസ്ഡി റാം, 64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗതയേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു.
രണ്ട് യുഎസ്ബി-സി, ഒരു യുസ്ബി-എ പോര്‍ട്ടുകളും, ഹെഡ്ഫോണ് മൈക്രോഫോണ്‍ കോമ്പോയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
13 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കരുത്തുറ്റ ബാറ്ററിയോടു കൂടിയ എച്ച്പി ക്രോംബുക്ക് എക്സ് 360 യുടെ ഭാരം 1.58 കിലോഗ്രാം മാത്രമാണ്. വിവിധ വേരിയന്റുകളില്‍ ലഭ്യമാകുന്ന എക്സ് 360യുടെ വില 20,000 മുതല്‍ 50,000രൂപ വരെയാണ്.
Content Highlights: HP chromebook X360 pro launched in Kerala market
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..