പുതിയ എയ്‌റോ 13 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച്.പി.


ബാങ് & ഒലുഫ്‌സെന്‍ ഡ്യുവല്‍ സ്പീക്കറുകള്‍ മികച്ച ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. നാച്ചുറല്‍ സില്‍വര്‍, പെയില്‍ റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്.

HP AERO 13 | Photo: HP

കൊച്ചി: എച്ച്.പിയുടെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്‌ടോപ്പായ എയ്‌റോ 13 വിപണിയില്‍ അവതരിപ്പിച്ചു. ഒരു കിലോ ഗ്രാമില്‍ താഴെ മാത്രം ഭാരമുള്ള എയ്റോ 13 പുറത്തിറക്കുന്നതിലൂടെ പവിലിയന്‍ സീരീസ് വിപുലീകരിക്കുകയാണ് കമ്പനി. മൈക്രോ എഡ്ജ് 13.3 ഇഞ്ച് ഡിസ്‌പ്ലേയും 1920 x 1200 (ഡബ്‌ള്യു.യു.എക്‌സ്.ജി.എ) റെസല്യൂഷനും ഉള്ളതിനാല്‍ ഇത് യഥാര്‍ത്ഥ നിറങ്ങളും ഫ്‌ലിക്കര്‍ ഫ്രീ സ്‌ക്രീനുമടക്കം മികച്ച കാഴ്ചാനുഭവം നല്‍കുന്നു.

ബാങ് & ഒലുഫ്‌സെന്‍ ഡ്യുവല്‍ സ്പീക്കറുകള്‍ മികച്ച ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. നാച്ചുറല്‍ സില്‍വര്‍, പെയില്‍ റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്. കൃത്യമായ അകലത്തില്‍ ക്രമീകരിച്ചിരിക്കുന്ന കീ ബോര്‍ഡില്‍ സുഖപ്രദമായ ടൈപ്പിംഗ് അനുഭവം നല്‍കുന്നതിനായി ബാക്ക് ലിറ്റ് സംവിധാനവുമൊരുക്കിയിട്ടുണ്ട്.

റേഡിയന്‍ ഗ്രാഫിക്‌സോട് (Radeon Graphics) കൂടിയ എഎംഡി റൈസണ്‍ (AMD Ryzen) 5 പ്രോസസറാണ് എയ്‌റോ 13 ലുള്ളത്. ഇത് 16 ജി.ബി റാമും എസ്.എസ്.ഡി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഒരു സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ്-സി, രണ്ട് സൂപ്പര്‍സ്പീഡ് യുഎസ്ബി ടൈപ്പ്-എ, ഒരു എച്ച്ഡിഎംഐ 2.0, ഒരു എസി സ്മാര്‍ട്ട് പിന്‍, ഒരു ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നിവയ്ക്കായുള്ള പോര്‍ട്ടുകളാണ് എയ്‌റോ 13 ലുള്ളത് .

പത്ത് മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് പുതിയ എയ്‌റോ 13ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.പി. ഫാസ്റ്റ് ചാര്‍ജ്ജ് ഓപ്ഷനും നല്‍കിയിട്ടുണ്ട്. സിസ്റ്റം ഓഫായിരിക്കുമ്പോള്‍ 65 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം മുപ്പത് മിനിറ്റിനുള്ളിലും, 45 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം 45 മിനിറ്റിനുള്ളിലും അന്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 72,999 രൂപയാണ് എച്ച്.പി പവിലിയന്‍ എയ്‌റോ 13 ന്റെ വില.

Content Highlights: hp aero 13 launched in market

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented