Pixel Buds Pro | Photo: Google
ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ഉത്പന്നങ്ങളിലൊന്നാണ് പിക്‌സല്‍ ബഡ്‌സ് പ്രോ. കോറല്‍, ലെമണ്‍ഗ്രാസ്, ഫോഗ്, ചാര്‍ക്കോള്‍ നിറങ്ങളില്‍ ഇത് വിപണിയിലെത്തു. നേര്‍ത്ത മാറ്റ് ഫിനിഷുള്ള ഡിസൈനാണിതിന്.
ജൂലായ് 21 മുതലാണ് പിക്‌സല്‍ ബഡ്‌സ് പ്രോയുടെ വില്‍പന ആരംഭിക്കുക. 199 ഡോളറാണ് ഇതിന്റെ വില. ഇത് 15391 രൂപയോളം വരും. ഇന്ത്യയില്‍ ഇത് അവതരിപ്പിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
സവിശേഷതകള്‍
പിക്‌സല്‍ ബഡ്‌സ് പ്രോ ഇയര്‍ബഡ്‌സിന് ഐപിഎക്‌സ്4 വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്. ഇതിന്റെ കേയ്‌സിനാകട്ടെ ഐപിഎക്‌സ്2 വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്.
മള്‍ടി പോയിന്റെ കണക്റ്റിവിറ്റി സൗകര്യത്തോടുകൂടിയാണ് പിക്‌സല്‍ ബഡ്‌സ് പ്രോ എത്തുന്നത്. ബഡ്‌സ് പെയര്‍ ചെയ്ത മറ്റ് ബ്ലൂടൂത്ത് ഡിവൈസുകള്‍ തമ്മില്‍ ഓട്ടോമാറ്റിക് ആയി മാറാന്‍ ഇതിലൂടെ സാധിക്കും.
ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സൗകര്യം ഇതിലുണ്ട്. ഗൂഗിള്‍ വികസിപ്പിച്ച അല്‍ഗൊരിതത്തില്‍ പ്രവര്‍ത്തിക്കുന്ന 6-കോര്‍ ഓഡിയോ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദം കേല്‍ക്കാന്‍ സാധിക്കുന്ന ട്രാന്‍സ്പാരന്‍സി മോഡും ഇതിലുണ്ട്.
ചെവിയിലെ മര്‍ദം തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സറുകളുടെ സഹായത്തോടെ നോയ്‌സ് കാന്‍സലേഷന്‍ ക്രമീകരിക്കുന്ന സൈലന്റ് സീല്‍ ഫീച്ചറും പിക്‌സല്‍ ബഡ്‌സ് പ്രോയുടെ സവിശേഷതകളിലൊന്നാണ്.
ഗൂഗിള്‍ അസിസ്റ്റന്റ് അധിഷ്ഠിതമായ ഫീച്ചറുകളും ഇതിലുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിനോടുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇത് ഉപയോഗിക്കാനാവും.
ആക്റ്റീവ് നോയ്‌സ് കാന്‍സലിങ് സംവിധാനമുള്ള ഇയര്‍ ബട്‌സ് ആണ് പിക്‌സല്‍ ബഡ്‌സ് പ്രോ. സാധാരണ നിലില്‍ 11 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ മോഡില്‍ ഏഴ് മണിക്കൂര്‍ നേരവും ചാര്‍ജ് ലഭിക്കും.
ഈ വര്‍ഷം അവസാനത്തോടെ സ്‌പേഷ്യല്‍ ഓഡിയോ സൗകര്യവും ഒരു അപ്‌ഡേറ്റിലൂടെ പിക്‌സല്‍ ബഡ്‌സ് പ്രോയില്‍ ലഭിക്കും. ഗൂഗിളിന്റെ മൈ ഡിവൈസ് ആപ്പ് ഉപയോഗിച്ച് ഫോണ്‍ എവിടെയാണെന്ന് കണ്ടുപിടിക്കാനാവും.
Content Highlights: Google, Google I/O 2022, Pixel Buds Pro, Ear buds
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..