ജാപ്പനീസ് ഫോട്ടോഗ്രാഫി, ഇമേജിംഗ് കമ്പനിയായ ഫുജിഫിലിം 9,999 രൂപയ്ക്ക് ഇന്‍സ്റ്റാക്‌സ് മിനി ലിങ്ക് എന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും രാജ്യത്തെ പ്രമുഖ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇന്‍സ്റ്റാക്‌സ് മിനി ലിങ്ക് സ്മാര്‍ട്‌ഫോണ്‍ പ്രിന്റര്‍ ലഭ്യമാവും. 

സ്മാര്‍ട്ട്ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിറൊട്ടേഷന്‍, ഫില്‍ട്ടര്‍ തിരഞ്ഞെടുക്കല്‍, ബ്രൈറ്റ്‌നസ് ക്രമീകരണം എന്നിവ പോലുള്ള  നിരവധി സൗകര്യങ്ങള്‍  എന്നിവ ഇന്‍സ്റ്റാക്സ് മിനി ലിങ്കില്‍ ലഭിക്കും.

ലോകത്തിലെ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ സ്മാര്‍ട്‌ഫോണ്‍ പ്രിന്ററാണ് 'ഇന്‍സ്റ്റാക്‌സ് മിനി ലിങ്ക്' എന്ന് കമ്പനി അവകാശപ്പെടുന്നു.

ഏകദേശം 12 സെക്കന്‍ഡിനുള്ളില്‍ ഫോട്ടോകള്‍ പ്രിന്റുചെയ്യാന്‍ കഴിയുന്ന ഈ ഉപകരണം ആഷ് വൈറ്റ്, ഡസ്‌കി പിങ്ക്, ഡാര്‍ക്ക് ഡെനിം എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. 

Content Highlights: Fujifilm's launches sleek smartphone printer in India