കൊച്ചി : ഇന്ത്യന്‍ ബ്രാന്റായ ഫോക്‌സിന്റെ പുതിയ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ഫോക്‌സ്ഫിറ്റ് അമൈസ് എസ് വണ്‍ , ഫോക്‌സ്ഫിറ്റ് പള്‍സ് ആര്‍ വണ്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് വാച്ചുകളാണ് ഫോക്‌സിന്‍ പുതിയതായി വിപണിയില്‍ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കളുടെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള കൃത്യമായ ധാരണ നല്‍കി ശാരീരികക്ഷമത നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ചുകള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഫോക്‌സിന്‍ പറഞ്ഞു.
വിശാലമായ വ്യൂ ആംഗിള്‍, ഫുള്‍ ടച്ച് സ്‌ക്രീന്‍, മികച്ച ഡിസ്പ്ലേ നിലവാരം എന്നിവ ഫോക്‌സിന്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ചിന്റെ സവിശേഷതകളാണ്. ഹാര്‍ട്ട് റേറ്റ്, സ്ലീപ്പ് മോണിറ്റര്‍ സൗകര്യങ്ങള്‍ ഇതിലുണ്ട്.
ഫോക്‌സ്ഫിറ്റ് അമൈസ് എസ് വണ്‍ , ഫോക്‌സ്ഫിറ്റ് പള്‍സ് ആര്‍ വണ്‍ എന്നീ വാച്ചുകള്‍ക്ക് 3,999 രൂപ, 4,999 രൂപ എന്നീ വിലകളിലായിരിക്കും വിപണിയിലെത്തുക.
Content Highlights: foxin foxifit smartwatches launched