ഫയർ ബോൾട്ട് സൂപ്പർനോവ | photo: fire boltt
ഫയര്‍ ബോള്‍ട്ടിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിങ് ഫീച്ചറോട് കൂടിയ ഫയര്‍ ബോള്‍ട്ട് സൂപ്പര്‍നോവ എന്ന വാച്ചാണ് വിപണിയിലെത്തിയിരിക്കുന്നത്.
1.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് വാച്ചിനുള്ളത്. 123 സ്പോര്‍ട്സ് മോഡുകള്‍ സൂപ്പര്നോവയിലുണ്ട്.
ഓറഞ്ച്, ബ്ലൂ, യെല്ലോ, ഗോള്‍ഡ് ബ്ലാക്ക്, ലൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാച്ച് എത്തിയിരിക്കുന്നത്. 24/7 ഹാര്‍ട്ട് റേറ്റ് ട്രാക്കിങ്ങും വാച്ചിന്റെ പ്രത്യേകതയാണ്.
ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും വാച്ച് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ ബാറ്ററി ശേഷിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫാഷനും ടെക്നോളജിയും ഇഴചേര്ന്നതാണേ് സൂപ്പര്‍നോവ സ്മാര്‍ട്ട് വാച്ചെന്നാണ് ഫയര്‍ ബോള്‍ട്ടിന്റെ സഹ സ്ഥാപകരായ ആയുഷിയും അര്‍ണവ് കിഷോറും പറഞ്ഞത്. 3,499 രൂപയാണ് ഫയര്‍ ബോള്‍ട്ട് സൂപ്പര്‍നോവയുടെ വില.
Content Highlights: Fire Boltt Supernova with Bluetooth calling feature launched in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..