ന്ത്യന്‍ ബ്രാന്‍ഡായ ഫയര്‍ ബോള്‍ട്ടിന്റെ നിന്‍ജ 2 സ്മാര്‍ട് വാച്ച് പുറത്തിറങ്ങി. കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതില്‍ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് വാച്ച് ആണിത്. വിവിധങ്ങളായ ഹെല്‍ത്ത്, സ്‌പോര്‍ട്‌സ് മോഡുകളുമായാണ് ഇത് എത്തിയിരിക്കുന്നത്. 

ബജറ്റ് സ്മാര്‍ട് വാച്ച് വിഭാഗത്തില്‍ ഓപ്ഷനുകള്‍ വളരെ കുറവാണ്. അടുത്തിടെ നോയ്‌സ് കാലിബര്‍ എന്ന പേരില്‍ ഒരു സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിരുന്നു.  1999 രൂപയാണ് ഇതിന് വില. ഇന്ത്യന്‍ വിപണിയില്‍ നോയ്‌സ് കാലിബറിന് എതിരാളിയാവും ഫയര്‍ ബോള്‍ഡ് നിന്‍ജ 2. 

ആഴ്ചകള്‍ക്ക് മുമ്പ് കമ്പനി പുറത്തിറക്കിയ നിന്‍ജ സ്മാര്‍ട് വാച്ചിന്റെ പിന്‍ഗാമിയാണ് നിന്‍ജ 2. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് ഓക്‌സിജന്‍ ലെവല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വാച്ചിലുണ്ട്. 

1899 രൂപയാണ് നിന്‍ജ 2 ന് വില. ഫയര്‍ ബോള്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ആമസോണില്‍ നിന്നും വാച്ച് വാങ്ങാം. നീല, പിങ്ക്, ബ്ലാക്ക് നിറങ്ങളിലാണ് നിന്‍ജ 2 എത്തുക.

1.3 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയാണ് നിന്‍ജ 2 ന്. 240x240 പിക്‌സല്‍ റസലൂഷനുണ്ട്. 30 വ്യത്യസ്ത സ്‌പോര്‍ട്‌സ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ഒന്നിലധികം വാച്ച് ഫേസുകളും ഇതില്‍ ലഭ്യമാണ്. ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. 

ഐപി68 റേറ്റുള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ് ആണിത്. അലാറം, സ്റ്റോപ്പ് വാച്ച്, വിവിധ വാച്ച് ഫേസുകള്‍, സ്മാര്‍ട് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ വിവരങ്ങള്‍ എന്നിവയും വാച്ചില്‍ അറിയാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ നിന്‍ജ 2 ഒരാഴ്ച പ്രവര്‍ത്തിപ്പിക്കാം. സ്റ്റാന്റ് ബൈ മോഡില്‍ 25 ദിവസം വരെ ചാര്‍ജ് കിട്ടും. 

Content Highlights: Fire Boltt Ninja 2 launched in India, priced under Rs 2000