വാച്ചില്‍ കോളുകള്‍ എടുത്ത് സംസാരിക്കാം; ഫാസ്റ്റ്ട്രാക്ക് ബ്ലൂടൂത്ത് റിഫ്‌ളക്‌സ് പ്ലേ+ 


റിഫ്‌ളക്‌സ് പ്ലേ+ 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയാണ് എത്തുന്നത്. മള്‍ട്ടിപിള്‍ ആനിമേറ്റഡ് വാച്ച് ഫെയ്‌സുകള്‍ക്കൊപ്പം നാല് കളര്‍ വേരിയന്റുകളില്‍ റിഫ്‌ളക്‌സ് പ്ലേ + വിപണിയിലെത്തും.

Fastrack launches Reflex Play+ | Photo: Fastrack

കൊച്ചി: യൂത്ത് ആക്‌സസറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ആദ്യ ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചായ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താവിന് ഹാന്‍ഡ്‌സ് ഫ്രീ അനുഭവം നല്‍കുന്ന നവീനമായ ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചാണ് പുതിയ റിഫ്‌ളക്‌സ് പ്ലേ+.

ഫോണ്‍ കോളുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കുന്നതിനൊപ്പം ഫോണ്‍ എടുക്കാതെ തന്നെ കോള്‍ എടുത്ത് സംസാരിക്കാന്‍ വാച്ചിലൂടെ സാധിക്കും. ഇതിന് വേണ്ടി ബില്‍റ്റ് ഇന്‍ സ്പീക്കറും മൈക്രോഫോണും റിഫ്‌ളക്‌സ് പ്ലേ + ലുണ്ട്. കോളിനിടെ തടസങ്ങളുണ്ടാകാത്ത വിധമാണ് ഇതിന്റെ നിര്‍മിതിയെന്ന് കമ്പനി പറയുന്നു.



റിഫ്‌ളക്‌സ് പ്ലേ+ 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയാണ് എത്തുന്നത്. മള്‍ട്ടിപിള്‍ ആനിമേറ്റഡ് വാച്ച് ഫെയ്‌സുകള്‍ക്കൊപ്പം നാല് കളര്‍ വേരിയന്റുകളില്‍ റിഫ്‌ളക്‌സ് പ്ലേ + വിപണിയിലെത്തും.

ഗൂഗിളും സിരിയും അടക്കമുള്ള വോയ്‌സ് അസിസ്റ്റന്റുകളേയും ഇതു പിന്തുണക്കും. മ്യൂസിക് കണ്‍ട്രോള്‍, കാമറ കണ്‍ട്രോള്‍ ഏഴു ദിവസം നീളുന്ന ബാറ്ററി ലൈഫ്, നോട്ടിഫിക്കേഷന്‍ അലര്‍ട്ട് തുടങ്ങിയവയെല്ലാം വാച്ചിലുണ്ടാവും.

ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, എസ്പിഒ2, ബിപി മോണിറ്റര്‍ എന്നിവ അടക്കമുള്ള ആരോഗ്യ നിരീക്ഷണത്തിനുള്ള ആധുനിക സംവിധാനങ്ങളും ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ ല്‍ ഉണ്ട്. സെഡന്ററി റിമൈന്‍ഡര്‍ സംവിധാനം, മള്‍ട്ടിപ്പിള്‍ സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും റിഫ്‌ളക്‌സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിലുണ്ട്. പുതിയ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിന് 6995 രൂപയാണ് വില.

Content Highlights: Fastrack launches Reflex Play+

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented