Photo: Fasttrack
കൊച്ചി: ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ് പ്ലസ് സ്മാർട് വാച്ച് പുറത്തിറക്കി. അഫോര്‍ഡബിള്‍ വെയറബിള്‍ രംഗത്തേക്കുള്ള ഫാസ്റ്റ് ട്രാക്കിന്റെ കടന്നുവരവാണ് ഇതിലൂടെ. 1.69 ഇഞ്ച് അള്‍ട്രാ വിയു ഡിസ്പ്ലേയുള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് 60 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റും 500 നിറ്റ്സ് ബ്രൈറ്റ്നസ് കപ്പാസിറ്റിയുമായാണ് എത്തുന്നത്. 60 സ്പോട്സ് മോഡുകളും നിരവധി യൂട്ടിലിറ്റി സവിശേഷതകളും ഉള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ആമസോണ്‍ ഫാഷനില്‍ മാത്രമാണ് ലഭിക്കുക.
1495 രൂപയ്ക്കാണ് ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ റിഫ്ളക്സ് ബീറ്റ് പ്ലസ് ലഭ്യമാക്കിയിരിക്കുന്നത്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വിമെന്‍ ഹെല്‍ത്ത് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍ തുടങ്ങിയ നിരവധി അനിവാര്യ ട്രാക്കറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഹെല്‍ത്ത് സ്യൂട്ട് റിഫ്ളക്സ് ബീറ്റ് പ്ലസിനെ ഗുണമേന്മയുള്ള വെയറബിള്‍ ഡിവൈസ് ആക്കി മാറ്റുന്നു.
ഐപി 68 റേറ്റിങോടുകൂടിയുള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് ആണ് വാച്ചിനുള്ളത്. സില്‍കോണ്‍ സ്ട്രാപ്പും ഉണ്ട്. നൂറിലേറെ ക്ലൗഡ് വാച്ച് ഫെയ്സുകള്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ് പ്ലസില്‍ ലഭ്യമാണ്. ഇഷ്ടാനുസരണം വാച്ച് ഫെയ്സ് ക്രമീകരിക്കാം. ബെഗി ലാറ്റെ, വൈന്‍ റെഡ്, ബ്ലാക്ക്, ഒലിവ് ഗ്രീന്‍, ദീപ് ടീല്‍ എന്നിവ അടക്കം അഞ്ചു വ്യത്യസ്ത വര്‍ണങ്ങളും ലഭ്യമാണ്.
ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ്+ അഞ്ചു ദിവസം വരെ നീണ്ടു നില്ക്കുന്ന ബാറ്ററിയാണ് നല്‍കുന്നത്. ക്യാമറ കണ്ട്രോള്, മ്യൂസിക് കണ്ട്രോള് സംവിധാനങ്ങളുണ്ട്. കോളുകള്‍ക്ക് നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകള്‍ കാണിക്കുന്നതിനൊപ്പം കോളുകള്‍ കട്ട് ചെയ്യാനും ഇതില്‍ സാധിക്കും.
Content Highlights: fast track launches Reflex Beat+ affordable smart watch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..