ഫെയ്‌സ്ബുക്കിന്റെ വീഡിയോ കോളിങ് ഉപകരണങ്ങളായ പോര്‍ട്ടല്‍ ഗോ, പോര്‍ട്ടല്‍ പ്ലസ് എന്നിവ പുറത്തിറക്കി. 10 ഇഞ്ച്, 14 ഇഞ്ച് ഡിസ്‌പ്ലേകളുമായാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് ആമസോണിന്റെ ഹാര്‍ഡ് വെയര്‍ പരിപാടി നടക്കാനിരിക്കെയാണ് ഫെയ്‌സ്ബുക്ക് പുതിയ ഉപകരണങ്ങളുമായി എത്തിയിരിക്കുന്നത്. പരിപാടിയില്‍ ആമസോണ്‍ പുതിയ എക്കോ ഉപകരണങ്ങള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 19 മുതല്‍ പോര്‍ട്ടല്‍ ഗോ, പോര്‍ട്ടല്‍ പ്ലസ് ഡിവൈസുകളുടെ വിതരണം ആരംഭിക്കും. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

അമേരിക്കയില്‍ 199 ഡോളറിനാണ് പോര്‍ട്ടല്‍ ഗോ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇത് ഏകദേശം 14,737 രൂപയോളം വരും. പോര്‍ട്ടല്‍ പ്ലസിന് 349 ഡോളറാണ് വില (25000 രൂപ) .

12 മെഗാപിക്‌സല്‍ ക്യാമറയോടുകൂടിയാണ് പുതിയ പോര്‍ട്ടല്‍ ഡിസ്‌പ്ലേകള്‍ എത്തിയിരിക്കുന്നത്. ഇവയില്‍ ദീര്‍ഘനേരം ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.