50 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള 'ഗ്രാവിറ്റി Z' ഇയര്‍ ബഡ്‌സ് അവതരിപ്പിച്ച് ഡിഫൈ


13 എംഎം ഡ്രൈവര്‍, കോളിംഗ് മികവുറ്റതാക്കാന്‍ ഇഎന്‍സി മൈക്കുകള്‍; ഗെയിമിങിനായി 50 എംഎസ് കുറഞ്ഞ ലേറ്റന്‍സി തുടങ്ങിയ സവിശേഷതകള്‍.

Defy Gravity Z | Photo: DEFY

50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ച് ഡിഫൈ. ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരിലാണ് ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് പുതിയ ബഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎന്‍സി ക്വാഡ് മൈക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളം ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്നു. 13എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ശബ്ദത്തിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മികച്ച ബാസ്-ബൂസ്റ്റഡ് ശബ്ദ സവിശേഷതകള്‍ നല്‍കാനും ഇത് സഹായിക്കുന്നുണ്ട്.

ഫ്‌ലിപ്കാര്‍ട്ടില്‍ ഇതിനോടകം വില്‍പന തുടങ്ങിയ ഗ്രാവിറ്റി Z, ലോഞ്ചിന്റെ ഭാഗമായി 999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഗെയിമിങ്ങ് താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും വിശ്വസനീയമായ ഉല്പന്നമായിരിക്കും ഗ്രാവിറ്റി Z എന്ന് കമ്പനി അവകാശപ്പെടുന്നു.

മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 മില്ലി സെക്കന്‍ഡ് ലോ ലേറ്റന്‍സി ടര്‍ബോ മോഡാണ് നല്‍കിയിരിക്കുന്നത്. ടര്‍ബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുമ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

പാട്ടുകളുടെ ട്രാക്ക് മാറ്റാനും, ശബ്ദം ക്രമീകരിക്കാനും, കോളുകള്‍ക്ക് ഉത്തരം നല്‍കാനും നിരസിക്കാനും, വോയ്സ് അസിസ്റ്റന്റ് ആക്സസിനുമെല്ലാം പ്രത്യേകം സൗകര്യം ഡിഫൈ ഗ്രാവിറ്റി Z ബഡ്‌സിലുണ്ട്. ഇയര്‍ബഡുകളുടെ കെയ്സ് തുറന്ന് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാന്‍ ക്വിക്ക് പെയര്‍ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്റെ ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റി കൂടുതല്‍ ദൂരത്ത്, തടസങ്ങളില്ലാത്ത ശബ്ദം നല്‍കാന്‍ പ്രാപ്തമാക്കുന്നതാണ്.

50 മണിക്കൂര്‍ നീണ്ട ബാറ്ററി ബാക്കപ്പ് ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിനോദം ഉറപ്പാക്കുമെന്ന് ഡിഫൈ അധികൃതര്‍ അറിയിച്ചു. വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് ഗ്രാവിറ്റി Z ഉറപ്പ് നല്‍കുന്നു. അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാര്‍ജറിനൊപ്പമാണ് ഇയര്‍ബഡുകള്‍ വിപണിയില്‍ എത്തുന്നത്.

വെള്ളം വിയര്‍പ്പ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സംരംക്ഷണം നല്‍കാന്‍ ഐപിഎക്‌സ് 4 സംവിധാനവുമുണ്ട്.

ഓഡിയോ ഗിയര്‍, സ്മാര്‍ട്ട് വെയറബിള്‍സ്, പേഴ്‌സണല്‍ ഗ്രൂമിംഗ്, മൊബൈല്‍ ആക്‌സസറി അടക്കമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ കീഴില്‍, ഓഡിയോ വെയര്‍ ഉപകരണങ്ങള്‍ക്കായി സവിശേഷമായി അവതരിപ്പിച്ച ബ്രാന്റാണ് ഡിഫൈ.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: DEFY Launches 'Gravity Z' TWS Buds with 50-hour Unbeatable Battery Life

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented