ചൈനയിലെ റെസ്‌റ്റോറന്റില്‍ വെയ്റ്റര്‍മാരായി റോബോട്ടുകള്‍!


By സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

റസ്‌റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റെസ്റ്റോറന്റ്‌

മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും റോബോട്ടുകള്‍ ഏറ്റെടുത്തു തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇങ്ങനെയുള്ള ജോലികളില്‍ പലതും മനുഷ്യന് ചെയ്യാന്‍ പ്രയാസമുള്ളവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റസ്‌റ്റോറന്റുകളിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ചൈനയിലെ ഒരു റസ്‌റ്റോറന്റ്.

ഇവിടെ എത്തിപ്പെടുന്നവര്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ഭാവി ലോകത്തില്‍ എത്തപ്പെട്ടതുപോലെ ആദ്യം ഒന്ന് അമ്പരക്കും. കാരണം ഭക്ഷണവിഭവങ്ങളുമായി തിരക്കിട്ടു നീങ്ങുന്ന റോബോട്ടുകളെയാണ് ഇവിടെ നാം കാണുക.

ചൈനയിലെ ഗ്വിസു പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വിയാംഗില്‍ പ്രവര്‍ത്തിക്കുന്ന 'ടേസ്റ്റ് ആന്റ് അരോമ' എന്ന റസ്‌റ്റോറന്റാണ് റോബോട്ടുകളെ വെയിറ്റര്‍മാരായി രംഗത്തിറക്കിയിരിക്കുന്നത്. അഞ്ച് റോബോട്ടുകളാണ് ഈ റസ്‌റ്റോറന്റില്‍ ഇപ്പോള്‍ 'ജോലി' ചെയ്യുന്നത്.

കാര്യക്ഷമതയും വേഗതയുമാണ് ഈ റോബോട്ടുകളുടെ സവിശേഷത. എല്ലാത്തരം ഇടപാടുകാരുമായും പക്ഷപാതങ്ങളില്ലാതെ പെരുമാറുമെന്നതും ഇവയുടെ മറ്റൊരു ഗുണമാണ്.

സാങ്കേതികതയുടെ ഏറ്റവും പുതിയ മുഖമാണ് ഈ റോബോട്ടുകളെങ്കിലും, ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ കൗതുകവും താല്‍പര്യവും ഉണര്‍ത്തുമെങ്കിലും ഇവര്‍ക്കും ചില ദൗര്‍ബല്യങ്ങളുണ്ട്. പ്രധാന പ്രശ്‌നം ഈ റോബോട്ട് വെയിറ്റര്‍മാര്‍ക്ക് ഇടപാടുകാരുടെ ഇഷ്ടാനിഷ്ടങ്ങളോട് പ്രതികരിക്കാനും അവരോട് സംസാരിക്കാനാും സാധിക്കില്ലെന്നതാണ്.

മാത്രമല്ല, നിലത്ത് ഉറപ്പിച്ചിരിക്കുന്ന നിശ്ചിത പാതയിലൂടെ മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented