രട്ടക്കണ്ണുള്ള കാമറ ലെന്‍സുമായി കാനന്‍. കാനനിന്റെ ഇഓഎസ് ആര്‍ മിറര്‍ലെസ് ക്യാമറയ്ക്ക് വേണ്ടിയുള്ള ഡ്യുവല്‍ 5.2 എംഎം എഫ്/2.8 ഫിഷ്‌ഐ ലെന്‍സ് ആണ് കാനന്‍ അവതരിപ്പിച്ചത്. 3ഡി വിര്‍ച്വല്‍ റിയാലിറ്റി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് ഈ ലെന്‍സ് ഉപയോഗിക്കാം. 

വിര്‍ച്വല്‍ റിയാലിറ്റി ഗ്ലാസ് ആയ ഒകുലസ് ക്വസ്റ്റ് 2 പോലുള്ള ഉപകരണങ്ങളിലേക്ക് വേണ്ടിയുള്ള ദൃശ്യങ്ങള്‍ ഈ ക്യാമറ ലെന്‍സിലൂടെ പകര്‍ത്താന്‍ സാധിക്കും. 

സ്റ്റീരിയോസ്‌കോപിക് ത്രീഡി 180 ഡിഗ്രി വിആര്‍ ചിത്രങ്ങള്‍ ഒരു സിംഗിള്‍ ഇമേജ് സെന്‍സറിലേക്ക് പകര്‍ത്താന്‍ സാധിക്കുന്ന ലോകത്തിലെ ഡിജിറ്റല്‍ ഇന്റര്‍ചേയ്ഞ്ചബിള്‍ ലെന്‍സ് ആണിത് എന്ന് കാനന്‍ പറഞ്ഞു. 

ഇഓഎസ് ആര്‍5 ക്യാമറയില്‍ 8കെ റസലൂഷനിലുള്ള വീഡിയോകള്‍ പകര്‍ത്താന്‍ ഈ ലെന്‍സ് ഉപയോഗിക്കാം. നിലവില്‍ ഈ ക്യാമറയില്‍ മാത്രമേ ഈ ലെന്‍സ് ഉപയോഗിക്കാന്‍ സാധിക്കൂ. ക്യാമറയ്ക്ക് വേണ്ടി 1.5.0 സോഫ്റ്റ് വെയര്‍ അപ്ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്. 

Buy Canon Cameras On Amazon Great Indian Festival

ഇതില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇഓഎസ് വിആര്‍ യുട്ടി ലിറ്റി എന്ന പേരില്‍ ഒരു പ്രത്യേക കണ്‍വേര്‍ഷന്‍ ആപ്പും ഒരു പ്രീമിയര്‍ പ്രോ പ്ലഗ് ഇനും അവതരിപ്പിച്ചിട്ടുണ്ട്. 

1999 ഡോളറാണ് (ഏകദേശം 1,49,641 രൂപ )ലെന്‍സിന് വില. ഇഓഎസ് ആര്‍5 ക്യാമറയ്ക്ക് 3899 ഡോളറാണ് (ഏകദേശം 2,91,871 രൂപ )വില. ലെന്‍സും സോഫ്റ്റ് വെയറും ഡിസംബറില്‍ പുറത്തിറക്കും.