
MAXIFY GX5070 | Photo: Canon
ജാപ്പനീസ് ബ്രാന്‍ഡായ കാനണ്‍ പുതിയ ഇങ്ക് ടാങ്ക് പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാക്സിഫൈ ജിഎക്സ് 5070 പ്രിന്ററിന് 37995 രൂപയാണ് വില. കുറഞ്ഞ ചെലവിലുള്ള കളര്‍ പ്രിന്റിങും വേഗതയും, നെറ്റ് വര്‍ക്കിങ് ശേഷികളും ഇതിന്റെ സവിശേഷതയാണ്. ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും പ്രയോജനപ്പെടുത്താനാവും.
ഉല്പാദന ക്ഷമത മെച്ചപ്പെടുത്തും വിധമാണ് ഈ പ്രിന്റര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യമസാകി പറഞ്ഞു.
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഇ കൊമേഴ്സ്, ചരക്കുനീക്കം, റീട്ടെയില്‍ രംഗങ്ങള്‍ക്ക് വേണ്ടിയാണ് മാക്സിഫൈ ജിഎക്സ്5070 തയ്യാറാക്കിയിരിക്കുന്നത്. ഒരു തരത്തിലുള്ള വിവര ചോര്‍ച്ച സംഭവിക്കാതിരിക്കാനുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും യമസാകി പറഞ്ഞു.
വലിയ ഇങ്ക് ടാങ്കുകളും വലിയ അളവിലുള്ള ഇങ്ക് ബോട്ടിലുകളും ഇതിലെ പ്രിന്റിങ് ചെലവ് കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുഴുവന്‍ മഷിയും ഉപയോഗിച്ച് 14000 കളര്‍ പ്രിന്റുകളും കറുപ്പ് മഷി ഉപയോഗിച്ച് 6000 ഗ്രേ സ്കേയില്‍ പ്രിന്റുകളും എടുക്കാന്‍ സാധിക്കും. ഇതിലെ എക്കോണമി മോഡ് ഉപയോഗിച്ച് പ്രിന്റുകളുടെ എണ്ണം കൂട്ടാനും സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..