ടിവി വാങ്ങാന്‍ ആഗ്രഹമോ?, 65 ശതമാനം വരെ ഡിസ്കൗണ്ടിൽ വാങ്ങാം; വിപണിയിലെ മികച്ച ടെലിവിഷന്‍ മോഡലുകള്‍


ആന്‍ഡ്രോയിഡ് അധിഷ്ടിത ടെലിവിഷനുകളായതിനാല്‍ തന്നെ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കയ്യിലുള്ള സാമ്പത്തിക സ്ഥിതി അനുസരിച്ച് വിപണിയില്‍ ലഭ്യമായ ടെലിവിഷനുകളില്‍ ഏതെടുത്താലും കുഴപ്പമില്ല എന്ന് തന്നെ പറയാം

Photo: Mi

സ്മാര്‍ട് ടിവികളുടെ കാലമാണിത്. സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം വിലയില്‍ തന്നെ ടിവികളും വാങ്ങാന്‍ ഇപ്പോള്‍ സാധിക്കും. മുഴുവന്‍ പണവും അധിക തുകയും കൊടുക്കാതെ തന്നെ തവണകളായി പണമടച്ച് വാങ്ങാനുള്ള സൗകര്യവും ലഭ്യമാവുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാര്‍ട് ടിവികള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് എളുപ്പമായിരിക്കുന്നു. നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ വിപണിയിലുണ്ട്. ഏത് വാങ്ങമെന്ന ആശയക്കുഴപ്പം എപ്പോഴുമുണ്ടാവും.

ആന്‍ഡ്രോയിഡ് അധിഷ്ടിത ടെലിവിഷനുകളായതിനാല്‍ തന്നെ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കയ്യിലുള്ള സാമ്പത്തിക സ്ഥിതി അനുസരിച്ച് വിപണിയില്‍ ലഭ്യമായ ടെലിവിഷനുകളില്‍ ഏതെടുത്താലും കുഴപ്പമില്ല എന്ന് തന്നെ പറയാം.

എങ്കിലും ഈ രംഗത്ത് മുന്‍നിരയില്‍ കളിക്കുന്ന ചില ബ്രാന്‍ഡുകളുണ്ട്. എംഐ, റെഡ്മി, വണ്‍പ്ലസ്, സോണി, സാംസങ് പോലുള്ളവ അതില്‍ ചിലതാണ്. ഈ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിച്ച ചില സ്മാര്‍ട് ടിവികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എംഐ 43 ഇഞ്ച് യുഎച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട് എല്‍ഇഡി ടിവി

4കെ അള്‍ട്രാ എച്ച്ഡി റസലൂഷനുള്ള സ്‌ക്രീന്‍, 20 വാട്ട് സൗണ്ട് ഔട്ട്പുട്ട്, ഡോള്‍ബി ഓഡിയോ, എച്ച്ഡി ഡിടിഎസ് ശബ്ദം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഈ ടിവി എത്തുന്നത്. ആന്‍ഡ്രോയിഡ് ടിവി 9.0അടിസ്ഥാനമാക്കിയുള്ള പാച്ച് വാള്‍ ടിവി യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണിതിന്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, യൂട്യൂബ് പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. ആമസോണില്‍ 26249 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്.

വണ്‍പ്ലസ് 32 ഇഞ്ച് വൈ സീരീസ് എച്ച്ഡി സ്മാര്‍ട് ടിവി

വണ്‍ പ്ലസിന്റെ 32 ഇഞ്ച് സ്മാര്‍ട് ടിവിയാണിത്. എച്ച്ഡി എല്‍ഇഡി സ്‌ക്രീന്‍ ആണിതിന്. 20 വാട്ട് സൗണ്ട് ഔട്ട്പുട്ടുള്ള ടിവിയില്‍ ഡോള്‍ബി ഓഡിയോ മികവുണ്ട്. ആന്‍ഡ്രോയിഡ് 9.0 ഓഎസ് ആണിത്. 13999 രൂപയ്ക്ക് ആമസോണില്‍ ഇത് വാങ്ങാം.

റെഡ്മി 55 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി

55 ഇഞ്ച് ടിവി ആയതിനാല്‍ തന്നെ വില അല്‍പം കൂടുതലാണ്. 37249 രൂപയോളം വിലക്കുറവില്‍ ആമസോണില്‍ ഇത് വില്‍പനയ്ക്കുണ്ട്. 30 വാട്ടിന്റെ ശബ്ദ സംവിധാനമാണിതിന്. 4കെ എല്‍ഡിഇഡി സ്‌ക്രീനില്‍ ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10 പ്ലസ്, റിയാലിറ്റി ഫ്‌ളോ, വിവിഡ് പിക്ചര്‍ എന്നീ സാങ്കേതികതകളുമുണ്ട്.

സോണി ബ്രാവിയ 55 ഇഞ്ച് 4കെ യുഎച്ച്ഡി ഗൂഗിള്‍ ടിവി

4കെ റെസലൂഷനുള്ള മറ്റൊരു ടിവിയാണിത്. സെറ്റ് ടോപ്പ് ബോക്‌സ് ബന്ധിപ്പിക്കാന്‍ നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിങ് കണ്‍സോള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ട്. 20 വാട്ട് ശബ്ദസംവിധാനമാണിതിന്. 72740 രൂപ വിലയ്ക്ക് ഇത് വാങ്ങാം

സാംസങ് 32 ഇഞ്ച് എച്ച്ഡി റെഡി സ്മാര്‍ട് ടിവി

15741 രൂപയ്ക്കാണ് ഇത് ആമസോണ്‍ വില്‍ക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ, സീ5, സോണി ലൈവ്, യൂട്യൂബ് ഹോട്ട് സ്റ്റാര്‍ പോലുള്ള ഓടിടി പ്ലാറ്റ്‌ഫോമുകള്‍ ഇതില്‍ ഉപയോഗിക്കാം. 20 വാട്ടിന്റെ ശബ്ദ സംവിധാനമാണിതിന്.

32 ഇഞ്ചിന്റെ ടിവികള്‍

20000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന സ്മാര്‍ട് ടിവികളാണിത്. സാംസങ്, എംഐ, ഐഫാല്‍കണ്‍, സോണി, ആമസോണ്‍ ബേസിക്‌സ്, ഏസര്‍, ഓനിഡ തുടങ്ങി വിവിധ ബ്രാന്‍ഡുകളുടെ ടിവികള്‍ വിപണിയിലുണ്ട്.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented