ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സാംസങ് സ്മാര്‍ട്‌ഫോണുകള്‍


ആളുകള്‍ക്ക് സുപരിചിതമായ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡ് ആയതിനാല്‍ തന്നെ സാംസങിനോട് താല്‍പര്യം പുലര്‍ത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്.

Samsung Galaxy Note20 & Note20 Ultra | Photo: Samsung

ലോകത്തെ മുന്‍നിരയിലുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് സാംസങ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അതി നൂതന സാങ്കേതിക പിന്തുണയുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന കമ്പനിയും സ്മാര്‍ട്‌ഫോണ്‍ തന്നെ. ഫീച്ചര്‍ ഫോണുകളുടെ കാലത്ത് തന്നെ ആളുകള്‍ക്ക് സുപരിചിതമായ മൊബൈല്‍ഫോണ്‍ ബ്രാന്‍ഡ് ആയതിനാല്‍ തന്നെ സാംസങിനോട് താല്‍പര്യം പുലര്‍ത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്. നിലവില്‍ മികച്ച വില്‍പ്പന നടക്കുന്ന സാംസങ് ഫോണുകളുണ്ട്. അവയില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

സാംസങ് ഗാലക്‌സി എം 12

Buy NOW

6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ ആണിത്. എക്‌സിനോസ് 850 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്.

ഇതിന്റെ നാല് ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 10299 രൂപയും ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 12299 രൂപയുമാണ് വില.

Samsung Galaxy M12 (Black,4GB RAM, 64GB Storage) 6000 mAh with 8nm Processor | True 48 MP Quad Camera | 90Hz Refresh Rate

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി

Buy NOW

ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച സ്്മാര്‍ട്‌ഫോണ്‍ ആണിത്. 6.50 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറാണുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണിതിന്. രണ്ട് 12 മെഗാപിക്‌സല്‍ ക്യാമറയും ഒര എട്ട് മെഗാപിക്‌സല്‍ ലെന്‍സും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതിന്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

Samsung Galaxy S20 FE 5G (Cloud Navy, 8GB RAM, 128GB Storage)

സാംസങ് ഗാലക്‌സി എം32

Buy NOW

സാംസങിന്റെ എം സീരീസ് സ്മാര്‍ട്‌ഫോണുകളിലൊന്നാണിത്. 6000 എംഎഎച്ച് ബാറ്ററി, 25 വാട്ട് അതിവേഗ ചാര്‍ജിങ്, 64 എംപി പ്രധാന ക്യാമറയായെത്തുന്ന ക്വാഡ് ക്യാമറ സംവിധാനം എന്നിവയുണ്ട്.

6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയില്‍ ഡ്യൂഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. 20 മെഗാപിക്‌സല്‍ ആണ് സെല്‍ഫിക്യാമറ. മീഡിയാ ടെക് ഹീലിയോ ജി80 പ്രൊസസറില്‍ 4ജിബി റാം, 6 ജിബി റാം മോഡലുകളാണ് ഫോണിനുള്ളത്.

Samsung Galaxy M32 (Black, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime

സാംസങ് ഗാലക്‌സി എം51

Buy NOW

6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണിതിന്. ശക്തിയേറിയ 7000 എംഎഎച്ച് ബാറ്ററിയും 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്. 64 എംപി പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ മോഡ്യൂള്‍ ആണിതിന്. 32 എംപി സെല്‍ഫി ക്യാമറയുമുണ്ട്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 3.1 ആണുള്ളത്.

Samsung Galaxy M51 (Celestial Black, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime

സാംസങ് ഗാലക്‌സി എം52 5ജി

Buy NOW

ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ഗാലക്‌സി എം52 5ജിയില്‍ 6.7 ഇഞ്ച് ടച്ച് സ്‌ക്കീന്‍ ഡിസ്‌പ്ലേ ആണുള്ളത്. 1.8 GHz ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്രൊസസറില്‍ 6 ജിബി റാം ശേഷിയുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.

64 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറയാണിതിന്. 32 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display

സാംസങ് ഗാലക്‌സി നോട്ട് 20 അള്‍ട്രാ 5ജി

Buy NOW

സാംസങിന്റെ വിലകൂടിയ ഫോണുകളിലൊന്നാണിത്. 108 മെഗാപിക്‌സല്‍ ക്യാമറയില്‍ 5എക്‌സ് ഒപ്റ്റികല്‍ സൂം, എസ് പെന്‍ സ്റ്റൈലസ് എന്നിവയുണ്ട്. 6.9 ഇഞ്ച് ക്യുഎച്ച്ഡിപ്ലസ് അമോലെഡ് സ്‌ക്രീനില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. എക്‌സിനോസ് 990 പ്രൊസസറാണിതിന്. 4500 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി.

Samsung Galaxy Note 20 Ultra 5G (Mystic Bronze, 12GB RAM, 256GB Storage) with No Cost EMI/Additional Exchange Offers

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented