ണ്‍ലൈന്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഡിസ്‌കൗണ്ട് വില്‍പനകളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍. ജോലികള്‍ക്കിടയിലും വ്യയാമം ചെയ്യുമ്പോഴുമെല്ലാം ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ ഏറെ ഉപകാരപ്രദമാണ്. ഓണ്‍ലൈനില്‍ ഇപ്പോള്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച ചില ഹെഡ്‌സെറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

 

Noise Flair in-Ear Wireless Bluetooth Smart Neckband

നോയ്‌സ് ഫ്‌ലെയര്‍ ഇന്‍ ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ് ഇയര്‍ഫോണ്‍

മുന്‍നിര ശബ്ദോപകരണ നിര്‍മാതാക്കളായ നോയ്‌സിന്റെ വിലക്കുറവിലുള്ള ബ്ലൂടൂത്ത് ഹെഡ്‌സെറ്റാണ് നോയ്‌സ് ഫ്‌ലെയര്‍ ഇന്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ്. പൂര്‍ണമായും ടച്ച് കണ്‍ട്രോള്‍ ആണിതിന്. 35 മണിക്കൂര്‍ നേരം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും. ഡ്യുവല്‍ മൈക്ക് ഉപയോഗിച്ചുള്ള പരിസരത്തെ ശബ്ദം കുറയ്ക്കാനുള്ള സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഇതിലുണ്ട്. 1100 രൂപയ്ക്ക് ആമസോണില്‍ നിന്ന് ഇത് വാങ്ങാം. ആമസോണ്‍ പേ വഴി വാങ്ങുമ്പോള്‍ നൂറ് രൂപ കുറച്ച് കിട്ടും. ഹംഗാമ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനുമുണ്ട്. 

Sony WI-C200

സോണി ഡബ്ല്യൂഐ-സി200 വയര്‍ലെസ് ഹെഡ്‌ഫോണ്‍

1499 രൂപ വിലയുള്ള ഈ ഹെഡ്‌റഫോണില്‍ 15 മണിക്കൂര്‍ നേരമാണ് ചാര്‍ജ് കിട്ടുക. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.0 യുടെ പിന്തുണയിലാണ് പ്രവര്‍ത്തനം. ദൈനംദിന ആശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നല്ലൊരു ഹെഡ്‌ഫോണാണിത്. 

10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ പ്ലേ ചെയ്യാമെന്ന് കമ്പനി പറയുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയുമുണ്ട്. 

Oneplusവണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് സെഡ് ബേസ് എഡിഷന്‍

സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് പുറത്തിറക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ആണിത്. 1799 രൂപയാണ് ഇതിന് വില. മികച്ച ശബ്ദ ഗുണമേന്മയാണ് കമ്പനി ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ രൂപകല്‍പനയുള്ള ഈ ഹെഡ്‌സെറ്റിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളത്. 

Boat Rockers 330ബോട്ട് റോക്കേഴ്‌സ് 330 വയര്‍ലെസ് നെക്ക്ബാന്‍ഡ്

വിലക്കുറവില്‍ ലഭ്യമായ നല്ലൊരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ആണിത്. 1099 രൂപയാണിതിന് വില. 30 മണിക്കൂര്‍ നേരം പ്ലോബാക്ക് ടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. 

Oneplusബോട്ട് റോക്കേഴ്‌സ് 245 വി2

വിലക്കുറവില്‍ ലഭ്യമായ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളിലൊന്നാണിത്. 799 രൂപയാണ് ആമസോണില്‍ ഇതിന് വില. എട്ട് മണിക്കൂര്‍ നേരമാണ് പ്ലേബാക്ക് ടൈം വാഗ്ദാനം ചെയ്യുന്നത്. വിയര്‍പ്പില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപിഎക്‌സ്5 പ്രൊട്ടക്ഷന്‍ ഇതിനുണ്ട്. വ്യായാമത്തിനിടയിലും മറ്റ് കായികാധ്വാനങ്ങള്‍ക്കിടയിലും ഉപയോഗിക്കാനാവും.