പ്പിളിന്റെ ഏറ്റവും പുതിയ വാച്ച് സീരീസ് 7 ഇന്ന് മുതല്‍ ഇന്ത്യയില്‍ ഓര്‍ഡര്‍ ചെയ്യാം. ആപ്പിള്‍ ഇന്ത്യ സ്റ്റോര്‍ വെബ്‌സൈറ്റ് വഴിയും ആപ്പിളിന്റെ അംഗീകൃത സ്‌റ്റോറുകള്‍ വഴിയും വാച്ച് ഓര്‍ഡര്‍ ചെയ്യാം. 

ഐപി6എക്‌സ് ഡസ്റ്റ് റസിസ്റ്റന്‍സോടുകൂടിയെത്തുന്ന ആപ്പിള്‍ വാച്ച് സീരീസ് 7 41 എംഎം, 45 എംഎം എന്നിങ്ങനെ വലിയ സ്‌ക്രീനുകളുമായാണെത്തുന്നത്. നീന്തല്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍ക്കിടെ ഇത് ഉപയോഗിക്കാം. അതിവേഗ ചാര്‍ജിങ് സൗകര്യവും ഇതിനുണ്ട്.

ഇന്ത്യയില്‍ 41900 രൂപയിലാണ് ആപ്പിള്‍ വാച്ച് സീരീസ് 7 ന്റെ വില തുടങ്ങുന്നത്. ഇന്ന് മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് ഒക്ടോബര്‍ 15 മുതല്‍ വിതരണം ആരംഭിക്കും. 

Buy Apple Watches from Amazon

അഞ്ച് നിറങ്ങളിലുള്ള അലൂമിനിയം പുറംകവചമുള്ളവയും. സ്റ്റെയ്ന്‍ലെസ്റ്റീല്‍ പുറംകവചമുള്ള പതിപ്പുകളും സ്‌പേസ് ബ്ലാക്ക് ടൈറ്റാനിയം പതിപ്പും ആപ്പിള്‍ വാച്ച് സീരീസ് 7നുണ്ട്. 

വാച്ചിന്റെ ജിപിഎസ്-സെല്ലുലാര്‍ 41 എംഎം പതിപ്പിന് 50900 രൂപയും 45 എംഎം പതിപ്പിന് 53900 രൂപയുമാണ് വില.

ജിപിഎസ്-സെല്ലുലാര്‍ കണക്റ്റിവിറ്റിയുള്ള ആപ്പിള്‍ വാച്ചിന്റെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ 41 എംഎം പതിപ്പിന് 69900 രൂപയും 42 എംഎം മോഡലിന് 73900 രൂപയുമാണ് വില.