കാഴ്ചശക്തി തിരിച്ചറിയാനുള്ള കഴിവ്; 'പ്രൈവസി ഗ്ലാസ്സുകള്‍' നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍ ?


റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഐഫോണ്‍ ഉപയോക്താവിന്റെ സ്‌ക്രീനില്‍ തെളിയുന്ന വിവരങ്ങള്‍ മറ്റാര്‍ക്കും കാണാനാകാത്ത രീതിയില്‍ കണ്ണടയുടെ സ്‌ക്രീനില്‍ എത്തിക്കാനാകും

പ്രതീകാത്മക ചിത്രം | Photo: Gettyimages

സ്മാർട്ട് ഗ്ലാസ് രംഗത്ത് ഇതിനകം നിരവധി കമ്പനികൾ തങ്ങളുടേതായ പരീക്ഷണങ്ങളുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആപ്പിൾ ഈ രംഗത്തേക്ക് കടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പ്രൈവസി ഗ്ലാസ് എന്ന പേരിൽ ഒരു സ്മാർട് ഗ്ലാസ് പദ്ധതി ആപ്പിളിനുണ്ടത്രേ. പേറ്റന്റിനായി നൽകിയ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച വാർത്തകൾ വരുന്നത്. എന്നാൽ ഇത്തരം ഒരു പദ്ധതിയെ കുറിച്ച ആപ്പിൾ ഇതുവരെയും യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല.

എന്താണ് പ്രൈവസി ഗ്ലാസ്സുകള്‍ ?

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് എക്കാലവും മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ആപ്പിള്‍. ഒരു ഐഫോണ്‍ ഉപഭോക്താവ് തന്റെ ഫോൺ പൊതുസ്ഥലത് എവിടെയെങ്കിലും നിന്ന് ഉപയോഗിക്കുമ്പോള്‍ അതിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ കാണാനിടയായാല്‍ അയാളുടെ സ്വകാര്യതയെ അത് പല രീതിയിലും ബാധിച്ചേക്കാം എന്ന ചിന്തയിൽ കണ്ടെത്തിയ പുതിയ പരിഹാരമായാണ് പ്രൈവസി ഗ്ലാസ്സുകളെ കണക്കാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഐഫോണ്‍ ഉപയോക്താവിന്റെ സ്‌ക്രീനില്‍ തെളിയുന്ന വിവരങ്ങള്‍ മറ്റാര്‍ക്കും കാണാനാകാത്ത രീതിയില്‍ കണ്ണടയുടെ സ്‌ക്രീനില്‍ എത്തിക്കാനാകും. അതോടൊപ്പം തന്നെ, സ്ഥിരമായി കണ്ണട ധരിക്കുന്ന വ്യക്തികളുടെ കാഴ്ച പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാഫിക്കല്‍ ഇന്‍പുട്ട് നടത്താന്‍ കഴിവുള്ള പുതിയ ടെക്‌നോളജിയും ഉള്‍പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം.

ഒരു ഉപയോക്താവിന്റെ കാഴ്ചക്കുള്ള പ്രശ്‌നങ്ങളും ആപ്പിളിന്റെ പ്രൈവസി ഗ്ലാസുകള്‍ മനസ്സിലാക്കി വെക്കും. തുടര്‍ന്ന് ഉപയോഗം തുടങ്ങുമ്പോള്‍ ഉപയോക്താവിന്റെ കാഴ്ചയുടെ പ്രശ്‌നങ്ങള്‍ സ്വയം മനസ്സിലാക്കി അതിനനുസരിച്ച് ഫോണിലെ വിവരങ്ങള്‍ കണ്ണടയിലേക്ക് പകര്‍ത്തിക്കാണിക്കും. ആപ്പിള്‍ പ്രൈവസി ഗ്ലാസുകള്‍ ഉപയോഗിക്കുന്നയാള്‍ക്ക് കാഴ്ചാ പ്രശ്‌നങ്ങള്‍ക്കായി മറ്റൊരു ഗ്ലാസ് ഉപയോഗിക്കേണ്ടി വരില്ല.

Apple Smartglass
Photo: Patently Apple

ഫോണിന്റെ ഡിസ്പ്ളേയിലെ ഉള്ളടക്കം ഐഫോണിന്റെ ഉടമകളെ മാത്രം കാണാന്‍ അനുവദിക്കുന്ന പുതിയ ഗ്ലാസിന് യു.എസ്. പേറ്റന്റ് & ട്രേഡ്മാര്‍ക്ക് ഓഫീസില്‍ (USPTO) ആപ്പിള്‍ ഫയല്‍ ചെയ്ത പുതിയ പേറ്റന്റ് അപേക്ഷയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒരു ഇലക്ട്രോണിക്ക് ഉപകരണത്തില്‍ കാഴ്ചപരിമിതികള്‍ തിരുത്തുന്ന തരത്തിലെ ഗ്രാഫിക്കല്‍ ഔട്ട്പുട്ടുകളും സ്റ്റാന്‍ഡേര്‍ഡ് ഗ്രാഫിക്കല്‍ ഔട്ട്പുട്ടുകളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനത്തിന് വേണ്ടി ആപ്പിള്‍ പേറ്റന്റിനായി അപേക്ഷിച്ചു എന്ന് പേറ്റന്റ്ലി ആപ്പിള്‍ (Patently Apple) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാളെ ഏത് രൂപത്തിലും തിരിച്ചറിയുന്ന ഫേസ് ഐഡി

ആപ്പിള്‍ സ്വന്തമായി ഒരു സ്മാര്‍ട്ട് ഗ്ലാസ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെതന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ, കസ്റ്റം ഫേസ് ഐഡി പ്രൊഫൈലുകളെക്കുറിച്ചും പുതിയ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സംവിധാനത്തിന്, പേറ്റന്റ് അപേക്ഷയനുസരിച്ച് ഫേസ് ഐഡിക്കായി വ്യത്യസ്ത പ്രൊഫൈലുകള്‍ നിര്‍മ്മിക്കാനാകുകയും അതില്‍ മുഖം, ഹെയര്‍സ്‌റ്റൈലുകള്‍, താടി, മീശ, കണ്ണട, കണ്ണട ധരിക്കാത്തത്, റീഡിംഗ് ഗ്ലാസുകള്‍ വച്ചുള്ളത്, സണ്‍ഗ്ലാസുകള്‍ തുടങ്ങിയ വ്യത്യസ്ത വിവരങ്ങള്‍ വേര്‍തിരിച്ചറിയാനും കഴിയും. അടുത്ത തലമുറയായി പുറത്തിറങ്ങുന്ന ഫേസ് ഐഡികളില്‍ ഈ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഈ ഒരു സംവിധാനം ഉപയോക്താവിന് ആപ്പിളിന്റെ തന്നെ മറ്റു ഉപകരണങ്ങളായ ഐപാഡ്, മാക് പോലെയുള്ളവയില്‍ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ സഹായിക്കും.

മുന്‍നിര ടെക് കമ്പനികളായ ഫെയ്സ്ബുക്ക് , ഷവോമി (Xiaomi) പോലെയുള്ള കമ്പനികളും ഇതിനകം സ്മാര്‍ട്ട് ഗ്ലാസ് രംഗത്തുണ്ട്.

ഫെയ്സ്ബുക്കും ജനപ്രീതിയാര്‍ജ്ജിച്ച ലോകോത്തര കണ്ണട നിര്‍മ്മാതാക്കളായ റെയ്ബാന്‍ (Rayban)-ഉം ചേര്‍ന്ന് ചേര്‍ന്ന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് റെയ്ബാന്‍ സ്റ്റോറീസ് (Ray-Ban Stories) അവതരിപ്പിച്ചിരുന്നു. ഏകദേശം 299 ഡോളര്‍ അഥവാ 21,970 രൂപ വില വരുന്ന സ്മാര്‍ട്ട് ഗ്ലാസില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറകള്‍, മൂന്ന് ബില്‍റ്റ്-ഇന്‍ മൈക്രോഫോണുകളും സ്പീക്കറുകളും ഉണ്ട്, അതിനാല്‍ അവയ്ക്ക് വോയ്സ് കമാന്‍ഡുകളോട് പ്രതികരിക്കാനും കോളുകള്‍ നടത്താനും സാധിക്കും. കൂടാതെ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, മെസഞ്ചര്‍ എന്നിവയുള്‍പ്പെടെയുള്ള ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും ട്വിറ്റര്‍, ടിക് ടോക്ക്, സ്നാപ്പ് ചാറ്റ് പോലുള്ള ഫേസ്ബുക്ക് ഇതര ആപ്പുകളിലും കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

ഷവോമിയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ARM ക്വാഡ് കോര്‍ പ്രോസസറിന്റെയും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോഎല്‍ഇഡി ഇമേജിംഗ് എന്ന സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് ഒഎല്‍ഇഡിയെക്കാള്‍ ഉയര്‍ന്ന തെളിച്ചവും ദീര്‍ഘായുസ്സും നല്കുന്നതായാണ് കണ്ടെത്തലുകള്‍. മെസ്സേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോളുകള്‍ വിളിക്കാനും മാപ്പ് ഉപയോഗിച്ച് ദിശ പ്രദര്‍ശിപ്പിക്കാനും ഫോട്ടോകള്‍ പകര്‍ത്താനും അവയിലെ ടെക്സ്റ്റുകള്‍ വിവര്‍ത്തനം ചെയ്യാനും കഴിയും എന്നതാണ് മറ്റ് സവിശേഷതകള്‍.

പേറ്റന്റ് രേഖകൾ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ ആയതിനാല്‍ തന്നെ ആപ്പിൾ ഈ പദ്ധതി യാഥാർത്ഥ്യമാക്കുമോ ൃഎന്ന് ഒരുറപ്പും പറയാനാവില്ല. എന്തായാലും സ്മാര്‍ട്ട് ഗ്ലാസ് മേഖലയിലേക്കുള്ള ആപ്പിളിന്റെ കടന്നുവരവ് ആഗോള സ്മാര്‍ട്ട് ഗ്ലാസ് മേഖലയെ മൊത്തത്തില്‍തന്നെ മാറ്റിമറിക്കും എന്നതില്‍ ഒരു സംശയം വേണ്ട.

Content Highlights : Apple May be Working On 'Privacy Glasses' For iPhone Users as Patent Reveals.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented