Photo: Apple
ഐഫോണ്‍ 12 പരമ്പര ഫോണുകള്‍ക്ക് വേണ്ടി പുതിയ മാഗ്സേഫ് ബാറ്ററി പാക്ക് അവതരിപ്പിച്ചു. ഐഫോണ്‍ 12 മിനി മുതല്‍ പ്രോ മാക്സ് വരെയുള്ള ഫോണുകളില്‍ ഇത് ഉപയോഗിക്കാം.
ഐഫോണ്‍ 12 ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ തന്നെ മറ്റ് കമ്പനികളുടെ മാഗ്സേഫ് ബാറ്ററി പാക്കുകള്‍ വിപണിയിലെത്തിയിരുന്നു. എന്നാല്‍ ആപ്പിള്‍ നേരിട്ട് പുറത്തിറക്കുന്ന ബാറ്ററി പാക്ക് ആണിത്.
മാഗ്സേഫ് ബാറ്ററി പാക്ക് ഉപയോഗിച്ച് ഐഫോണുകള്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതുവഴി കൂടുതല്‍ മണിക്കൂറുകള്‍ ഐഫോണില്‍ ചാര്‍ജ് നിലനിര്‍ത്താനാകും. ഐഫോണ്‍ മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് തുടങ്ങിയ ഫോണുകള്‍ക്ക് പിന്നില്‍ കാന്തികമായി ഒട്ടിച്ചുവെക്കുകയാണ് ചെയ്യുക. 5വാട്ട് ചാര്‍ജിങ് ആണ് ഇതില്‍ നിന്ന് ലഭിക്കുക.
ഐഫോണുകളില്‍ ഉപയോഗിക്കുന്ന ലൈറ്റ്നിങ് കേബിള്‍ തന്നെ ഉപയോഗിച്ചാണ് മാഗ്സേഫ് ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യുന്നത്.
ഐഓഎസ് 14.7 അപ്ഡേറ്റ് ലഭിച്ച ഫോണുകളില്‍ മാത്രമാണ് ഈ ഉപകരണം ഉപയോഗിക്കാനാവുക. വെള്ള നിറത്തിലാണ് ഇത് വിപണിയിലെത്തുന്നത്. 99 ഡോളറാണ് ( 7379 രൂപ) ഇതിന് വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..