ടിമുടി പുതിയ  രൂപകല്‍പനയില്‍ എക്കോ ഉപകരണങ്ങള്‍ അവതരിപ്പിച്ച് ആമസോണ്‍. സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ അലക്‌സയുടെ കഴിവും മെച്ചപ്പെടുത്തിയിട്ടുണ്ട്. എക്കോ സ്പീക്കറുകളുടെ ഗോളാകൃതിയിലുള്ള രൂപകല്‍പനയാണ് ഇതില്‍  ശ്രദ്ധേയം. ഇത് കൂടാതെ എക്കോ ഡോട്ട് സ്പീക്കറിന്റെ കിഡ്‌സ് എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് അനുയോജ്യമായ വിധത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. 

എക്കോ ഷോ 10 ലും ആകര്‍ഷകമായ ഫീച്ചറുകള്‍  അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായത് ഉപയോക്താക്കളെ മുറിക്കുള്ളില്‍ ട്രാക്ക് ചെയ്യാനുള്ള അതിന്റെ കഴിവാണ്. ഉപയോക്താക്കളെ പിന്തുടരാന്‍ അവരുടെ മുഖം തിരിച്ചറിയുന്നിന് പകരം. ഒരു മനുഷ്യരൂപം എന്ന നിലയിലാണ് എക്കോ ഷോ ഉപയോക്താക്കളെ തിരിച്ചറിയുന്നതും പിന്തുടരുന്നതും. 10 ഇഞ്ച് സക്രീന്‍ വലിപ്പമുള്ള എക്കോഷോയില്‍ നെറ്റ്ഫ്‌ളിക്‌സും സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സിഗ്ബീ ഹബ്ബും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഈ ഉപകരണങ്ങള്‍ക്കെല്ലാം ശക്തിപകരുന്ന അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനത്തിന്റെ കഴിവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആമസോണിന്റെ ഒന്നാ തലമുറ എസെഡ് വണ്‍ ന്യൂറല്‍  എഡ്ജ് പ്രൊസസറാണ് പുതിയ എക്കോയില്‍ ഉള്ളത്. ഇതിന്റെ പുതിയ സിലിക്കണ്‍ മോഡ്യൂള്‍ മെഷീന്‍ ലേണിങ് കഴിവ് മെച്ചപ്പെടുത്തുന്നു. ഇത് കൂടുതല്‍ മികച്ച ആശയവിനിമയ ശേഷി അലക്‌സയ്ക്ക് നല്‍കും.

Content Highlights amazon new echo devices launched