മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിവും, ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിലും നടക്കുകയാണ്. സ്മാര്‍ട്‌ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉല്‍പന്നങ്ങളും വലിയ വിലക്കുറവുകളും അധിക ഓഫറുകളുമായാണ് വില്‍പനയ്ക്കുള്ളത്.

ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണിപ്പോള്‍. വലിയ വിലക്കുറവിലാണ് വിവിധ ഐഫോണ്‍ മോഡലുകള്‍ വില്‍പനയ്ക്കുള്ളത്. 

ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില തുടങ്ങുന്നത് 38999 രൂപയിലാണ്. ഐസിഐസിഐ ആക്‌സിസ്ബാങ്ക് കാര്‍ഡുകളിലും നിരവധി ഡിസ്‌കൗണ്ട് ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 6500 രൂപയില്‍ തുടങ്ങുന്ന നോകോസ്റ്റ് ഇഎംഐയും ലഭ്യമാണ്. 

അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ 13 നും വില്‍പനയ്ക്കുണ്ട്. എന്നാല്‍ വില താരതമ്യേന വളരെ കൂടുതല്‍ തന്നെയാണ്. 

64 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 12 മിനി സ്മാര്‍ട്‌ഫോണിനാണ് 38999 രൂപ വില. 128 ജിബി പതിപ്പിന് 43,999 രൂപയും 256 ജിബിപതിപ്പിന് 53,999 രൂപയുമാണ് വില. എല്ലാ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. 

ഐഫോണ്‍ 12 സ്മാര്‍ട്‌ഫോണിന്റെ 64 ജിബി പതിപ്പിന് 49999 രൂപയാണ് വില. 128 ജിബിപതിപ്പിന് 55,999 രൂപയും 256 ജിബി പതിപ്പിന് 66,999 രൂപയുമാണ് വില. 

പ്രോ മോഡലുകള്‍ വാങ്ങാന്‍ നല്ലത് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്നാണ്. 

ഐഫോണ്‍ 12 പ്രോയുടെ ബേസ് വേരിയന്റായ 128ജിബി സ്‌റ്റോറേജ് പതിപ്പിന് 99,990 രൂപയാണ് വില. 256 ജിബിയ്ക്ക് 1,09,900 രൂപയും 512 ജിബി പതിപ്പിന് 1,29,900 രൂപയും ആണ് വില. 

അതേസമയം ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 256 ജിബി പതിപ്പിന് 1,19,900 രൂപയും 512 ജിബി പതിപ്പിന് 1,49,900 രൂപയുമാണ് വില. 

ഐഫോണ്‍ 12 പരമ്പര പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന അതേ വില നിരക്കുകളിലാണ് ഇപ്പോള്‍ ഐഫോണ്‍ 13 പരമ്പര ഫോണുകള്‍ വില്‍ക്കുന്നത്. ഐഫോണ്‍ 13 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വാങ്ങാവുന്നതാണ്. എന്നാല്‍ സ്‌റ്റോക്ക് വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: amazon flipkart iphone smartphone discount sales