സര്‍ സ്വിഫ്റ്റ് 5 നോട്ട് ബുക്ക് അവതരിപ്പിച്ചു. ഒരു കിലോഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 15 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്വിഫ്റ്റ് 5 നോട്ട്ബുക്കിന് കൃത്യമായി പറഞ്ഞാല്‍ 997 ഗ്രാം ഭാരമാണുള്ളത്. ന്യൂയോര്‍ക്കില്‍ നടന്ന നെക്‌സ്റ്റ് @ ഏസര്‍ പ്രസ് പരിപാടിയിലാണ് സ്വിഫ്റ്റ് 5 നോട്ട് ബുക്ക് അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാവും.

ഫുള്‍ എച്ച്ഡി റസലൂഷനിലുള്ള ഐപിഎസ് ടച്ച് സ്‌ക്രീനാണിതിന്. 5.87 എംഎം കനമുള്ള അള്‍ട്രാ നാനോ ബെസല്‍സ് ആണ് സ്‌ക്രീനിനുള്ളത്. 

ഏറ്റവും പുതിയ ഇന്റര്‍ കോര്‍ പ്രൊസസറില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് സ്വിഫ്റ്റ് 5 ലുള്ളത്. ഒരു ദിവസത്തോളം ഇതില്‍ ചാര്‍ജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫിങ്കര്‍ പ്രിന്റ് റീഡര്‍ സംവിധാനമുള്ള ഈ ഉപകരണത്തില്‍ അക്കൗണ്ടുകളിലേക്ക് സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന വിന്‍ഡോസ് ഹെലോ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

ഏസറിന്റെ കളര്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഏസര്‍ സ്വിഫ്റ്റ് 5 ല്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി സ്‌ക്രീനിന്റെ നിറവും തെളിച്ചവുമെല്ലാം ഓട്ടോമാറ്റിക് ആയി ക്രമീകരിക്കപ്പെടും. ഒപ്പം ബ്ലൂ ലൈറ്റ് സാങ്കേതികവിദ്യ വഴി സ്‌ക്രീനിലെ നീലവെളിച്ചം ക്രമീകരിക്കാന്‍ സാധിക്കും. 

മുകളിലും താഴെയുമുള്ള കവചം നിര്‍മ്മിക്കുന്നതിനായി മഗ്നീഷ്യം-ലിതിയം അലോയ് ആണ് ഏസര്‍ ഉപയോഗിച്ചിട്ടുള്ളത്. കൈപ്പത്തി വെക്കുന്ന ഭാഗത്ത് മഗ്നീഷ്യം-അലൂമിനിയം അലോയ് ആണ് ഉപയോഗിച്ചിട്ടുള്ളത്. എല്‍ഇഡി ബാക്ക്‌ലിറ്റ് കീബോഡ് ആണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. 

മെച്ചപ്പെട്ട സ്ട്രീമിങ്, ഷെയറിങ്, കോണ്‍ഫറന്‍സിങ്, ഗേമിങ് അനുഭവങ്ങള്‍ക്കായി ഇന്റല്‍ വയര്‍ലെസ് എസി 9560 ആണ് ഏസര്‍ സ്വഫ്റ്റ് 5 ല്‍ ഉപയോഗിച്ചിട്ടുള്ളത്. 1ടിബി എസ്എസ്ഡി സ്‌റ്റോറേജും 16 ജിബി വരെയുള്ള ഡിഡിആര്‍4 മെമ്മറിയും സ്വിഫ്റ്റ് 5 ലാപ്‌ടോപ്പിനുണ്ടാവും.