ന്യൂഡല്‍ഹി:  4 കെ മിനി എല്‍.ഇ.ഡി പാനലുള്ള ഗെയിമിങ് ലാപ്‌ടോപ്പ് അവതരിപ്പിച്ച് ഏസര്‍. 'പ്രഡേറ്റര്‍ ഹീലിയോസ് 500' എന്ന് പേരിട്ടിരിക്കുന്ന ലാപിടോപ്പിന്റെ പ്രാരംഭ വില 3,79,000 ആണ്. ഡെസ്‌ക്‌ടോപ്പിന് സമാനമായ പ്രവര്‍ത്തനമികവും, മികച്ച ഗെയിമിങ് അനുഭവം നല്‍കുന്നതുമായ 'പ്രഡേറ്റര്‍ ഹീലിയോസ് 500' ഇന്ത്യന്‍ ഗെയിമിങ് കമ്മ്യൂണിറ്റിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഏസര്‍ ഇന്ത്യ ചീഫ് ബിസിനസ്സ് ഓഫീസര്‍ സുധീര്‍ ഗോയല്‍ പറഞ്ഞു. 

പതിനൊന്നാം തലമുറ ഇന്റല്‍ ഇന്റല്‍ കോര്‍ ഐ 9 പ്രോസസ്സറാണ് പ്രഡേറ്റര്‍ ഹീലിയോസ് 500 ലുള്ളത്. എൻവിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3080,  ഡിഡിആര്‍ 4 3200 മെഗാഹെർട്സ് മേമോര്‍ 64 ജി.ബി, 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 4 കെ മിനി എല്‍.ഇ.ഡി ഡിസ്‌പ്ലേ, അഞ്ചാം തലമുറ ഏയറോബ്ലെയ്ഡ് 3ഡി ഫാന്‍ ടെക്‌നോളജി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

മികച്ച കളര്‍ സാച്ചുറേഷനും കോണ്‍ട്രാസ്റ്റും നല്‍കുന്ന 17.3 ഇഞ്ച് 4 കെ എല്‍.ഇ.ഡി മിനി സ്‌ക്രീനിന് കരുത്ത് പകരുന്നത് എ.യു.ഒ  എഎംഎല്‍.ഇ.ഡി (AUO AmLED) സാങ്കേതിവിദ്യയാണ്. രണ്ട് സി ടൈപ്പ് യു.എസ്.ബി പോര്‍ട്ടുള്ള ലാപ്പിന് ശബ്ദ മികവ് നല്‍കുന്നത് ഡിടിഎസ്; എക്‌സ് അള്‍ട്രായാണ്.  രണ്ട് എച്ച്.ഡി.എം.ഐ 2.1 പോര്‍ട്ട്, രണ്ട് യു.എസ്.ബി സി ടൈപ്പ് തണ്ടര്‍ബോള്‍ട്ട് 4 എന്നിവയ്ക്ക് പുറമേ ഓഫ്‌ലൈന്‍ ചാര്‍ജിങിന് സഹായിക്കുന്ന മൂന്ന് യു.എസ്.ബി 3.2 ജെന്‍ 2 പോര്‍ട്ടുകളുമുണ്ട്. ഇന്റല്‍ കില്ലര്‍ ശ്രേണിയിലുള്ള എതര്‍നെറ്റും വൈ ഫൈ സംവിധാനങ്ങളുമാണ് ലാപ്പിലുള്ളത്. 

ഇതിന്റെ പ്രവര്‍ത്തന ക്ഷമത പൂര്‍ണമായും ഉപയോഗിക്കത്തക്ക വിധത്തിലാണ് സംവിധാനങ്ങളുടെ ക്രമീകരണം. ലാപ്പിന്റെ നിരീക്ഷണത്തിനും മറ്റ് സംവിധാനങ്ങള്‍ക്കുമായി ക്വയ്റ്റ്, ഡിഫോള്‍ട്ട്, എക്‌സ്ട്രീം, ടര്‍ബോ എന്നിങ്ങനെ നാലു മോഡുകളുമുണ്ട്. മറ്റ് ഗെയിമിങ് ലാപ്പ്‌ടോപ്പുകളില്‍ നിന്ന് വിഭിന്നമായി കസ്റ്റം എന്‍ജിനിയറിങ് സാങ്കേതിക വിദ്യയാല്‍ നിര്‍മിക്കപ്പെട്ട മെറ്റല്‍ പോളിമര്‍ അലോയിയും സി.പി.യുവിന് മുകളിലുണ്ട്. ലാപ്ടോപ്പിലുണ്ടാകുന്ന ചൂട് മികച്ച രീതിയില്‍ പുറന്തള്ളാന്‍ ഈ സംവിധാനം സഹായിക്കുന്നു.

Content Highlights: Acer announces laptop which have 4K display clarity