കേരളാ പോലീസില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് വേണ്ട അവശ്യ സര്‍വീസുകള്‍ എല്ലാം ചേര്‍ന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് 'പോള്‍ ആപ്പ്'. പോലീസിന്റെ 'പോളും ' (POL) അപ്ലിക്കേഷന്റെ ആപ്പും ചേര്‍ന്നതാണ് ഈ പോള്‍ ആപ്പ്. ഇന്ന് ആളുകള്‍ ന്യൂജനറേഷന്‍ ഫോണുകളൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളാ പോലീസിന്റെ ഈ ജനോപകാരപ്രദമായ ആപ്പിനെക്കുറിച്ച് കാര്യമായ അറിവില്ലെന്നതാണ് വാസ്തവം
ആന്‍ഡ്രോയ്ഡ് / ആപ്പിള്‍ ഫോണുകളില്‍ കേരളാ പോലീസ് എന്ന് സേര്‍ച്ച് ചെയ്താല്‍ 'ഓഫിഷ്യല്‍ ആപ്പ് ഫോര്‍ കേരള പോലീസ്' എന്ന് വരുന്നത് കാണാം. ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഒടിപി വെരിഫൈ ചെയ്ത് ആപ്പില്‍ പ്രവേശിക്കാവുന്നതാണ്.
പൊതുജനങ്ങള്‍ക്കാവശ്യമായ 27 സര്‍വീസുകളാണ് ആണ് പോലീസ് ഈ ആപ്ലിക്കേഷന്‍ മുഖേന കൊണ്ടുവന്നിരിക്കുന്നത്. ഇവയെ പ്രധാനമായും അഞ്ച് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
1. സിറ്റിസന്‍ സര്‍വീസ്
2. വിമന്‍ ആന്റ് ചൈല്‍ഡ് സര്‍വീസ്
3. സിറ്റിസന്‍ സേഫ്റ്റി സര്‍വീസ്
4. ഇന്‍ഫര്‍മേഷന്‍ സര്‍വീസ്
5. റിപ്പോര്‍ട്ട് റ്റു അസ്
6. റേറ്റ് അവര്‍ സര്‍വീസസ്
1. സിറ്റിസന്‍ സര്‍വീസ്
അടുത്തുള്ള പോലീസ് സറ്റേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ഫീച്ചറില്‍ പ്രധാനമായും കാണിക്കുന്നത് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ഏതാണ് എന്നതാണ്. നമ്മള്‍ ഒരു പുതിയ സ്ഥലത്ത് താമസിക്കുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ ചിലപ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണ്ടതായി വരും. അത്തരം സാഹചര്യങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളപ്പോള്‍ ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ നമ്പര്‍ എടുക്കുകയോ അല്ലെങ്കില്‍ നാവിഗേഷന്‍ ഉപയോഗിച്ചു സ്റ്റേഷനില്‍ എത്തിച്ചേരുവാനോ സാധിക്കുന്നു. കൂടാതെ കേരളത്തിലെ ഏത് പോലീസ് സ്റ്റേഷന്റെയും വിവരങ്ങളും ഫോണ്‍ നമ്പറുകളും ഇതില്‍ ലഭ്യമാണ്.
കോണ്‍ടാക്റ്റുകള്‍ : ഈ ആപ്ലിക്കേഷനില്‍ കേരളാ പോലീസിന്റെ എല്ലാ കോണ്‍ടാക്ട് നമ്പറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറുടെ മുതല്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പൊലീസ് മേധാവികളുടെ ഫോണ്‍ നമ്പര്‍ വരെ ഈ ആപ്ലിക്കേഷന്‍ മുഖേന നമുക്ക് എളുപ്പത്തില്‍ എടുക്കാവുന്നതാണ്. കൂടാതെ ഇവരുടെയൊക്കെ ഇ-മെയില്‍ ഐഡിയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇ-സര്‍വീസുകള്‍ : കേരള പോലീസിന്റെ ഇ-സര്‍വീസില്‍ പ്രധാനമാണ് ഇ-എഫ്‌ഐആര്‍. എഫ്‌ഐആര്‍ നമ്പര്‍, വര്‍ഷം, ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ കൊടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ രഹസ്യ സ്വഭാവമുള്ളതിനാല്‍ ഇത്തരം വിവരങ്ങള്‍ ഇ-സര്‍വ്വീസ് മുഖേന ലഭ്യമായിരിക്കില്ല.
പേമെന്റ് സര്‍വീസ് : പൊതു ജനങ്ങള്‍ക്ക് പെറ്റി കേസുകളിലും, ട്രാഫിക് കുറ്റകൃത്യങ്ങളിലുമെല്ലാം കേരളാ പോലീസിലേക്ക് അടയ്‌ക്കേണ്ട ഫൈനുകളെല്ലാം ഈ അപ്ലിക്കേഷന്‍ മുഖേന അടയ്ക്കാവുന്നതാണ് കൂടാതെ മൈക്ക് സാങ്ങ്ഷന്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ ഫീസും ഇതില്‍ അടയ്ക്കാവുന്നതാണ്.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്: നിങ്ങളുടെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തില്‍ നിന്നും പോലീസ് വെരിഫിക്കേഷനു വേണ്ടി അയയ്ക്കുമ്പോള്‍ ആ പാസ്‌പോര്‍ട്ടിന്റെ നിലവിലെ സ്ഥിതി അറിയുവാന്‍ ഈ ആപ്ലിക്കേഷന്‍ മുഖേന സാധിക്കുന്നതാണ്.
സീനിയര്‍ സിറ്റിസന്‍ സര്‍വീസസ് : ജനമൈത്രി പോലീസിന്റെ ഭാഗമായി എല്ലാ മുതിര്‍ന്ന പൗരന്മാരുടേയും വിവരങ്ങള്‍ സാധാരണയായി പോലീസ് ശേഖരിക്കാറുണ്ട്. പ്രായമായവരുടെ വിവരങ്ങള്‍, വിലാസം, ലൊക്കേഷന്‍ എന്നിവ ഈ ആപ്പ് മുഖേന എന്റര്‍ ചെയ്യുന്നതു വഴി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ സാധിക്കുന്നു.
2. വിമന്‍ ആന്റ് ചൈല്‍ഡ് സര്‍വീസ് :
പോള്‍ ആപ്പിലെ ഈ സര്‍വ്വീസ് മുഖേന സ്ത്രീകള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസുമായി ഒരു കൂടിക്കാഴ്ച നിശ്ചയിക്കാവുന്നതാണ്. ഇതില്‍ സ്ത്രീകളുടെ സമയത്തിന് പോലീസ് മുന്‍ഗണന നല്‍കുന്നു.
ട്രാക്ക് മൈ ട്രിപ്പ് : ഈ ഓപ്ഷന്‍ മുഖേന യാത്ര ചെയ്യുന്ന ഒരാളുടെ ലൊക്കേഷന്‍ നമുക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. കുട്ടികള്‍ ട്യൂഷന് പോകുമ്പോള്‍, സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, പ്രായമായ അച്ഛനും അമ്മയും യാത്ര പോകുബോള്‍ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം ഈ ആപ്പിന്റെ സഹായം തേടാവുന്നതാണ്. ഒരേ സമയം 3 നമ്പറിലേയ്ക്ക് വരെ ഇവരുടെ യാത്രാ വിവരങ്ങള്‍ മെസ്സേജായി നമുക്ക് ലഭിയ്ക്കുന്നു.
3. സിറ്റിസന്‍ സേഫ്റ്റി സര്‍വീസസ്
എസ്ഓഎസ് പാനിക് മെസേജ് : ഇതൊരു എമര്‍ജന്‍സി സര്‍വ്വീസ് ആണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഈ ബട്ടന്‍ പ്രസ്സ് ചെയ്യുന്നതു മൂലം കണ്‍ട്രോള്‍ റൂമില്‍ ഉടന്‍ വിവരം ലഭിയ്ക്കുകയും ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ പോലീസിന് ലൊക്കേഷന്‍ മനസ്സിലാക്കി നമ്മളെ സഹായിക്കുവാനും സാധിക്കുന്നു. കൂടാതെ ആള്‍ ഇന്ത്യാ എമര്‍ജന്‍സി നമ്പറായ 112 ലേയ്ക്ക് വിളിക്കുവാനുള്ള ബട്ടനും ഇതില്‍ ക്രമീകരിച്ചിരിയ്ക്കുന്നു.
ലോക്ക്ഡ് ഹൗസ് സര്‍വീസ് : സാധാരണയായി യാത്രകള്‍ ആവശ്യമായ സമയങ്ങളില്‍ പലപ്പോഴും നമുക്ക് വീടു പൂട്ടി പോകേണ്ടതായി വരുന്നു. അത്തരം സമയങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലാണ് സഥലത്തില്ലാത്തത്, അഡ്രസ്സ്, ലൊക്കേഷന്‍ ഇവയെല്ലാം ഈ ആപ്പിലൂടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കാവുന്നതാണ്. ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് വീട് ശ്രദ്ധിക്കുന്നതാണ്.
സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ : സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടുകള്‍ ആണെങ്കില്‍ ആ വിവരങ്ങള്‍ ഈ ആപ്പ് മുഖേന പോലീസിനെ അറിയിച്ചാല്‍ അത്തരം വീടുകള്‍ക്ക് പോലീസ് ഒരു പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിയ്ക്കും.
4. ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്
ഇതുവഴി കേരളാ പോലീസിന്റെ എല്ലാ സേവനങ്ങളും സെര്‍ച്ച് ചെയ്ത് എടുക്കുന്നതിനും, എമര്‍ജന്‍സി നമ്പറുകള്‍ അറിയുന്നതിനും, സോഷ്യല്‍ മീഡിയാ അപ്‌ഡേറ്റുകള്‍ അറിയുന്നതിനും, പോലീസ് സേവനങ്ങളുടെ വെബ്‌സൈറ്റുകളെപ്പറ്റി അറിയാനുമെല്ലാം സാധിക്കുന്നു.
കൂടാതെ സൈബര്‍ ബോധവല്‍കരണം- ഓരോ ജില്ലയിലേയും സുരക്ഷിതമായ ടൂറിസ്‌റ് സഥലങ്ങളെക്കുറിച്ചുള്ള ഒരു ഗൈഡും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. കൂടാതെ ട്രാഫിക്ക് നിയമങ്ങള്‍ നമുക്ക് എളുപ്പത്തില്‍ പഠിക്കാവുന്ന ട്രാഫിക്ക് ഗുരു എന്ന ഒരു മിനി ഗെയിമും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.
5. റിപ്പോര്‍ട്ട് റ്റു അസ്
പരാതി അറിയിക്കാം- ക്യാമറ ഉപയോഗിച്ച് കുറ്റകൃത്യത്തിന്റെ ദൃശ്യം എടുത്ത ശേഷം ഈ ആപ്പു വഴി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ലെക്കേഷന്‍ സഹിതം എത്തിയ്ക്കുവാന്‍ സാധിക്കുന്നു. ഗതാഗത ലംഘനം, പൊതു ശല്യങ്ങള്‍, സ്ത്രീകളെ ശല്യം ചെയ്യല്‍ അങ്ങിനെ ഏതും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പോലീസിനെ അറിയിക്കാം:
പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വിവരം പോലീസിനെ അറിയിക്കണമെങ്കില്‍ ഈ ആപ്പ് മുഖേന അറിയിക്കാവുന്നതാണ്. വിവരം അയയ്ക്കുന്ന ആളുടെ വിവരങ്ങള്‍ മറച്ചു വച്ച് അയക്കുവാനുള്ള ഓപ്ഷനും ഇതില്‍ ലഭ്യമാണ് എന്നതാണിതിന്റെ പ്രത്യേകത.
സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാം
ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ഫ്രോഡുകള്‍ക്ക് ഇരയാവുകയൊ വിവരം ലഭിയ്ക്കുകയൊ ചെയ്യുകയാണെങ്കില്‍ ആ വിവരം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളും സ്ത്രീകളും
നമ്മള്‍ റോഡരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന സ്ത്രീകളുടേയും കുട്ടികളുടേയും മറ്റും ഫോട്ടൊ എടുത്ത് നമുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധിയ്ക്കുന്നു.
ഈ ഫീച്ചര്‍ മുഖേന നമ്മള്‍ കാണുന്ന പല കുറ്റകൃത്യങ്ങളും, ട്രാഫിക്ക് ലംഘനങ്ങളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ വഴിയില്‍ അലഞ്ഞ് നടക്കുന്ന സ്ത്രീകള്‍, കുട്ടികള്‍ മുതിര്‍ന്ന പൗരന്‍ന്മാര്‍ ഇവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. കൂടാതെ സ്പാം കോളുകള്‍, എടിഎം തട്ടിപ്പുകള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
6. റേറ്റ് അവര്‍ സര്‍വീസസ് : പോലീസ് സ്റ്റേഷനുകളെക്കുറിച്ച് റേറ്റ് ചെയ്യുവാനും, ഈ ആപ്പിനെക്കുറിച്ച് റേറ്റ് ചെയ്യുവാനും ഇതു വഴി ജനങ്ങള്‍ക്ക് സാധിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട് :
ഫീസ്റ്റോ
അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍
സൈബര്‍ സെല്‍
തൃശൂര്‍ സിറ്റി
പോള്‍ ആപ്പിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://play.google.com/store/apps/details?id=com.keralapolice
Content Highlights: Kerala Police Official Service App, POL App