ഗോള ടെക് കമ്പനിയായ ഗൂഗിള്‍ അവരുടെ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ തലമുറക്കാരായ ഗൂഗിള്‍ പിക്‌സല്‍ 6 , പിക്‌സല്‍ 6 പ്രോ എന്നീ മോഡലുകള്‍ ഒക്ടോബര്‍ 19 ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. പഴയ തലമുറ പിക്‌സല്‍ ഫോണുകളെ അപേക്ഷിച്ച് മികവുറ്റ പുതിയ രൂപകല്പനയിലാണ് പിക്‌സല്‍ ഫോണുകള്‍ എത്തിയിരിക്കുന്നത്. 

ഗൂഗിള്‍ തന്നെ വികസിപ്പിച്ച ടെന്‍സര്‍ എന്ന പുതിയ പ്രൊസസര്‍ ചിപ്പാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ പതിവായി ഉപയോഗിച്ച് വന്നിരുന്ന സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുകളെ ഒഴിവാക്കിയാണ് സ്വന്തമായി വികസിപ്പിച്ച പുതിയ ടെന്‍സര്‍ ചിപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഗൂഗിള്‍ ടെന്‍സര്‍ ചിപ്പ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ( Qualcom Snapdragon 888), സാംസങ്ങിന്റെ എക്സിനോസ് 2100( Samsung Exynos 2100 ), വാവേയ് ഹൈസിലിക്കണ്‍ കിരിന്‍ 9000 ( Huawei HiSilicon Kirin 9000 ) ചിപ്സെറ്റുകള്‍ എന്നിവയേക്കാള്‍ മികച്ചതാണെന്നാണ് ബെഞ്ച്മാര്‍ക്ക് സ്‌കോറുകളുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍.

ത്രിഡി മാര്‍ക്ക് വൈഡ്‌ലൈഫ്, വൈല്‍ഡ് ലൈഫ് എക്‌സ്ട്രീം, വൈല്‍ഡ് ലൈഫ് സ്‌ട്രെസ് എന്നീ സേവനങ്ങളിലാണ് ബെഞ്ച്മാര്‍ക്കിങ് സംഘടിപ്പിക്കപ്പെട്ടത്. ഈ കണക്കുകള്‍ ഒരു റെഡ്ഡിറ്റ് യൂസറാണ് പങ്കുവെച്ചത്. 

ഗൂഗിള്‍ പിക്‌സല്‍ 6

ഗൂഗിള്‍ പിക്സല്‍ 6 ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓഎസ് പതിപ്പായ ആന്‍ഡ്രോയിഡ് 12 ( ആന്‍ഡ്രോയിഡ് 12 ) ലാണ്  പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം (നാനോ+ഇ സിം), 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080x2,400 പിക്സല്‍സ്) ഒഎല്‍ഇഡി ഡിസ്പ്ലേക്ക് 20:9 വീക്ഷണാനുപാതവും 441ppi പിക്സല്‍ സാന്ദ്രതയും ഉണ്ട്. ഒപ്പം 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ഗൂഗിള്‍ നല്‍കിയിരിക്കുന്നു. 8ജിബി എല്‍പിഡിഡിആര്‍5 റാമിനൊപ്പം ഗൂഗിളിന്റെ ടെന്‍സര്‍ പ്രോസസ്സര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 

എഫ്/1.85 വൈഡ് ആംഗിള്‍ ലെന്‍സുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, ലേസര്‍ ഡിറ്റക്റ്റ് ഓട്ടോഫോക്കസ് (LDAF), ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) മുതലായവ ഉള്‍പ്പെടുത്തി റിയര്‍ ക്യാമറ സജ്ജീകരിച്ചരിക്കുന്നു. കൂടാതെ, എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഫോണിന് കൂടുതല്‍ കരുത്തേകുന്നു.

128ജിബി , 256ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് പിക്‌സല്‍ 6 മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് വേര്‍ഷന്‍ 5.2 , ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

Pixel 6ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത. കൂടാതെ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റര്‍, പൈറോമീറ്റര്‍, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ പോലെയുള്ള സെന്‍സറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

4,614mAh ബാറ്ററിയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. 30W ഫാസ്റ്റ് ചാര്‍ജിങും 21W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗും പിക്‌സല്‍ 6 ലുണ്ട്. പിക്‌സല്‍ 6 വഴി വയര്‍ലെസ് ആയി മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി ഷെയറിങ്  ഫീച്ചറും നല്‍കിയിരിക്കുന്നു.

പിക്‌സല്‍ 6-ന്റെ വില $599 (ഏകദേശം 45,000 രൂപ) മുതലാണ് ആരംഭിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 6 പ്രോ

കാഴ്ചയില്‍ ഒരേപോലെ തോന്നുമെങ്കിലും ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി മുതലായ പ്രധാന ഘടകങ്ങളില്‍ പിക്‌സല്‍ 6 പ്രോ പിക്‌സല്‍ 6 നിന്ന് വ്യത്യസ്തമാണ്.

ഗൂഗിള്‍ പിക്സല്‍ 6 പ്രോ യും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 12 ( Android 12 ) ല്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ -സിം (നാനോ+ഇ സിം) , 6.7 ഇഞ്ച് ക്യുഎച്ച്ഡി+ (1,440x3,120 പിക്സല്‍) എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്പ്ലേ 10Hz മുതല്‍ 120Hz വരെയുള്ള വേരിയബിള്‍ റിഫ്രഷ് നിരക്ക് ( Variable Refresh Rate ) സപ്പോര്‍ട്ട് ചെയ്യുന്നു. 19.5:9 വീക്ഷണാനുപാത, 512ppi പിക്സല്‍ സാന്ദ്രത, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണം എന്നിവ ഡിസ്പ്ലേയ്ക്കുണ്ട്.

സാധാരണ പിക്സല്‍ 6-ല്‍ ലഭ്യമായ അതേ ടെന്‍സര്‍ പ്രൊസസര്‍ ചിപ്പ് ആണ് പിക്സല്‍ 6 പ്രോയ്ക്ക് കരുത്ത് പകരുന്നത് ഒപ്പം 12ജിബി എല്‍പിഡിഡിആര്‍5 റാമും നല്‍കിയിരിക്കുന്നു. 50 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും കൂടാതെ 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടറും നല്‍കുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 

BUY from AMAZON: Google Pixel 4a (Just Black, 6GB RAM, 128GB Storage)

പിക്‌സല്‍ 6 പ്രോയിലെ ടെലിഫോട്ടോ ഷൂട്ടര്‍ 20x സൂപ്പര്‍ റെസ് സൂം (4x ഒപ്റ്റിക്കല്‍ സൂം) വാഗ്ദാനം ചെയ്യുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, പിക്‌സല്‍ 6 പ്രോയില്‍ എഫ്/2.2 ലെന്‍സുള്ള 11.1 മെഗാപിക്‌സലിന്റെ ക്യാമറയും മുന്‍വശത്തു നല്‍കിയിരിക്കുന്നു.

യു.എഫ്.എസ് 3.1 സപ്പോര്‍ട്ടോട് കൂടിയുള്ള 128ജിബി, 256ജിബി, 512 ജിബി തുടങ്ങിയ സ്റ്റോറേജ് ഓപ്ഷനുകളാണ് പിക്‌സല്‍ 6 പ്രോ മോഡലില്‍ വാഗ്ദാനം ചെയ്യുന്നത്. 5ജി, 4ജി എല്‍ടിഇ , വൈഫൈ 6ഇ, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും പിക്‌സല്‍ 6 ല്‍ കൊടുത്തിരിക്കുന്ന എല്ലാ മറ്റ് സെന്‍സറുകളും ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

5,003mAh ബാറ്ററിയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. 30W ഫാസ്റ്റ് ചാര്‍ജിംഗും 21W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗും പിക്‌സല്‍ 6 സപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ വയര്‍ലെസ് ആയി മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി ഷെയറിങ്  ഫീച്ചറും നല്‍കിയിരിക്കുന്നു.

പിക്‌സല്‍ 6 പ്രോയുടെ ആരംഭ വില $899 (ഏകദേശം 67,500 രൂപ) ആണ്.

Pixel 6ടെന്‍സര്‍ എന്ന ന്യൂജന്‍ ഭീമന്‍ !

ഏറെ കാലമായി ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകള്‍ക്ക് സ്വന്തമായി നിര്‍മിച്ച പ്രൊസസര്‍ ചിപ്പുകളാണ് ഉപയോഗിച്ചുവരുന്നത്. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളായ സാംസങും എക്‌സിനോസ് എന്ന സ്വന്തം പ്രൊസസര്‍ ചിപ്പ് പല ഫോണുകളിലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഗൂഗിള്‍ പോലെ വികസിതമായ ഒരു ടെക് കമ്പനിക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു പ്രോസസ്സര്‍ നിര്‍മിച്ച് ഉപയോഗിച്ചുകൂടാ എന്നത് ഏറെകാലമായി ഉയരുന്നൊരു ചോദ്യമാണ്. 

അതിനുള്ള ഉത്തരമെന്നോണമാണ് ടെന്‍സര്‍ എന്ന പ്രൊസസര്‍ ചിപ്പ്. ഏറ്റവും പുതിയ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ സ്മാര്‍ട്‌ഫോണില്‍ സന്നിവേശിപ്പിക്കുന്നതിനായി തയ്യാറാക്കിയതാണ് ടെന്‍സര്‍ ചിപ്പ്. ഇന്ന് ആളുകള്‍ അവരുടെ ഫോണുകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഭാവിയില്‍ ആളുകള്‍ അവ എങ്ങനെ ഉപയോഗിക്കുമെന്നും നിര്‍മിത ബുദ്ധിയുടെയും മെഷീന്‍ ലേണിങിന്റെയും സഹായത്തോടെ മനസിലാക്കിയാണ് ടെന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

പിക്‌സല്‍ ഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഹാര്‍ഡ്വെയര്‍ സുരക്ഷയും അത്യാധുനിക സെക്യൂരിറ്റി പരിരക്ഷയും ഫോണുകള്‍ക്ക് നല്‍കാന്‍ ഈ ചിപ് പ്രാപ്തമാക്കുന്നു. കൂടാതെ ഫോട്ടോകള്‍ക്കും വിഡിയോയോകള്‍ക്കും കൂടുതല്‍ ഒപ്റ്റിമൈസേഷന്‍ സാധ്യതകളും നല്‍കാന്‍ സഹായിക്കുന്നു. ടെക്സ്റ്റ് ടു സ്പീച് പോലെയുള്ള അത്യാധുനിക വിദ്യകള്‍ക്കും ഇത് വളരെ ഉപകാരപ്രദമാണ്.

BUY from AMAZON : Google Pixel 4a 5G with Snapdragon 765G (Clearly White, 6GB RAM, 128GB Storage)

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും നിരാശ !

പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവ തിരഞ്ഞെടുത്ത വിപണികളില്‍ ഒക്ടോബര്‍ 28 മുതല്‍  വില്‍പ്പനയ്ക്കെത്തും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും നിരാശ തന്നെയാണ് ഗൂഗിള്‍ നല്‍കുന്നത്. പുതിയ പിക്‌സല്‍ ഫോണുകള്‍ ഇന്ത്യയിലേക്കില്ല എന്നാണ് അറിയാന്‍ കഴിയുന്ന ഏറ്റവും പുതിയ വിവരം.ഡിമാന്‍ഡ്, വിതരണ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിക്‌സല്‍ 6 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നില്ലെന്ന വാര്‍ത്ത ഗൂഗിള്‍ സ്ഥിരീകരിച്ചത്. മറിച് ഭാവിയില്‍ എപ്പോളെങ്കിലും ഇന്ത്യയില്‍ വന്നുകൂടാ എന്ന സാധ്യത കമ്പനി തള്ളിക്കളയുന്നുമില്ല.

ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, തായ്വാന്‍, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍ പിക്‌സല്‍ ആദ്യമായി വില്പ്പനക്ക് എത്തുന്നത് 

Content Highlights : Latest Google Smartphones, Pixel Smartphones, Google Pixel 6 Pro Price in India, Google Pixel 6 Price in India,Google pixel Phone operating System, Google Tensor Details, Latest Android Smartphones, Google Tensor Vs Snapdragon 888 Vs Exynos 2100,