ഡിജിറ്റല്‍ യുഗത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപാധിതന്നെയാണ് സ്മാര്‍ട്ട് ഫോണുകള്‍. കോവിഡ് 19-ന്റെ അപ്രതീക്ഷിത കടന്നുവരവ് ആഗോള വിപണിയെ മുഴുവന്‍ പിടിച്ചുലച്ചെങ്കിലും ഡിജിറ്റല്‍ യുഗത്തിന് അതൊരു പുത്തനുണർവേകി. കോവിഡ് മൂലം സമ്പൂര്‍ണ അടച്ചിടില്‍ നേരിട്ട ഇന്ത്യ ഉള്‍പ്പെടയുള്ള വികസ്വര രാജ്യങ്ങളില്‍ കണ്ടത് ഡിജിറ്റല്‍ ഉപാധികളുടെയും അനുബന്ധ സേവനങ്ങളുടെയും വന്‍ കുതിച്ചു ചാട്ടമായിരുന്നു. വിശാലമായ ക്ലാസ്‌റൂമുകളും ജോലിസ്ഥലങ്ങളും വീട്ടിലെ ചുവരുകള്‍ക്കുളളിലേക്ക് ഒതുങ്ങിയതും ഇതിന് കാരണമായി.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്തെന്നു വച്ചാല്‍ പലരും പുതിയ ഒരു ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ഇട്ടാലും ഏത് ഫോണ്‍ വാങ്ങണം എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചു നിന്ന് പോകുന്നവരാണ്. ഒരു ഫോണ്‍ വാങ്ങുമ്പോള്‍ പലര്‍ക്കും പല ഡിമാന്‍ഡുകളാണ്‌. ചിലര്‍ക്ക് ക്യാമറ, ചിലര്‍ക്ക് ബാറ്ററി, മറ്റു ചിലര്‍ക്കോ ബ്രാന്‍ഡ് വാല്യൂ അങ്ങനെ അങ്ങനെ നീളുന്നു ആ ലിസ്റ്റ്.

'സ്മാര്‍ട്‌ഫോണുകള്‍ എന്നും എന്റെ ഒരു വീക്ക്‌നെസ് ആയിരുന്നു'

Meme

ബൈ ദി ബൈ Rs 20,000 രൂപക്ക് ഉള്ളില്‍ വരുന്ന ചില ഫോണുകളാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ പോകുന്നത്. സന്ദേശം സിനിമയില്‍ ശങ്കരാടി പറയുന്നത് പോലെ, 'തികച്ചും താത്വികമായ ഒരു അവലോകനമാണ് ഉദ്ദേശിക്കുന്നത്'

റിയല്‍മി 8S | Realme 8S 5G

ഫോണുകള്‍ക്ക് ക്ഷാമമോ.. നെവര്‍.. ഞങ്ങളതിന് സമ്മതിക്കില്ല.. ഈ ഒരു ഭാവമാണ് കമ്പനിക്ക് ഉള്ളത്. ഏത് ടൈപ്പ് ബഡ്ജറ്റും ഇവിടെ എടുക്കും.. മാസം മാസം പല വെറൈറ്റി ഫോണുകളാണ് വിപണിയിലേക്ക് ഇറക്കുന്നത്.

Janardhanan

Display 6.5 inch FHD+ Display With 90Hz Refresh Rate
Processor  MediaTek Dimensity 810
Front Cam

16MP

Rear Cam  64MP+2MP+2MP
Ram  6GB / 8GB
Storage 128GB
Battery 5000mAh
OS Android 11
Price Rs.18999 (6+128GB), Rs.19999 (8+128GB)

സവിശേഷതകള്‍ : ലോകത്തിലെ ആദ്യ ഡൈമന്‍സിറ്റി 810 5G പ്രൊസസറുമായി എത്തുന്ന സ്മാര്‍ട്ട് ഫോണ്‍. 90Hz റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടോട് വരുന്ന ഡിസ്‌പ്ലേ , നല്ല പെര്‍ഫോമന്‍സും ബാറ്ററി ക്ഷമതയും കൂടാതെ 5G കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യൂവല്‍ സിം സംവിധാനവും എടുത്തുപറയത്തക്ക സവിശേഷതകള്‍.

BUY NOW: Realme 8s 5G (Universe Purple, 128 GB) (6 GB RAM)

Realme 8s 5g
റിയല്‍മി 8S 5G

ക്യാമറക്ക് മുന്‍തൂക്കം നല്‍കുന്നതായി കമ്പനി അവകാശപെടുന്നുണ്ടെങ്കിലും, പ്രതീക്ഷക്കനുസരിച്ചുയര്‍ന്നോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. അള്‍ട്രാ-വൈഡ് ക്യാമറകളുടെ അഭാവം, കുറഞ്ഞ വെളിച്ചത്തില്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള ക്യാമറയുടെ നിലവാരവുമാണ് രണ്ടാമതൊരു ചിന്തയിലേക്ക് നയിക്കുന്നത്. പരസ്യങ്ങളോ മറ്റു നോട്ടിഫിക്കേഷനുകളോ ഇല്ലാത്ത ഒരു ക്ലീന്‍ സോഫ്റ്റ്വെയര്‍ ആണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില്‍ നിരാശയാകും ഫലം.

Meme

റിയല്‍മി നാര്‍സോ 30 പ്രോ | Realme Narzo 30 Pro

Display 6.5 inch FHD+ Display With 120Hz Refresh Rate
Processor  MediaTek Dimensity 800U
Front Cam

16MP

Rear Cam 48MP+8MP+2MP
Ram 6GB / 8GB
Storage 64 /128GB
Battery 5000mAh
OS Android 10
Price Rs 16999 (6+64GB), Rs 19999 (8+128GB)

സവിശേഷതകള്‍: മീഡിയടെക് ഡൈമന്‍സിറ്റി 800 U ന്റെ പെര്‍ഫോമന്‍സ് , 120Hz റിഫ്രഷ് റേറ്റ് , ബാറ്ററി കൂടാതെ 5G കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യൂവല്‍ സിം സംവിധാനവുമാണ് എടുത്തുപറയത്തക്ക സവിശേഷതകള്‍.

BUY NOW: Realme narzo 30 (Racing Sliver, 4GB RAM, 64GB Storage) - Full HD+ display with No Cost EMI/Additional Exchange Offers

Realme Narzo 30 Pro
റിയല്‍മി നാര്‍സോ 30 പ്രോ

5000mAh ബാറ്ററിക്ക് നല്‍കുന്ന 30W ഡാര്‍ട്ട് ചാര്‍ജര്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ചെറിയ നിരാശ തന്നെയാണ്.കാരണം മറ്റു ചില മോഡലുകളില്‍ 65W ഫാസ്റ്റ് ചാര്‍ജര്‍ വരെ കമ്പനി നല്‍കുന്നുണ്ട്. ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്  ക്യാമറകള്‍. യുഐ യില്‍ പ്രകടമാകുന്ന പരസ്യങ്ങളോ മറ്റു നോട്ടിഫിക്കേഷനുകളോ ഉപയോക്താവിനെ അലോസരപ്പെടുത്താനും സാധ്യതയുണ്ട്. ഹൈബ്രിഡ് സിം സ്ലോട്ട് സംവിധാനം എല്ലാ ഉപയോക്താക്കള്‍ക്കും യോജിച്ചു എന്നും വരില്ല. ഈ വിലയില്‍ വരുന്ന മറ്റ് പല ഫോണുകളും ആന്‍ഡ്രോയിഡ് 11 വേര്‍ഷനോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.അങ്ങനെ ഒരു സാഹചര്യം കണക്കിലെടുത്താല്‍ ആന്‍ഡ്രോയിഡ് 10 വേര്‍ഷനില്‍ ഫോണ്‍ ഇറക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരും. ഭാവിയില്‍ അപ്‌ഡേറ്റുകളിലൂടെ ഇത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.

ആമസോണ്‍ FAB PHONES FEST- ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 40% വരെ വിലക്കിഴിവ്‌

ഐക്യൂ സെഡ്3 | IQOO Z3

Iqoo

Display 6.58 inch FHD+ Display With 120Hz Refresh Rate
Processor  Qualcomm Snapdragon 768G
Front Cam

16MP

Rear Cam 64MP+8MP+2MP
Ram 6GB / 8GB
Storage 128 / 256GB
Battery 4400mAh
OS Android 11
Price Rs 19990 (6+128GB), Rs 22990 (8+256GB)


സവിശേഷതകള്‍: ഈ വിലയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല പെര്‍ഫോമന്‍സ് ഫോണുകളില്‍ ഒന്ന് തന്നെയാണ് IQOO Z3. ഒരേ സമയം പല പ്രവര്‍ത്തികള്‍ ( മള്‍ട്ടി ടാസ്‌കിങ് ) സ്പീഡില്‍ ഒരു ലേശം പോലും കുറവ് വരാതെ അനായാസം ചെയ്യാന്‍ സാധിക്കുന്നു. തികച്ചും ഒരു 'ഓള്‍റൗണ്ടര്‍' എന്ന് തന്നെ വിശേഷിപ്പിക്കാം. 5G കണക്റ്റിവിറ്റിയോട് കൂടെ വരുന്ന ഫോണ്‍ മികച്ച ബാറ്ററി ക്ഷമതയും ഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനും നല്‍കുന്നു. മികച്ച ബില്‍ഡ് ക്വാളിറ്റിയും എടുത്തു പറയണ്ട പ്രത്യേകത തന്നെയാണ്. ക്യാമറ മാത്രാമാണ് ഒരു പോരായ്മയായി തോന്നുന്നത്. കുറഞ്ഞ പ്രകാശ സാഹചര്യങ്ങളില്‍ നിലവാരത്തിനൊത് ഉയരാന്‍ ക്യാമറക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാന്‍.

മോട്ടറോള G 60 | Motorola G 60

Display 6.78 inch FHD+ Display With 120Hz Refresh Rate
Processor  Qualcomm Snapdragon 732G
Front Cam

32MP

Rear Cam 108MP+8MP+2MP
Ram 6GB / 8GB
Storage 128 / 256GB
Battery 4400mAh
OS Android 11
Price Rs 18299 (6+128GB)

സവിശേഷതകള്‍ : 120 Hz റീഫ്രഷ് റേറ്റ്, ശരാശരിയോട് കിടപിടിക്കുന്ന പെര്‍ഫോമന്‍സ് കൂടാതെ പരസ്യങ്ങളോ അനാവശ്യ നോട്ടിഫിക്കേഷനോ ഒന്നുമില്ലാത്ത ഒരു ക്ലീന്‍ UI+സോഫ്റ്റ്വെയര്‍ അനുഭവം ഈ ഫോണിലൂടെ ലഭിക്കും. 6000mAh ബാറ്ററി മികച്ച ബാറ്ററി ക്ഷമത ഉറപ്പാക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും നല്ല ക്യാമറ ഔട്ട്പുട്ട് തരുന്നത് മോട്ടോ g60 യാണ്. സാംസങിന്റെ സെന്‍സര്‍ മികവും സ്റ്റോക്ക് ആന്‍ഡ്രോയിഡിന്റെ സോഫ്റ്റ്വെയര്‍ ഒപ്റ്റിമൈസഷനും ക്യാമറ ഔട്ട്പുട്ട് മികച്ചതാക്കുന്നു.

ആമസോണ്‍ FAB PHONES FEST- ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 40% വരെ വിലക്കിഴിവ്‌

Motorola G 60
മോട്ടറോള G 60

ലോ ലൈറ്റ് സാഹചര്യങ്ങളില്‍ കളര്‍ ടോണുകള്‍ ശരിയായ രീതിയില്‍ സംയോജിപ്പിക്കാന്‍ ഫോണിന് കഴിയുന്നില്ല.20W ഫാസ്റ്റ് ചാര്‍ജര്‍ കമ്പനി നല്‍കുന്നുണ്ടെങ്കിലും ഇത്രയും വലിയ കപ്പാസിറ്റി ഉള്ള ഒരു ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ധാരാളം സമയം ചിലവാക്കുന്നത് ഒരു പോരായ്മ ആണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വലിപ്പം കൂടുതലും ഭാരം കൂടുതലുമുള്ളതായ ഒരു തോന്നല്‍ ജനിപ്പിക്കുന്നു.

BUY NOW: MOTOROLA G60 (Frosted Champange, 6GB RAM, 128GB Storage)

റെഡ്മി നോട്ട് 10 പ്രോ | Redmi Note 10 Pro

Display 6.67 inch Super AMOLED Display With 120Hz Refresh Rate
Processor  Qualcomm Snapdragon 732G
Front Cam

16MP

Rear Cam 64MP+8MP+5MP+2MP
Ram 6GB / 8GB
Storage 128 GB
Battery 5050mAh
OS Android 11
Price Rs 18499 (6+128GB),  Rs 18999 (8+128GB)

സവിശേഷതകള്‍ : 5G എന്നത് നിങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ പറ്റിയ ഘടകം ആണെങ്കില്‍ തീര്‍ച്ചയായും വാങ്ങാന്‍ പരിഗണിക്കാവുന്ന ഒരു ഓള്‍റൗണ്ടര്‍ സ്മാര്‍ട്ട് ഫോണാണ് റെഡ്മി നോട്ട് 10 പ്രോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 732G പ്രോസസ്സര്‍ യാതൊരു മടുപ്പും തോന്നിപ്പിക്കാത്ത പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്നു.കൂടാതെ 33W ഫാസ്റ്റ് ചാര്ജറോട് കൂടിയ 5050mAh ന്റെ ബാറ്ററിയും, ക്യാമറയും എല്ലാം നല്ല പ്രകടനം കാഴ്ചവെക്കുന്ന ഘടകങ്ങളാണ്. 

Meme

Redmi Note 10 Pro
റെഡ്മി നോട്ട് 10 പ്രോ

പരസ്യങ്ങളും നോട്ടിഫിക്കേഷനും അടങ്ങുന്ന യുഐ ഉപയോക്താക്കളില്‍ അലോസരമുണ്ടാക്കാം. സോഫ്റ്റ്വെയര്‍ അപ്‌ഡേറ്ററുകളാണ് എക്കാലവും റെഡ്മിയുടെ തലവേദന. ഓരോ പുതിയ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളിലും ഓരോ പുതിയ പ്രശ്‌നങ്ങള്‍ എന്നതാണ് കണ്ടു വരുന്ന ഒരു പ്രവണത. 5G ഇല്ല എന്നത് മാത്രമാണ് മറ്റൊരു പോരായ്മ. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ റെഡ്മി നോട്ട് 10 പ്രോയെ  'വാല്യൂ ഫോര്‍ മണി' എന്ന് നിസംശയം പറയാന്‍ സാധിക്കും.

BUY NOW: Redmi Note 10 Pro (Dark Night, 8GB RAM, 128GB Storage) -120hz Super Amoled Display | 64MP with 5MP Super Tele-Macro

പോകൊ എക്‌സ് 3 പ്രോ | POCO X3 Pro

Display 6.67 inch FHD+Display With 120Hz Refresh Rate
Processor  Qualcomm Snapdragon 732G
Front Cam

20MP

Rear Cam 48MP+8MP
Ram 6GB / 8GB
Storage 128 GB
Battery 5050mAh
OS Android 11
Price Rs 18999 (6+128GB),  Rs 20999 (8+128GB)


സവിശേഷതകള്‍ : തികച്ചും ഒരു ഗെയിമിംഗ് ഫോണ്‍ എന്ന രീതിയില്‍ മാത്രമേ പോകൊ എക്‌സ് 3 പ്രോയെ കാണാന്‍ സാധിക്കുകയുള്ളു. ഗെയിമിംഗ് എന്ന രീതിയില്‍ മാക്‌സിമം പെര്‍ഫോമന്‍സ് തരുന്ന സ്‌നാപ്ഡ്രാണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 യാണ് പ്രോസസ്സര്‍ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6000mAh ബാറ്ററി ദീര്‍ഘനേര ഉപയോഗങ്ങള്‍ക്ക് സഹായകമാകുന്നു.IP53 റേറ്റിങ്ങും 120Hz റിഫ്രഷ് റേറ്റോഡ് കൂടിയ ഡിസ്പ്ലേയും എടുത്തുപറയത്തക്ക സവിശേഷതകള്‍ തന്നെയാണ്.

Meme

POCO X3 Pro
പോകൊ എക്‌സ് 3 പ്രോ

ബാറ്ററിയുടെ വലിപ്പം കൊണ്ട് തന്നെ ആവും, ഫോണിന് അതിവിശം നല്ല ഭാരമുണ്ട്. കയ്യിലൊതുങ്ങാത്ത ടൈപ്പ് ഒരു ഡിസൈന്‍ ആണ് ഫോണിനുള്ളത്. ശരാശരി മികവ് മാത്രം പുലര്‍ത്തുന്ന ക്യാമറകളും MIUI യുടെ അനാവശ്യ പരസ്യങ്ങളും ഉപയോക്താവിന് ഒരു പൂര്‍ണ്ണ ഉപയോഗ അനുഭവം നല്‍കുന്നില്ല.

BUY NOW: Poco X3 Pro(Steel Blue, 6GB RAM, 128GB Storage)

ലാവ അഗ്നി 5G | Lava Agni 5G 

Display 6.78 inch FHD+ Display With 90Hz Refresh Rate
Processor  MediaTek Dimensity 810
Front Cam

16MP

Rear Cam 64MP+5MP+2MP+2MP
Ram 6GB / 8GB
Storage 128 GB
Battery 5000mAh
OS Android 11
Price Rs19999 (8+128GB)

സവിശേഷതകള്‍ : ഈ പ്രൈസ് ക്യാറ്റഗറിയിലേക്ക് വന്ന ഏറ്റവും പുതിയ അംഗം ആണ് ലാവ അഗ്നി 5G. #ProudlyIndian എന്ന ബാനറില്‍ ഇറങ്ങിയ സ്മാര്‍ട്ട് ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 810 പ്രോസസ്സര്‍ ആണ്. 30W ഫാസ്റ്റ് ചാര്‍ജ് സപ്പോട്ടോട് കൂടിയ 5000mAh ബാറ്ററി മികച്ച ക്ഷമത നല്‍കുന്നു.

Lava

Lava Agni 5G
ലാവ അഗ്നി 5G

ഉപയോഗത്തില്‍ ഫോണ്‍ കടലാസില്‍ കുറിച്ചിരിക്കുന്ന സവിശേഷതകളോട് എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നത് സംശയാസ്പദമായ ഒരു ചോദ്യം തന്നെയാണ്. ക്യാമറ സംവിധാനവും മൊത്തത്തിലുമുള്ള പെര്‍ഫോമന്‍സും ഇതില്‍ ഉള്‍പ്പെടും. എന്നിരുന്നാല്‍ തന്നെ ഒരു നോര്‍മല്‍ ഉപയോക്താവിന് ഡ്യൂവല്‍ സിം 5G സപ്പോര്‍ട്ടോട് കൂടി വരുന്ന ഒരു ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയില്‍ ലാവ അഗ്നി 5G യെ 20000/- ചെലവില്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു നല്ല ഫോണ്‍ ആയി തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്.

BUY NOW: Lava Agni 5G Fiery Blue (8GB RAM, 128GB Storage)

അവലോകനം

ഈ പ്രൈസ് റേഞ്ചില്‍ നിലവില്‍ ഉള്ളതില്‍ കൊടുക്കുന്ന വിലക്ക് മുതല്‍ എന്ന് തോന്നിക്കുന്ന രണ്ടു ഫോണുകള്‍ റെഡ്മി നോട്ട് 10 പ്രോയും & IQOO Z3യുമാണ്

Meme

ഇപ്പോള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പല കമ്പനികളെ പറ്റി പരാമര്‍ശിക്കുമ്പോളും പഴയകാലത്തു ഫോണ്‍ വിപണി കയ്യടിക്ക ഭരിച്ച പ്രമുഖനെ ഇപ്പോള്‍ ട്രെന്‍ഡിങ് ആയ ഇന്‍സ്റ്റാഗ്രാം റീലിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സ്മരിക്കുന്നു.

Nokia

Content Highlights : Best Smartphones under Rs 20000