ലോകം ഇഷ്ടപ്പെടുന്ന പത്ത് സൗജന്യ ആപ്ലിക്കേഷനുകള്‍

ലോകത്ത് ഏറെ ജനപ്രീതിയുള്ള ആപ്ലിക്കേഷനുകള്‍ ഏതെന്നറിയാമോ? ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലേക്കേഷനുകള്‍, മുന്‍നിര സ്മാര്‍ട്‌ഫോണുകള്‍ മുതല്‍ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ വരെ കയ്യടക്കിയിരിക്കുന്ന പത്ത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

 

01. വാട്‌സ്ആപ്പ്

01. വാട്‌സ്ആപ്പ്

സന്ദേശങ്ങള്‍ കൈമാറുന്നതിനായുള്ള ആപ്ലിക്കേഷനുകളുടെ ഒന്നാം സ്ഥാനത്തുള്ളത് വാട്‌സ്ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കുന്നതിന് പുറമെ, വോയ്‌സ്‌കോള്‍, ശബ്ദ സന്ദേശം, വീഡിയോ കോള്‍, ചിത്രങ്ങള്‍ പങ്കുവെക്കുക തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പിലുണ്ട്. പ്രതിദിനം 10 ലക്ഷത്തില്‍ അധികം ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.

02. ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍

02. ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍

ലോകത്ത് ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്തുള്ള ആപ്ലിക്കേഷനാണ് ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍. സൗജന്യമായി സന്ദേശങ്ങളയക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സൗകര്യം ഇതിലുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ഡെസ്‌ക്ടോപിലും ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ലഭ്യമാണ്. അടുത്തിടെ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ രൂപ ഘടനയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചും പുതിയ ഇമോജികള്‍ അവതരിപ്പിച്ചും കൂടുതല്‍ ഉപയോക്താക്കളെ കയ്യടക്കാനുള്ള ശ്രമം ഫെയ്‌സ്ബുക്ക് നടത്തുന്നുണ്ട്. അടുത്തിടെ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ഒരു വിര്‍ച്വല്‍ അസിസ്റ്റന്റ് അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.

03. ഇന്‍സ്റ്റാഗ്രാം

03. ഇന്‍സ്റ്റാഗ്രാം

ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം ആണ്. ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനായുള്ള ഈ ആപ്ലിക്കേഷന് 80 കോടി ഉപയോക്താക്കളാണുള്ളത്. ഇതില്‍ 50 കോടി ആളുകളും പ്രതിദിന ഉപയോക്താക്കളാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പരസ്യ വരുമാനവും വര്‍ധിച്ചിട്ടുണ്ട്.

04. ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക്

സോഷ്യല്‍ മീഡിയാ ഭീമനായ ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനാണ് ജനപ്രീതിയില്‍ നാലാം സ്ഥാനത്ത്. അടിക്കടി പുതിയ മാറ്റങ്ങളാണ് ഫെയ്‌സ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളും വീഡിയോകളുമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലെ മുഖ്യ ഉള്ളടക്കം. കൂടുതല്‍ വീഡിയോകളും പരസ്യങ്ങളും ഫെയ്‌സബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

05. ഫെയ്‌സ്ബുക്ക് ലൈറ്റ്

05. ഫെയ്‌സ്ബുക്ക് ലൈറ്റ്

അഞ്ചാംസ്ഥാനത്തും ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ്.  ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷന്റെ ഭാരം കുറഞ്ഞ പതിപ്പാണിത്. സ്റ്റോറേജ് പ്രശ്‌നമുള്ള ഫോണുകളിലും  വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്ക് ഉള്ളയിടങ്ങളിലും ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് ഫെയ്‌സ്ബുക്ക് ലൈറ്റ്.

06. വിഷ്

06. വിഷ്

ഷോപ്പിങ് ആപ്ലിക്കേഷനായ വിഷ് ആണ് ആറാം സ്ഥാനത്ത്. ലോകത്തെ തന്നെ ജനപ്രിയമായ ഷോപ്പിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഇത്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഷ് 2013ലാണ് അവതരിപ്പിക്കുന്നത്. 

07. സ്‌നാപ് ചാറ്റ്

07. സ്‌നാപ് ചാറ്റ്

ജനപ്രീതിയില്‍ ഏഴാംസ്ഥാനത്താണ് ഫോട്ടോ-മെസേജിങ് ആപ്ലിക്കേഷനായ  സ്‌നാപ്ചാറ്റ്. ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌നാപ്ചാറ്റ് ഫെയ്‌സ്ബുക്കില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. പലയിടങ്ങളിലും ഇന്‍സ്റ്റാഗ്രാം സ്‌നാപ്ചാറ്റിനെ മറികടന്നിട്ടുണ്ട്.

08. സബ് വേ സര്‍ഫേഴ്‌സ്

08. സബ് വേ സര്‍ഫേഴ്‌സ്

എട്ടാം സ്ഥാനത്തുള്ളത് സബ് വേ സര്‍ഫേഴ്‌സ് എന്ന ഗെയിം ആപ്പാണ്. കിലൂവും സൈബോ ഗെയിംസും ചേര്‍ന്ന വികസിപ്പിച്ച ഈ ഗെയിം ആണ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഗെയിം.

09. സ്‌പോട്ടിഫൈ മ്യൂസിക്

09. സ്‌പോട്ടിഫൈ മ്യൂസിക്

ഈ മ്യൂസിക് സ്ട്രീമിങ് ആപ്ലിക്കേഷനും ലോകത്തെ പത്ത് ജനപ്രിയ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഐഓസ് ഉപകരണങ്ങള്‍ക്കായി സുഹൃത്തുക്കള്‍ക്ക് പാട്ടുകള്‍ അയക്കുന്നതിനുള്ള ഒരു ഐമെസേജ് ആപ്പും സ്‌പോടിഫൈ അവതരിപ്പിച്ചിരുന്നു.

10 മെസ്സെഞ്ചര്‍ ലൈറ്റ്

10. മെസ്സെഞ്ചര്‍ ലൈറ്റ്

മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. ഫെയ്‌സ്ബുക്ക് ലൈറ്റ് ആപ്ലിക്കേഷനെ പോലെ തന്നെ വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും സ്‌റ്റോറേജ് പ്രശ്‌നങ്ങളുള്ള ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്.  2016ല്‍ അവതരിപ്പിച്ച ആപ്ലിക്കേഷനില്‍ ചിത്രങ്ങള്‍ അയക്കാനും, വോയ്‌സ്‌കോള്‍ ചെയ്യാനും സ്റ്റിക്കറുകള്‍ അയക്കാനും സാധിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.