പയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ പബ്ലിക് ഫീഡ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന 'റീഗ്രാം' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം. പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം സ്ഥിരീകരിച്ചുവെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ക്ക് അവരുടെ സ്റ്റോറിയായി പങ്കുവെക്കാന്‍ അനുവാദം നല്‍രുന്ന ഫീച്ചര്‍ ആണെങ്കിലും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടണോ വേണ്ടയോ എന്ന ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാനാവും.

നിലവില്‍ ഒരാളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യണമെങ്കില്‍ ആ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുത്തെങ്കില്‍ മാത്രമേ സാധ്യമാവൂ. എന്നല്‍ റീഗ്രാം ഫീച്ചര്‍ വഴി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആപ്പില്‍ നിന്നും നേരിട്ട് ഷെയര്‍ ചെയ്യാനാവും.

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്റ്റോറീസ് ഫീച്ചറില്‍ ഇന്‍സ്റ്റാഗ്രാം 'ടൈപ്പ് ' മോഡ് അവതരിപ്പിച്ചത്. സ്റ്റോറീസ് വഴി അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് പങ്കുവെക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്.