ആന നിർമ്മിച്ച നമ്മുടെ ചുരങ്ങൾ, വന്യജീവികളിലെ മികച്ച എൻജിനീയർമാർ ഉറുമ്പോ ആനയോ ?
കാട്ടിലെ ഏറ്റവും വലുപ്പവും ഭാരവുമുള്ള ജീവിയായ ആന മുതല്‍
മണ്ണില്‍ പതിക്കുന്ന ജൈവ വസ്തുക്കളെ സംസ്ക്കരിച്ച് മണ്ണോടു ചേര്‍ക്കുന്ന ചിതലുകള്‍,
ഉറുമ്പുകള്‍, മണ്ണിനെ ജീവസുറ്റതാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മണ്ണിലെ എൻജിനിയർ എന്ന
വിളിപ്പേര് സ്വന്തമാക്കിയ മണ്ണിരയെന്ന കുഞ്ഞന്‍ വരെ ഈ എക്കോസിസ്റ്റം എൻജിനിയര്‍മാരുടെ
ഗണത്തില്‍ ഉള്‍പ്പെടും. ആവാസ വ്യവസ്ഥയുടെ പരിരക്ഷയ്ക്കും ജൈവവൈവിദ്ധ്യത്തിന്റെ
നിലനില്‍പ്പിനും ഇവരുടെ സേവനം അത്യന്താപേക്ഷിതമാണ്.