സമഗ്രവികസനത്തിന് ടൂറിസം. അതാണ് ഈ വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്റെ സന്ദേശം. ടൂറിസത്തെ സമഗ്രവികസനത്തിനായി ഉപയോഗിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. സമഗ്രവികസനത്തിന് ടൂറിസം ഉപയോഗപ്പെടുത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനാളുകള്‍ക്ക് പുതിയ അവസരങ്ങള്‍ കൂടി ടൂറിസം രംഗത്തിലൂടെ സ്യഷ്ടിക്കപ്പെടുകയാണ്.

കൊല്ലത്ത് അഷ്ടമുടി കായലിന്റെ തീരത്താണ് അഷ്ടമുടി സ്ഥിതി ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ കൊല്ലത്തെ മറ്റ് വ്യാപാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച ഇടം കൂടിയാണിത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടം സന്ദര്‍ശിക്കേണ്ട മികച്ച സമയമാണ്.
ഫോട്ടോ: ഗിരീഷ് കുമാര്‍ സി ആര്‍

പത്തനംത്തിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഗവി. വണ്ടിപെരിയാറിന് 28 കിലോമീറ്റര്‍ അകലെ തെക്ക്പടിഞ്ഞാറായിട്ടാണ് ഗവി സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഇവിടം സന്ദര്‍ശിക്കേണ്ട മികച്ച സമയമായി കണക്കാക്കപ്പെടുന്നു.
ഫോട്ടോ: അബൂബക്കര്‍ പി

കോട്ടയം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കുമരകം. നിരവധി ഹൗസ്‌ബോട്ട് യാത്രകളും ബോട്ട് യാത്രകളും മറ്റും ചെയ്യാന്‍ പറ്റിയ സ്ഥലം കൂടിയാണ് കുമരകം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ കുമരകം സന്ദര്‍ശിക്കാന്‍ മികച്ച സമയമാണ്.
ഫോട്ടോ: പ്രദീപ് എന്‍ എം

ആലപ്പുഴയുടെ പ്രക്യതി ഭംഗിയാകെ ആവാഹിച്ചാണ് കുട്ടനാടിന്റെ നില്‍പ്പ്. കേരളത്തിന്റെ നെല്ലറയെന്നാണ് കുട്ടനാടിനെ അറിയപ്പെടുക. മനോഹരമായ നെല്‍പാടങ്ങളും മറ്റും വിനോദസഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമാകും. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ സന്ദര്‍ശിക്കേണ്ട സമയമാണ്.
ഫോട്ടോ: ഉല്ലാസ് വി.പി

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ഡലി എന്നിങ്ങനെ മൂന്ന് നദികളുള്ളതിനാലാണ് മൂന്നാര്‍ എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. മൂന്നാര്‍ സന്ദര്‍ശിക്കാനുള്ള മികച്ച സമയമായി വിലയിരുത്തപ്പെടുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ്.

കൊല്ലം നഗരഹ്യദയത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് മണ്‍റോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. 8 ചെറുദ്വീപുകള്‍ കൂടിച്ചേര്‍ന്നതാണ് മണ്‍റോ തുരുത്ത്. ഒക്ടോബര്‍ മുതല്‍ മേയ് വരെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്.
ഫോട്ടോ: ഗിരീഷ്‌കുമാര്‍ സി ആര്‍

പാലക്കാടിന്റെ ഭംഗി ഉയരങ്ങളില്‍ നിന്നും നെല്ലിയാമ്പതിയിലൂടെ കാണാം. 467 -1572 മീറ്റര്‍ ഉയരത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സന്ദര്‍ശിക്കാന്‍ മികച്ച സമയമാണ്.
ഫോട്ടോ: അരുണ്‍ ക്യഷ്ണന്‍കുട്ടി

തലസ്ഥാനത്ത് നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ഹില്‍സ്റ്റേഷനാണ് പൊന്മുടി. നവംബര്‍ മുതല്‍ മേയ് വരെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്.
ഫോട്ടോ: സാലി പാലോട്

ഇടുക്കിയില്‍ പെരിയാര്‍ നാഷണല്‍ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തേക്കടി. തേക്ക് എന്ന് പേരില്‍ നിന്നുമാണ് സ്ഥലത്തിന് തേക്കടിയെന്ന പേര് വന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടം സന്ദര്‍ശിക്കേണ്ട മികച്ച സമയമായി കണക്കാക്കപ്പെടുന്നു.
ഫോട്ടോ: മുരളീക്യഷ്ണന്‍ ബി.