സ്‌ട്രോക്കിനെ അതിജീവിക്കാം

...
ഇസ്‌കീമിക് സ്‌ട്രോക്കും ഹെമറാജിക് സ്‌ട്രോക്കും; ഏതാണ് കൂടുതല്‍? ചികിത്സ എങ്ങനെയെന്ന് അറിയാം?

പക്ഷാഘാതം എന്നുള്ളത് ഒരു മെഡിക്കല്‍ എമര്‍ജന്‍സി ആയതുകൊണ്ട് തന്നെ ചികിത്സയും വളരെയേറെ പ്രാധാന്യമുള്ളതാണ്

...
സ്ട്രോക്ക് ബാധിച്ച വ്യക്തി രോഗമുക്തി നേടിയാല്‍ തുടര്‍ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്രാവശ്യം പക്ഷാഘാതം വന്നാല്‍ വീണ്ടും വരാനുള്ളസാധ്യത സാധാരണ ആളുകളേക്കാള്‍ കൂടുതലാണ്

...
സ്ട്രോക്കിനെ അതിജീവിക്കാനുള്ള 10 മാര്‍ഗ്ഗങ്ങള്‍; ഇക്കാര്യങ്ങള്‍ അറിയാം

സ്ട്രോക്ക് വന്നതിന് ശേഷം അതിജീവിക്കുന്നതിനേക്കാള്‍ എളുപ്പം വരാതിരിക്കാതെ നോക്കുന്നതിന് തന്നെയാണ്

...
ചെറുപ്പക്കാരിലും സ്‌ട്രോക്ക് കൂടിവരുന്നു; കാരണം ജീവിതശൈലി രോഗങ്ങള്‍| വെബിനാര്‍

ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതു വഴി സ്‌ട്രോക്കിനെ തടയാനാവും

...
സ്‌ട്രോക്ക് നേരത്തെ തിരിച്ചറിയാം; ഇക്കാര്യങ്ങള്‍ അറിയാം

പക്ഷാഘാതം-സ്‌ട്രോക്ക്, ബ്രെയിന്‍ അറ്റാക്ക് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുപോകുന്നതു കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്.

...
സ്‌ട്രോക്ക് ബാധിച്ചവരില്‍ അതിജീവനത്തിനുള്ള ടിപ്‌സ് എന്തൊക്കെയെന്ന് അറിയാം

സ്‌ടോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സാ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

...
സ്‌ട്രോക്കില്‍ വീണുപോകാതിരിക്കാന്‍ ആയുര്‍വേദ ചികിത്സകള്‍

ത്രിദോഷങ്ങളില്‍ പ്രധാനിയായ വാതം കോപിച്ച് ശരീരത്തിന്റെ ഇടതോ വലതോ ഭാഗത്തെ ദോഷകരമായി ബാധിച്ച്, പ്രവര്‍ത്തനരഹിതമാക്കുന്ന അവസ്ഥയാണിത്. ബാധിതഭാഗത്തെ സന്ധിബന്ധങ്ങളെല്ലാം അയഞ്ഞ്, പ്രവര്‍ത്തനശേഷി നശിച്ച് മാംസശോഷം സംഭവിക്കും.

...
സ്‌ട്രോക്കിന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ചെയ്യണം ഫിസിയോതെറാപ്പി

നീര്‍ക്കെട്ട്, തോള്‍വേദന, മറ്റ് ശാരീരികബുദ്ധിമുട്ടുകള്‍, തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകള്‍, മൃദു കലകളുടെ ചുരുങ്ങല്‍ എന്നിവ രോഗിയുടെ ഉചിതമായ പൊസിഷനിങ്ങിലൂടെയും ഇടവിട്ടുള്ള സ്ഥാനമാറ്റങ്ങളിലൂടെയും നിയന്ത്രിക്കാം.

...
ഇതൊക്കെയാണ് സ്‌ട്രോക്കിനുള്ള ചികിത്സാരീതികള്‍; ചികിത്സയ്ക്ക് ശേഷവും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്‌ട്രോക്ക് മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് ഒരു താരതമ്യത്തിലൂടെ മനസ്സിലാക്കാം. പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിലെ കോശങ്ങളും നശിക്കുന്നുണ്ട്. ഇത് സ്വാഭാവിക കാര്യമാണ്.

...
കൊളസ്‌ട്രോളും ബി.പി.യും നോര്‍മല്‍; പക്ഷേ, സ്‌ട്രോക്ക് വരുന്നത് എന്തുകൊണ്ട്?

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന പല തരത്തിലുള്ള തകരാറുകള്‍ ഇസ്‌കീമിക് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഹൃദയത്തില്‍ രൂപംകൊള്ളുന്ന രക്തക്കട്ടകള്‍ അവിടെനിന്ന് സഞ്ചരിച്ച് മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ വന്ന് തടസ്സമുണ്ടാക്കുന്നതാണ് ഇത്തരം സ്‌ട്രോക്കിന് (കാര്‍ഡിയോ എംബോളിക് സ്‌ട്രോക്ക്) കാരണമാകുന്നത്.

...
എങ്ങനെയാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്? സൂചനകള്‍ എന്തൊക്കെ?

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെട്ട് രക്തപ്രവാഹം നിലയ്ക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്‌ട്രോക്കാണ് ഇസ്‌കീമിക് സ്‌ട്രോക്ക്.

...
ഗോള്‍ഡന്‍ അവറില്‍ ചികിത്സ ലഭിച്ചാല്‍ സ്‌ട്രോക്ക് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാവുമോ?

പക്ഷാഘാതം വരുന്നതിന്റെ മുന്നോടിയായി സാധാരണ ഗതിയില്‍ ശരീരം തരാറുള്ള സൂചനകള്‍ മനസ്സിലാക്കാന്‍ സാധിക്കുക എന്നതാണ് ആദ്യപടി. പക്ഷാഘാതം തിരിച്ചറിയാന്‍ ആഗോളതലത്തില്‍ പ്രയോഗിക്കുന്നൊരു എളുപ്പമാര്‍ഗ്ഗമുണ്ട്. FAST എന്ന ഇംഗ്ലീഷ് വാക്ക് ഓര്‍ത്താല്‍ മതി.

സ്‌ട്രോക്കിനെ അതിജീവിക്കാം

സ്‌ട്രോക്ക് സംബന്ധമായ സംശയങ്ങളും മറുപടികളും

 • എന്താണ് സ്‌ട്രോക്ക്?

  ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണ കേന്ദ്രമാണ് മസ്തിഷ്‌കം. ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രം ഭാരമുള്ള മസ്തിഷ്‌കത്തിലേക്കാണ് രക്തത്തിന്റെ 15-20 ശതമാനവും വിതരണം ചെയ്യപ്പെടുന്നത്. രക്തം തടസ്സപ്പെട്ടാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതാണ് സ്ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക്.

 • തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെട്ട് രക്തപ്രവാഹം നിലയ്ക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്ട്രോക്കാണ് ഇസ്‌കീമിക് സ്ട്രോക്ക്.

 • ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തെ രക്തക്കുഴലില്‍ രൂപപ്പെട്ട രക്തക്കട്ട അവിടെനിന്ന് ഇളകി തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ വന്ന് തടസ്സം സൃഷ്ടിക്കാം. ഇതാണ് എംബോളിക് സ്ട്രോക്ക്.

 • മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടിയത് കാരണവും സ്ട്രോക്ക് സംഭവിക്കാം. ഇതാണ് ഹെമറാജിക് സ്ട്രോക്ക്. പ്രധാനമായും അമിത ബി.പിയാണ് ഇത്തരം പൊട്ടലിലേക്ക് നയിക്കുന്നത്. ഇത് കൂടാതെ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് ജന്മനാ ഉണ്ടാകുന്ന തകരാറുകളും ഹെമറാജിക് സ്‌ട്രോക്കിന് കാരണമാകാം.

 • ഹെമറാജിക് സ്‌ട്രോക്ക് രണ്ട് തരത്തിലുണ്ട്. ഇന്‍ട്രാസെറിബ്രല്‍ ഹെമറേജും സബ് അരക്‌നോയിഡ് ഹെമറേജും. തലച്ചോറിനുള്‍ഭാഗത്തെ രക്തക്കുഴലുകള്‍ പൊട്ടി കോശങ്ങള്‍ നശിക്കുന്നതാണ് ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ്. തലച്ചോറിന്റെ ഉപരിതലത്തിലെ രക്തക്കുഴല്‍ പൊട്ടി തലച്ചോറിന്റെ ഉപരിതലത്തിനും തലയോട്ടിക്കും ഇടയിലുള്ള സബ് അരക്‌നോയിഡ് ഭാഗത്ത് രക്തസ്രാവം ഉണ്ടാകുന്നതാണ് സബ് അരക്‌നോയിഡ് ഹെമറേജ്.

 • മസ്തിഷ്‌കത്തിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തപ്രവാഹം അല്പനേരത്തേക്ക് കുറയുന്ന അവസ്ഥയാണ് ട്രാന്‍സിയന്റ് ഇസ്‌കീമിക് സ്ട്രോക്ക് (ടി.ഐ.എ.) അഥവാ മിനി സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ താത്കാലികമായി രക്തക്കട്ട അടിയുക, രക്തമൊഴുക്ക് അല്പം കുറയുക തുടങ്ങിയവയാണ് കാരണങ്ങള്‍.

  • ശരീരഭാഗങ്ങള്‍ക്ക് പെട്ടെന്ന് തളര്‍ച്ചയും മരവിപ്പും. മുഖം, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലാണ് തളര്‍ച്ചയും ബലക്ഷയവും പ്രധാനമായും ബാധിക്കുക.
  • സംസാരിക്കാന്‍ ബുദ്ധിമുട്ടും ആശയക്കുഴപ്പവും. ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖം കോടിപ്പോവുന്നതും വായയുടെ ഒരു കോണില്‍ നിന്ന് മാത്രമായി ഉമിനീര് ഒഴുകുന്നതും സ്ട്രോക്ക് ലക്ഷണമാകാം.
  • പെട്ടെന്ന് കാഴ്ച മറയുന്നതായി അനുഭവപ്പെടുക. ദൃശ്യങ്ങള്‍ രണ്ടായി കാണുക.
  • ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക. കാലുകള്‍ കുഴഞ്ഞുപോകുന്നതായി അനുഭവപ്പെടുക. ഇരിക്കാനോ നിവര്‍ന്ന് നില്‍ക്കാനോ കഴിയാതാവുക.
  • തീവ്രമായ തലവേദന അനുഭവപ്പെടാം. തലവേദന സാധാരണമായി ഹെമറേജിക് സ്‌ട്രോക്കിലാണ് കാണപ്പെടുന്നത്.
  • സബ് അരക്നോയിഡ് ഹെമറാജില്‍ അതിതീവ്രമായ തലവേദന എതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അനുഭവപ്പെടും. ഇതോടൊപ്പം ഛര്‍ദിയോ ബോധക്ഷയമോ സംഭവിക്കാം