ഒരു മാസത്തെ ദൈനംദിന ചെലവുകള്‍ക്കായുള്ള 40 റൂബിളിനായി മരിയ നന്നേ ബുദ്ധിമുട്ടി. ഏറെ നാളത്തെ ദുരിതങ്ങള്ക്കുശേഷമാണെങ്കിലും 600 റൂബിള്‍ നല്കുന്ന 'അലക്സാന്‍ഡ്രോവിച്ച് സ്കോളര്‍ഷിപ്പ്' മരിയയ്ക്ക് ലഭിച്ചു. കൂരിരുട്ടിലെ മിന്നാമിന്നിപോലെ അത് മുന്നോട്ടുള്ള പഠനത്തിന് മരിയയ്ക്ക് ഊര്‍ജ്ജം നല്കി.
തെത്സുകോ സംസാരിക്കുന്നത് മുതിര്‍ന്നവരോട് മാത്രമല്ല. തെത്സുകോ കുട്ടിടോട്ടായായി പുസ്തകം വായിക്കുന്ന ഓരോ കുട്ടിയോടും ലളിതമായി എന്നാല്‍ നിങ്ങള്‍ക്കിതുവരെ കാണിച്ചു തരാത്ത രസമുള്ള സ്കൂളുണ്ടെന്നു പറയുമ്പോള്‍ അത് തൊടുന്നത് ഓരോ കുട്ടിയേയുമാണ്.
നവീനയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാര്യം താന്‍ മറന്നുപോയെന്ന് അദ്ദേഹം പറയുമ്പോള്‍ തെല്ലും അതിശയോക്തിയില്ല.
ആദ്യമാദ്യം എന്റെ ദീര്‍ഘമായ 'പ്രവാസ'ത്തിന്റെ ശമിക്കാത്ത ഓര്മ്മയയാണ് ഈ സ്വപ്നം കൂടെകൂടിയത് വീടും നാടും നഷ്ടപ്പെട്ടവരുടെ വലിയ ഓര്‍മ്മയിലേക്ക് ഇങ്ങനെയൊരു സ്വപ്നം എന്നെയും ചേര്‍ത്തിരിക്കുന്നു. എന്നാല്‍, തുടര്‍ച്ചയായി അതേ സ്വപ്നം കാണാന്‍ തുടങ്ങിയാതോടെ ഞാന്‍ അതിന്റെ Sructure ആസ്വദിക്കാന്‍ തുടങ്ങി തീര്‍ച്ചയായും സ്വപ്നത്തില്‍ നിന്നും..
അങ്ങനെയെങ്കില്‍ മനുഷ്യന്റെ പാദം ഒരു ത്രാസുപോലെ ഇരിക്കണം. ആ ത്രാസിന്റെ ഫള്‍ക്രം കാലടിയുടെ മധ്യവും രണ്ടറ്റങ്ങളില്‍ മുന്ഭാഗഭാരവും പിന്ഭാഗഭാരവും തൂങ്ങണം. പിന്‍ഭാഗത്തിന്റെ ഭാരം മടമ്പിലും മുന്‍ഭാഗത്തിന്റെ ഭാരം കാല്‍വിരലുകളിലും പതിക്കുകയാണെങ്കില്‍ ഈ സാങ്കല്പികത്രാസിന് അവന്റെ പാദത്തിന്റെ നീളം കാണും..
ഡ്രാക്കുളക്കോട്ടയില്‍ അകപ്പെട്ട ജോനാതന് ഹാര്‍ക്കര്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിച്ച് ഇരുട്ടിലൂടെ നടന്ന് പഴയ ഒരു ചാപ്പലിനോടു ചേര്‍ന്ന ശ്മശാനത്തിലെത്തി. ചുറ്റിലും പുതുമണ്ണിന്റെ ഗന്ധം.അവിടെ കുഴികളില്‍ ഇറക്കിവെച്ച അമ്പതോളം ശവപ്പെട്ടികളിലൊന്നില് നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഡ്രാക്കുളപ്രഭുവിനെ കണ്ട് ജോനാതന് ഞെട്ടി..
വായനയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കില്ല രാഷ്ട്രീയ നേതാവും മുന്‍ എം.പി.യുമായ സുരേഷ് കുറുപ്പിന്. കോട്ടയം സി.പി.എം. ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്ന വര്‍ക്കി നനച്ചുവളര്ത്തിയതാണ് ആ വായന. പിന്നീടത് കുറുപ്പിന്റെ ബലവും ഏകാന്തമായ പരാജയവുമായി. അത് അദ്ദേഹത്തിന് സന്തോഷം, സന്താപം, സൗഹൃദം, സ്നേഹം, അനുകമ്പ, ആര്‍ദ്രത ജീവിതത്തിന്റെ അര്ഥമില്ലായ്മ എന്നിവയെല്ലാംമനസ്സിലാക്കിക്കൊടുത്തു..
മൂന്നാംക്ലാസുവരെമാത്രം പഠിച്ച സതി വായിക്കാനൊരു പുസ്തകം കൈയിലെടുക്കുന്നത് അമ്പതാം വയസ്സിലാണ്. സാഹസിക സഞ്ചാരമായിരുന്നു പുസ്തകങ്ങളിലേക്കുള്ള ആ യാത്ര. ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയിലും വഴങ്ങാത്ത അക്ഷരങ്ങളെ മെരുക്കി സതി വലിയ വായനക്കാരിയായി. ബഷീറും തകഴിയും ഒ.വി. വിജയനും എം.ടി.യും മാധവിക്കുട്ടിയും ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍..
ദേവിയുടെ കാര്യത്തില്‍ ഒരു ഭാഗത്ത് മനസ്സ് സദാചാരത്തിന് എതിരെ പോവുകയും പോവുകയും മറുഭാഗത്ത് സദാചാര ചിന്തകള്‍ അലട്ടുകയും ചെയ്യുന്നുണ്ട്. ഇത് ഇന്നും സ്ത്രീകള്‍ അനുഭവിക്കുന്നു. അതായത്, വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി സംസാരിക്കുമ്പോള്‍ പോലും അത് വലിയ പ്രശ്നമാവുന്നു.
പുരാണ കഥകളും, കഥാപാത്രങ്ങളും എക്കാലത്തും എഴുത്തുകാര്‍ പുനര്വാഖ്യാനം ചെയ്യാറുണ്ട്. ഇന്ത്യയിലെ ഓരോ പുരാണകഥകളെയും കഥാപാത്രങ്ങളെയും ഓരോ കാലത്തെ എഴുത്തുകാര്‍ അവരുടേതായ കാഴ്ചപ്പാടുകളില്‍ തിരുത്തിയെഴുതിയിട്ടുണ്ട്. രാമായണ മഹാഭാരത പുരാണങ്ങളിലെ കഥാപാത്രങ്ങളാണ് ഇത്തരത്തില്‍ ഏറ്റവുമധികം പൊളിച്ചെഴുത്തുക്കള്ക്ക് വിധേയമായിട്ടുള്ളത്.
വായനക്കാരോട് എല്ലാം പറഞ്ഞുകഴിഞ്ഞാലും ഒരിക്കലും ശൂന്യമാകാത്ത പുസ്തകമാണ് ക്ലാസിക്. മുന്വ്യാഖ്യാനങ്ങളുടെ പ്രഭാവലയവുമായി നമുക്കു മുന്നിലെത്തുന്ന പുസ്തകങ്ങളാണ് ക്ലാസിക്കുകള്‍, കടന്നുപോന്ന സംസ്കാരത്തിലോ സംസ്കാരങ്ങളിലോ (അല്ലെങ്കില്‍ വെറും ഭാഷകളിലും ആചാരങ്ങളിലും) അവശേഷിപ്പിച്ചതിന്റെ ലാഞ്ചനകള്‍ പിന്നില്‍ പറ്റിനില്ക്കുന്നവയും.
കാവ്യാധുനികതയുടെ ക്ലാസിക്കായി മാറിയ റ്റി.എസ്.എലിയറ്റിന്റെ 'തരിശുഭൂമി', ഒരു നൂറ്റാണ്ടിനിപ്പുറവും ലോകമെമ്പാടുമുള്ള വായനക്കാരെ, ഒരു ഭീമകാന്തമെന്നോണം, അതിനു നേര്ക്കാകര്ഷിച്ചു കൊണ്ടിരിക്കുന്നു. അതുളവായ ചരിത്രസന്ദര്‍ഭത്തിനു പുറത്തേയ്ക്കും ആ കൃതി വളരുകയും പടരുകയും ചെയ്യുന്നു. സാര്‍വ്വലൗകികവും സാര്‍വ്വകാലികവുമായ സംവേദനീയതയാണ് ഒരു ക്ലാസിക്കിന്റെ ലക്ഷണമെങ്കില്‍..
'ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് കഥകള്‍ മാത്രമാണാധാരം' മുഖത്തം മരുഭൂമിയില്‍ ഒരു തെരുവ് സൃഷ്ടിച്ച്, അറബി ചരിത്രത്തിലെ ഏറ്റവും വലിയ വിവാദ കൃതി 'ഔലാദു ഹാറതുന'യ്ക്ക് തുടക്കമിട്ടു കൊണ്ട് നജീബ് മെഹ്ഫൂസ് എഴുതിത്തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഭാവിയില്‍ തന്റെ രചനകൊണ്ട് എന്തൊക്കെ സംഭവിക്കും എന്നത് മുന്‍കൂട്ടി കണ്ട് എഴുതിയതു പോലെയായിരുന്നു അദ്ദേഹത്തിന്റെ ആരംഭം.
പക്ഷെ, അമ്മയുടെ ശിരസ്സിനൊപ്പം, ആ സൗമ്യോദാരമായ മുഖത്തിനൊപ്പം പരശുരാമന്റെ ആന്തരിക സ്വസ്ഥതയും എന്നേക്കുമായി അറ്റുവീണിരുന്നു. പിന്നീടുള്ള ദുഷ്കര്മ്മങ്ങളേയെല്ലാം അതെളുതാക്കിയിരിക്കണം. പ്രതികാരത്തില്‍ എന്നും തിളച്ചുപൊന്തിയത് അതുണ്ടാക്കിയ ആത്മതാപവുമായിരിക്കണം..
മലയാളികളെ വായനസംസ്കാരം പഠിപ്പിച്ച, വായനയിലൂടെ മാത്രമേ നന്മ കൈവരുത്താന്‍ കഴിയൂ എന്ന് വിശ്വസിച്ച പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് കേരളീയര്‍ വായനദിനമായി ആചരിക്കുന്നു. അമ്പലപ്പുഴയിലും സമീപദേശങ്ങളിലും ഒട്ടേറെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചതിനുശേഷം ഗ്രന്ഥശാലാസംഘം രൂപവത്കരിക്കാന്‍ ശ്രമം തുടങ്ങി..
അന്നത്തെ ആറാം ക്ലാസുകാരനായ വായനക്കാരന്റെ കുഞ്ഞുകുഞ്ഞു ചിന്തകളെ, ഭാവനയെ മത്തു പിടിപ്പിച്ച അറിവ്. ഊശാന്‍ താടി വെറും വെപ്പുതാടിയും ജടപിടിച്ച മുടി വിഗ്ഗുമാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു അവന്. നോവല്‍ ക്ളൈമാക്സിലേക്ക് കടക്കുകയാണ്. ഭാണ്ഡക്കെട്ടില്‍ നിന്ന് റിവോള്‍വര്‍ എടുത്ത് മേശപ്പുറത്ത് വെച്ച ശേഷം മീശയൊന്ന് പിരിച്ച് ചെറിയൊരു ചിരിയോടെ നമ്പ്യാര്‍ പറയുന്നു..
മഞ്ഞത്തെച്ചി പൂങ്കുല പോലെ
വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന ക്ലാസിക് നോവലിലെ ഒരു ഭാഗം മകള്‍ ഷാഹിനാ ബഷീര്‍ വായിക്കുന്നു..
അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുളള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്വരയില് ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം! എം.ടിയുടെ ക്ലാസിക്ക് നോവലായ 'മഞ്ഞ്' ല്‍ നിന്നും ഒരു ഭാഗം മകള്‍ അശ്വതിയുടെ ശബ്ദത്തില്‍ കേള്‍ക്കാം
അഗ്നിസാക്ഷി.. അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍ ..
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
എസ്.കെ. പൊറ്റക്കാട് 1941 ല്‍ രചിച്ച ക്ലാസിക്ക് നോവലാണ് നാടന്‍ പ്രേമം. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവല്‍ എഴുതിയത്. ചാലിയാറിന്റെ ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉള്‍നാടന്‍ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. മലയാളത്തില്‍ രമണന് ശേഷം ഏറ്റവും കൊണ്ടാടപ്പെട്ട പുസ്തകങ്ങളിലൊന്നുകൂടിയാണ് നാടന്‍ പ്രേമം.
ഇരു വഴിയില്‍ പെരുവഴി നല്ലൂ