Courses Covered:
- Master of Nursing (MON)
- Diploma of Nursing (DON)
- Graduate Certificate in Advanced Nursing (GCAN)
- Nursing Career Advancement Program (NCAP- Global)
$78,970
- The average salary of a Registered Nurse in Australia,
per Annum. (Source:autalent.com)
100,000
- estimated shortage of nurses by 2025 (Source: Health Workforce Australia(HWA).
വെബിനാറിനെക്കുറിച്ച്
- വിദേശത്ത് നഴ്‌സിംഗ് മേഖലയിലുള്ള ആകർഷകമായ തൊഴിലവസരങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.
- നഴ്‌സിംഗ് പഠനത്തിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങൾ നേടാം.
- വിസ, ഡോക്യുമെന്റേഷൻ പ്രോസസുകളെക്കുറിച്ച് പഠിക്കാം.
- എന്തു സംശയവും നേരിട്ടു ചോദിക്കാവുന്നതും സംവേദനാത്മകവുമായ ചോദ്യോത്തര സെഷനിൽ പങ്കെടുക്കാം.
- മലയാളത്തിൽ സൗജന്യമായി കരിയർ കൗൺസലിംഗ് നേടാം.
- സ്‌കോളർഷിപ്പും പലിശരഹിതമായ 100% സാമ്പത്തിക പിന്തുണയും നേടാം.
- പഠനകാലത്ത് വരുമാനം നേടാം, പങ്കാളിക്ക് നിങ്ങളോടൊപ്പം വരാം.
നഴ്‌സിംഗിൽ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി ഓസ്‌ട്രേലിയയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുവാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്ന വെബിനാറാണിത്. ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഈ വെബിനാറിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.
രണ്ട് സെഷനുകൾ ആയിട്ടാണ് ഈ വെബിനാർ നടക്കുന്നത്. ഏപ്രിൽ രണ്ടാം തീയതി നടക്കുന്ന ഒന്നാമത്തെ സെഷനിൽ ബി. എസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്കായുള്ള വിദേശ പഠന/ തൊഴിൽ സാധ്യതതളെക്കുറിച്ചും ഓസ്‌ട്രേലിയൻ നഴ്‌സിംഗ് മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ഏപ്രിൽ ആറാം തീയതി നടക്കുന്ന സെഷനിൽ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് നഴ്‌സിംഗ് മേഖലയിൽ വിദേശത്ത് പഠനം നടത്താൽ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള സാധ്യതകളെക്കുറിച്ചും, നഴ്‌സിംഗ് പഠനം കഴിഞ്ഞവർക്ക് ഒറ്റ കോഴ്‌സ് വഴി ഒൻപത് രാജ്യങ്ങളിലേക്ക് തൊഴിൽ സാധ്യതകൾ നൽകുന്ന നഴ്‌സിംഗ് കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിനെ (NCAP - Global) പറ്റിയും, നഴ്‌സിംഗ് ഡിപ്ലോമ/ജനറൽ നഴ്‌സിംഗ് പൂർത്തിയാക്കിയവർക്കായുള്ള വിദേശ പഠന/ജോലി സാധ്യതകളെപ്പറ്റിയും വിശദീകരിക്കുന്നു.
വെബിനാറിന്റെ പ്രസക്ത ഭാഗങ്ങൾ
Programs Covered
Session 1 - 2nd April
Master of Nursing (MoN) and GCAN ( Graduate Certificate of
Advanced Nursing ) programs.
Those who have done BSc Nursing
Time : 11.30 AM IST
Session 2 - 6th April
Diploma of
Nursing (DoN) and NCAP - Global ( Nursing Career Advancement Program )
Diploma holders, General Nursing and Midwifery, +12
Time : 11.30 AM IST
Speaker Details

Mr. Bijo Kunnumpurath
Founder & Managing Director - HCI Group
View Bio
ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കും, മറ്റുളളവര്‍ ആഗ്രഹിക്കുന്നത് നേടാന്‍ അവരെ നിങ്ങള്‍ സഹായിക്കുകയാണെങ്കില്‍' - സിഗ് സിഗ്ലറുടെ സീ യു അറ്റ് ദി ടോപ്പ് എന്ന പുസ്തകത്തിലെ ഈ വാചകങ്ങളെ അന്വര്‍ത്ഥമാക്കുന്ന ജീവിതമാണ് ആലപ്പുഴ സ്വദേശി ബിജോ കുന്നുംപുറത്തിന്റേത്. അച്ഛനോടൊപ്പം വേമ്പനാട്ട് കായലില്‍ നിന്ന് കക്ക വാരി വിറ്റ ബാല്യം. ബസ് പാസ്സിനായി കുടുക്കയില്‍ പണം നിക്ഷേപിച്ച് തുടങ്ങിയ പഠനകാലം. പരിമിതികളൊരു പര്‍വതം പോലെ മുന്നില്‍ നില്‍ക്കുമ്പോഴും ലക്ഷ്യബോധത്തോടെ മുന്നേറിയ ജീവിതയാത്ര. ഇന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കരിയഴ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമാണ് ബിജോ കുന്നുംപുറത്ത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ബിജോ ഡല്‍ഹിയിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയിലാണ് ആദ്യം ജോലി ചെയ്യുന്നത്. ഒരു സംരംഭകനാകണമെന്ന അതിയായ ആഗ്രഹത്തിന്റെ സാഫല്യമെന്നോണം 2003 ല്‍ 20 രജിസ്‌റ്റേഡ് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനുളള കരാര്‍ ബിജോക്ക് ലഭിക്കുന്നു. 2004 ല്‍ മെല്‍ബണിലെത്തിയ അദ്ദേഹം നഴ്‌സ് റിക്രൂട്ടറില്‍ നിന്ന് നഴ്‌സ് പരിശീലന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായി മാറി. 2007 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് നഴ്‌സിങ് ഓസ്‌ട്രേലിയ തുടങ്ങി. നഴ്‌സ് റിക്രൂട്ടിംഗിലും പരിശീലന മേഖലകളിലും പിന്നീട് വലിയ കുതിപ്പാണ് ഉണ്ടായത്. ഓസ്‌ട്രേലിയയില്‍ മാത്രം 20,000 ത്തോളം പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകളാല്‍ നഴ്‌സിങ് മേഖലയില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരികയാണ് ബിജോയുടെ മറ്റൊരു ലക്ഷ്യം. കോട്ടയത്ത് MWT Global സ്‌കില്‍സ് പാര്‍ക്ക് സ്ഥാപിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മലേഷ്യയിലും നിരവധി വ്യവസായ സംരംഭങ്ങളുണ്ട്. ഓസ്‌ട്രേലിയയിലെ സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി കൂടിയാണ്. ഭാര്യ ഷാലി നഴ്‌സാണ്.

Mr. Thomas Cheriyan
General Manager - MWT Education Consultancy
View Bio
MWT എജ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ജനറൽ മാനേജറായ തോമസ് ചെറിയാന് ഐടി സർവീസസ്, എജ്യൂക്കേഷണൽ ടെക്‌നോളജി, ഇൻസ്ട്രക്ഷണൽ ഡിസൈൻ, സോഫ്റ്റ്‌വെയർ എഡിറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമുളള മേഖലകളിലായി 28 വർഷങ്ങളുടെ സമ്പന്നമായ പ്രവർത്തന പരിചയമുണ്ട്. കഴിഞ്ഞ 12 വർഷങ്ങളായി MWTയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഓവർസീസ് റിക്രൂട്ട്‌മെന്റ്, കരിയർ കൗൺസലിംഗ്, എജ്യൂക്കേഷണൽ കൺസൾട്ടൻസി എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദഗ്ധനാണ്. ഇത്രയും കാലത്തെ പ്രവൃത്തി പരിചയത്തിലൂടെ തോമസ്, വിസ പ്രോസസ് കൗൺസലിംഗിന്റെയും ഡോക്യുമെന്റേഷന്റെയും സൂക്ഷ്മവശങ്ങളിൽ അപാരമായ ഉൾക്കാഴ്ച നേടിയിട്ടുണ്ട്. വിദേശത്ത് ജോലി നേടാൻ ആഗ്രഹിച്ച ആയരിക്കണക്കിന് നേഴ്‌സുമാർക്ക് കൗൺസലിംഗും ഗൈഡിംഗും നൽകിക്കൊണ്ട്, അവരുടെ ലക്ഷ്യം യാഥാർഥ്യമാക്കിയതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദേശ വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളെ ആരംഭത്തിൽ തന്നെ മനസിലാക്കുന്ന അദ്ദേഹം, ഓരോ വ്യക്തിക്കും ഉണ്ടാകാവുന്ന വെല്ലുവിളികളും അവരുടെ ആവശ്യങ്ങളും മനസിലാക്കിക്കൊണ്ട് വിദഗ്ധമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നു. പീപ്പിൾ മാനേജ്‌മെന്റിലാണ് അദ്ദേഹത്തിന്റെ കരുത്ത്. പ്രവർത്തന മികവും ടീമിന്റെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള വിജയകരമായ തന്ത്രങ്ങളും പരിഹാരമാർഗങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. വിവേകപൂർവമായ ജഡ്ജ്‌മെന്റും മികവുറ്റ പ്ലാനിംഗും ഉയർന്ന ആവശവിനിമയ ശേഷിയും അദ്ദേഹത്തിനുണ്ട്.


