പകൽ നഴ്സായി ആശുപത്രിയിൽ, വൈകുന്നേരങ്ങളിൽ നൃത്തവേദികളിൽ മതിമറന്നാടി പ്രമോദ്
നൃത്തം പഠിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികപരാധീനത അതിന് അനുവദിച്ചിരുന്നില്ല. പക്ഷേ, വളർന്നപ്പോഴും ആ ആഗ്രഹം ഒരു കനലായി ഉള്ളിൽക്കിടന്നു. 18 വയസ്സ് കഴിഞ്ഞപ്പോൾ ട്യൂഷനെടുത്തും ചെറിയ ജോലികൾ ചെയ്തും ലഭിക്കുന്ന പണം കൂട്ടിവച്ച് നൃത്തപഠനം ആരംഭിച്ചു..