ലക്കി സിംഗായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം| Monster Review
ഇതൊരു പരീക്ഷണമാണ്. മലയാളത്തില്‍ ആരും പറയാന്‍ മടിക്കുന്നൊരു പ്രമേയം. തീര്‍ത്തും
വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ആ പ്രമേയത്തിന്റെ ധൈര്യപൂര്‍വ്വമുള്ള
ചലച്ചിത്രാവിഷ്കാരമാണ് മോണ്‍സ്റ്റര്‍. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ പോലും ഇതുപോലൊരു
സിനിമ മലയാളത്തില്‍ മുമ്പുണ്ടായിട്ടില്ലെന്നുറപ്പിച്ച് പറയാം.