'കാര്യത്തിനുവേണ്ടി മാത്രം കൂടെകൂട്ടുന്ന സൗഹൃദത്തിന് ഞാന്‍ എതിരാണ് '
ചെറുപ്പം മുതല്‍തന്നെ കുറച്ച് സൗഹൃദങ്ങള്‍ മാത്രം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പല സൗഹൃദങ്ങളും വിദ്യാഭ്യാസ കാലത്തു തന്നെ തുടങ്ങിയതാണ്. അത് വളരെ ദൃഢവും അത്രമേല്‍ പ്രിയപ്പെട്ടതുമാണ്. ജോലിയിലേക്ക് പ്രവേശിക്കുന്ന തുടക്കക്കാലത്ത് നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ വഴിയും കലാരംഗത്ത് നിന്നുമെല്ലാം സുഹൃത്തുക്കുക്കള് ഉണ്ടായെങ്കിലും ആ ബന്ധങ്ങള്‍ അത്രമേല്‍ ഗാഢമായിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ കുട്ടിക്കാലത്ത് രൂപപ്പെട്ട് വരുന്ന സൗഹൃദങ്ങളോടാണ് നമുക്ക് വളരെ ഇന്റിമസി തോന്നുക. അല്ലെങ്കില്‍ കോളേജ് പഠന കാലത്ത് രൂപപ്പെട്ടുവന്ന സൗഹൃദങ്ങള്‍. കാരണം ..