BACK
1 SABARIMALA 2018
SABARIMALA 2018 2

തത്ത്വമസിയുടെ പൊരുള്‍

ശബരിമല ക്ഷേത്രത്തിന്റെ പൂമുഖത്ത് തന്നെ കാണാവുന്നതാണ് തത്ത്വമസി മഹാവാക്യം.അത് നീ തന്നെയാകുന്നു എന്നതാണ് അര്‍ഥം. ആരെ കാണാന്‍ എത്തിയോ ആ മഹാ സത്യം വന്ന ആളുടെ ഉള്ളില്‍ തന്നെയുണ്ട് എന്നാണ് അര്‍ഥം. ഭക്തനും ഭഗവാനും ഒന്നുതന്നെ എന്ന ബോധ്യം നല്‍കുന്നു. അദ്വൈത സിദ്ധാന്തം ലളിതമായി പറഞ്ഞു തരുന്ന ഇടം.

നെയ്യഭിഷേകം

തീര്‍ഥാടനത്തിലെ പരമപ്രധാനമായ ചടങ്ങാണ് നെയ്യഭിഷേകം.സ്വന്തം ആത്മാവിനെ അയ്യപ്പനില്‍ ലയിപ്പിക്കുന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ടിന്റ മുന്‍കെട്ടില്‍ നെയ്‌തേങ്ങ കൊണ്ടുവരുന്നു. കെട്ടില്‍ നിന്ന് തേങ്ങയെടുത്ത് ഉടച്ച് നെയ്യ് പാത്രത്തിലാക്കും. ഇത് അഭിഷേകത്തിന് നല്‍കും. ആടിയ ശിഷ്ടം നെയ്യ് പ്രസാദമാണ്. ഔഷധഗുണവും ഇതിനുണ്ട്.

സന്നിധിയിലെ പൂജാക്രമം

ശബരിമലയില്‍ എല്ലാവര്‍ഷവും മണ്ഡല പൂജയ്ക്കായി തുലാം അവസാനത്തെ ദിവസമാണ് നടതുറക്കുക. അന്ന് ഒരു പൂജയുമുണ്ടാകില്ല. ഭസ്മാഭിഷിക്തനായിരിക്കുന്ന അയ്യപ്പനെ അപ്പോള്‍ ദര്‍ശിക്കാം. അന്നു വൈകീട്ടാണ് തന്ത്രി പുതിയ മേല്‍ശാന്തിയെ അവരോധിക്കുക. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ തന്ത്രി, മേല്‍ശാന്തിക്ക് മന്ത്രാപദേശം നല്‍കുന്നതാണ് പതിവുരീതി. എല്ലാ ദിവസവും മൂന്നു പൂജയാണ് അയ്യപ്പ സന്നിധിയില്‍ നടത്തുന്നത് ഉഷഃപൂജ, ഉച്ച പൂജ, അത്താഴപൂജ. രാവിലെ നാലുമണിക്ക് നടതുറന്നാല്‍ തന്ത്രി ആദ്യമായി അഭിഷേകം നടത്തും. അതിനുശേഷം ഗണപതിഹോമം. 7.30നാണ് ഉഷഃപൂജ. ഉഷഃപൂജക്ക് നൈവേദ്യം ഉഷപ്പായസമാണ്. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷപ്പായസം. പ്രധാന നൈവേദ്യം അയ്യപ്പന് നല്‍കി നടയടച്ച് പുറത്തുവന്നശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നൈവേദ്യം നല്‍കും. പിന്നീട് നടതുറന്ന് വീണ്ടും അടച്ചശേഷം പ്രസന്നപൂജ.

3 SABARIMALA 2018

ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ചുവച്ചിരിക്കുന്ന 25 കലശം തന്ത്രി, വിഗ്രഹത്തില്‍ അഭിഷേകം നടത്തും. തുടര്‍ന്ന് നിവേദ്യം. ഉച്ചപ്പൂജക്കുശേഷം നടയടച്ചാല്‍ വൈകീട്ട് നാലിന് നട തുറക്കും. സന്ധ്യക്ക് ദീപാരാധന. അതിനുശേഷം വഴിപാടായി പുഷ്പാഭിഷേകം. എല്ലാ ദിവസവും മുട ങ്ങാതെ പുഷ്പാഭിഷേകമുണ്ടാവും. രാത്രി പത്തു മണിക്കുശേഷം അത്താഴപൂജ. അപ്പവും പാനകവും നിവേദിക്കും. പൂജക്കുശേഷം ഇവ പ്രസാദമായി നല്‍കും. അത്താഴപൂജ കഴിഞ്ഞ് ശ്രീ കോവില്‍ വൃത്തിയാക്കിയ ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

SABARIMALA 2018 4
5 SABARIMALA 2018
SABARIMALA 2018 6

പതിനെട്ടു പടികൾ സൂചിപ്പിക്കുന്നത്

അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു

Read more


അയ്യന് പാനകം; ദേവിക്ക് അട നിവേദ്യം അരവണയും കടുംപായസവും മഹാപ്രസാദം

ശബരിമലയിലെ അരവണപ്പായസവും മാളികപ്പുറത്തെ കടുംപായസവും അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമുള്ള നിവേദ്യങ്ങളാണ്. നിവേദ്യങ്ങൾ ദേവതാ സങ്കൽപം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ശബരിമലയിൽ അയ്യനും മാളികപ്പുറത്ത് ദേവിക്കും സമർപ്പിക്കുന്ന നിവേദ്യങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തിമാരുടെ പരികർമികളെന്ന നിലയിൽ കീഴ്ശാന്തിമാർക്കാണ് നിവേദ്യമടക്കമുള്ളവ തയ്യാറാക്കി സമയത്ത് ശ്രീകോവിലിൽ എത്തിക്കേണ്ട ചുമതല.

Read more
7 SABARIMALA 2018

തീര്‍ഥാടകര്‍ക്കുള്ള അടിയന്തര ഫോണ്‍ നമ്പരുകള്‍

അയ്യപ്പന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പരുകള്‍

Read more

വഴിപാട് നിരക്കുകള്‍

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ വഴിപാടുകളും അവയുടെ നിരക്കുകളു‍

Read more

ശബരിമല തീവണ്ടി സമയക്രമം

ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പന്മാര്‍ അറിഞ്ഞിരിക്കേണ്ട ട്രെയിന്‍ സമയവിവര പട്ടിക

Read more

ശബരിമല വെര്‍ച്വല്‍ ക്യൂ എങ്ങനെ ബുക്ക് ചെയ്യാം


വീഡിയോ കാണാം
SABARIMALA 2018 8
9 SABARIMALA 2018
SABARIMALA 2018 10
11 SABARIMALA 2018
SABARIMALA 2018 12
SABARIMALA 2018
X

CONTACT

Thanks for your email

Lorem ipsum dolor sit amet, vel ad sint fugit, velit nostro pertinax ex qui, no ceteros civibus explicari est. Eleifend electram ea mea, omittam reprehendunt nam at. Putant argumentum cum ex. At soluta principes dissentias nam, elit voluptatum vel ex.