service-image

ടൈപ്പ് 1 പ്രമേഹം

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോവുകയും തന്‍മൂലം ഇന്‍സുലിന്റെ ഉത്പാദനം തീര്‍ത്തും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം. ചെറിയ പ്രായത്തിലുള്ളവരിലാണ് ടൈപ്പ് വണ്‍ പ്രമേഹം പൊതുവേ കാണുന്നത്.

service-image

ടൈപ്പ് 2 പ്രമേഹം

ഇന്‍സുലിന്‍ ആവശ്യമായ അളവില്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ഇന്‍സുലിന് വേണ്ടത്ര പ്രവര്‍ത്തനശേഷി ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. തെറ്റായ ജീവിതശൈലികള്‍, പാരമ്പര്യം, പ്രായം, അമിതവണ്ണം തുടങ്ങിയ ഘടകങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തിന് കാരണമായി വിലയിരുത്തുന്നു. ജീവിതശൈലി രോഗമായാണ് ഇതിനെ കണക്കാക്കുന്നത്.

service-image

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാലത്ത് പുതുതായി കാണപ്പെടുന്ന പ്രമേഹാവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം അഥവ ജെസ്റ്റേഷണല്‍ ഡയബറ്റിസ്. പ്രസവം കഴിയുന്നതോടെ മിക്കവരിലും ഇത് സാധാരണഗതിയിലാവും.

പ്രമേഹ സംബന്ധമായ സംശയങ്ങളും ഉത്തരങ്ങളും

രണ്ടിനും അതിന്റേതായ ഗുണങ്ങളും ചെറിയ പ്രയാസങ്ങളുമുണ്ട്. നിങ്ങളുടെ അസുഖത്തിന് ഗുളികയാണോ അതോ ഇന്‍സുലിനാണോ ആവശ്യമെന്ന് നിര്‍ണയിക്കുന്നത് ഡോക്ടറാണ്. ടൈപ്പ് വണ്‍ പ്രമേഹത്തിന് നിലവില്‍ ഇന്‍സുലിന്‍ മാത്രമാണ് ചികിത്സ. മറ്റുള്ള പ്രമേഹങ്ങള്‍ പലതും ഗുളിക കൊണ്ടുമാത്രം ചികിത്സിക്കാന്‍ സാധിക്കും. 40 വര്‍ഷത്തോളം പ്രമേഹം ഉണ്ടായിട്ടും ഗുളികകള്‍ മാത്രം കഴിച്ച്, യാതൊരു സങ്കീര്‍ണതകളും ബാധിക്കാതെ ജീവിതം തുടരുന്ന ഒരുപാടുപേരുണ്ട്. ചില ഗുളികകള്‍ വയറ്റില്‍ പ്രശ്‌നമുണ്ടാക്കും. ഇന്‍സുലിനാണെങ്കില്‍ കുത്തിവയ്ക്കണം എന്ന ബുദ്ധിമുട്ടുണ്ട്. ഇവ രണ്ടും ഒഴിച്ചാല്‍ ഇന്‍സുലിനായാലും ഗുളികയായാലും ബ്ലഡ് ഷുഗര്‍ സാധാരണ നിലയിലാണെങ്കില്‍ യാതൊരു ദോഷങ്ങളും ഉണ്ടാവാറില്ല.
രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നില പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങളെത്തന്നെ കേടുവരുത്തുന്ന അവസ്ഥയാണ് ഗ്ലൂക്കോസ് ടോക്‌സിസിറ്റി.
* ആഹാരത്തിലടങ്ങിയ അന്നജം അഥവ കാര്‍ബോഹൈഡ്രേറ്റ്‌സ് ദഹനശേഷം ഗ്ലൂക്കോസായി മാറും. അന്നജം അധികം കഴിച്ചാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടും. * രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് പാന്‍ക്രിയാസ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. * രക്തത്തിലെ അധിക ഗ്ലൂക്കോസ് കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കും. ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് കടക്കാന്‍ ഇന്‍സുലിന്റെ സഹായം വേണം. * ഇന്‍സുലിന്റെ സഹായത്തോടെ ഗ്ലൂക്കോസിനെ കോശങ്ങള്‍ ആഗിരണം ചെയ്യുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ് സാധാരണനിലയിലാകുന്നു. ഷുഗര്‍ കുറയുമ്പോള്‍ ശരീരം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതെങ്ങനെ? * ചില സമയങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടതിലും താഴെയാകും. * രക്തത്തില്‍ പഞ്ചസാര കുറയുമ്പോള്‍ പാന്‍ക്രിയാസ് ഗ്ലൂക്കഗോണ്‍ എന്ന മറ്റൊരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. * ഗ്ലൂക്കഗോണ്‍ കരളില്‍ സൂക്ഷിച്ചിട്ടുള്ള ഗൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റി രക്തത്തിലേക്ക് തുറന്നുവിടും. * രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന് സാധാരണമാകും.
ആര്‍.ബി.എസ്.ടി. ടെസ്റ്റ്: റാന്‍ഡം ബ്ലഡ് ഷുഗര്‍ ടെസ്റ്റ് എന്ന് അറിയപ്പെടുന്നു. എപ്പോള്‍ വേണമെങ്കിലും നടത്താവുന്ന പരിശോധനയാണിത്. ഭക്ഷണം കഴിക്കരുതെന്ന് നിര്‍ബന്ധമില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 200mg/dL ന് മുകളിലാണെങ്കില്‍ പ്രമേഹ സൂചനയാണ്. എച്ച്.ബി.എ.വണ്‍.സി. ടെസ്റ്റ് (HbA1c): മൂന്ന് മാസത്തെ ബ്ലഡ് ഷുഗര്‍ നിലയുടെ ശരാശരി കണക്കാക്കുന്നു. ശരാശരി 5.7 ശതമാനത്തില്‍ താഴെയാണെങ്കില്‍ പേടിക്കാനില്ല. എഫ്.ബി.എസ്.ടി. ടെസ്റ്റ് (Fasting Blood Sugar Test): ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നു. 100 mg/dLആണ് നോര്‍മല്‍. പി.പി.ബി.എസ്.(post prandial blood sugar test): ഭക്ഷണം കഴിച്ചതിന് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷമുള്ള പരിശോധനയാണിത്. 140 mg/dLആണ് നോര്‍മല്‍.
പ്രാതലിന് മുന്‍പുള്ള പരിശോധനയില്‍ പഞ്ചസാരയുടെ അളവ് അമിതമായി കാണിക്കാന്‍ ഡൗണ്‍ പ്രതിഭാസവും സോമോഗി ഇഫക്ടും കാരണമാകാം. എന്നാല്‍ ഇതിലേതാണെന്ന് എങ്ങനെ അറിയും? അതിനാണ് മൂന്നുമണി പരിശോധനയുടെ പ്രാധാന്യം. പുലര്‍ച്ചെയുള്ള ഷുഗര്‍ പരിശോധയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയും. രാത്രി കിടക്കുന്നതിനുമുന്‍പുള്ള മരുന്നിന്റെയും ഇന്‍സുലിന്റെയും അളവ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നതും മൂന്നുമണി പരിശോധനയുടെ അടിസ്ഥാനത്തിലാണ്. ഡൗണ്‍ പ്രതിഭാസമാണെങ്കില്‍ ഡോസ് കൂട്ടുകയും സോമോഗിയാണെങ്കില്‍ ഡോസ് കുറയ്ക്കുകയും വേണം.
പതിവായി വ്യായാമം ചെയ്യുന്നവര്‍ പെട്ടെന്ന് ഒരു ദിവസം അത് നിര്‍ത്തിയാല്‍ ഷുഗര്‍ നില ഉയരും. കൊറോണക്കാലത്ത് വ്യായാമം പെട്ടെന്ന് നിര്‍ത്തിയത് പലരിലും ഷുഗര്‍നില കൂടാന്‍ ഇടയാക്കി. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഗ്ലൂക്കോസ് കൂടുതലായി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ വ്യായാമം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ശരീരത്തിന് ഷുഗര്‍ ചെലവാക്കി കളയാനാവാതെ വരും. അങ്ങനെ അതിന്റെ അളവ് രക്തത്തില്‍ കൂടുകയും ചെയ്യുന്നു. വ്യായാമം നിര്‍ത്തുന്നതോടെ ഇന്‍സുലിന്‍ പ്രതിരോധം കൂടുന്നതും രക്തത്തിലെ ഷുഗര്‍നില ഉയരാന്‍ കാരണമാകുന്നു. വ്യായാമം നിലയ്ക്കുകയും ഭക്ഷണത്തിന്റെ അളവ് കുറയാതിരിക്കുകയും ചെയ്യുന്നതോടെ ഷുഗര്‍നില വീണ്ടും ഉയരുന്നു.

പ്രമേഹത്തിന്റെ ചില സൂചനകൾ

service-image
service-image
service-image
service-image
പാന്‍ക്രിയാസ് അഥവ ആഗ്നേയ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസിലുടനീളം ചെറുദ്വീപുകള്‍ പോലെ കാണപ്പെടുന്ന ഐലറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. ഇതാണ് രക്തത്തില്‍ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഇല്ലാതാവുന്നതോ അളവ് കുറയുന്നതോ പ്രവര്‍ത്തനശേഷി കുറയുന്നതോ കൊണ്ട് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഈ അവസ്ഥയാണ് പ്രമേഹം.
കോശങ്ങള്‍ക്ക് ഇന്‍സുലിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് മറികടക്കാന്‍ ആദ്യമൊക്കെ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. എന്നാല്‍ കാലംകഴിയുന്തോറും അതിന് കഴിയാതെ വരും.
* സിറിഞ്ചുപയോഗിച്ച് കുത്തുന്ന വയലാണെങ്കില്‍ ഫ്രിഡ്ജിനകത്ത് വയ്ക്കുക. ഫ്രീസറില്‍ വെക്കാന്‍ പാടില്ല. വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ക്ക് ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് ഇഞ്ചക്ഷന്‍ പാതി മുങ്ങിനില്‍ക്കും വിധം സൂക്ഷിക്കാം. * ഇന്‍സുലിന്‍ പെന്‍ ആണെങ്കില്‍ പുറത്തുവെച്ചാലും കുഴപ്പമില്ല. നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലങ്ങളിലോ ചൂടുള്ള പ്രതലങ്ങളിലോ വെക്കാതിരിക്കുക. 30 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള സ്ഥലങ്ങളില്‍ പെന്‍ സൂക്ഷിക്കാതിരിക്കുക. * ഒരിക്കല്‍ ഉപയോഗിച്ചുതുടങ്ങിയ ഇന്‍സുലിന്‍ വയല്‍ 4-8 ആഴ്ചകള്‍ക്കുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കുക. തീര്‍ന്നില്ലെങ്കില്‍ അവ ഉപേക്ഷിച്ചു പുതിയവ വാങ്ങേണ്ടതാണ്. * ഇന്‍സുലിന്‍ പെന്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ കാര്‍ട്രിഡ്ജുകള്‍ മാസങ്ങളോളം തുടരാം. മൂന്നുമാസത്തിലധികം ഉപയോഗിക്കാതിരുന്നാല്‍ ഉത്തമം. പെന്‍ മാറ്റേണ്ടതില്ല. നീഡിലും കാര്‍ട്രിഡ്ജും മാത്രമാണ് മേല്‍പ്പറഞ്ഞ ഇടവേളകളില്‍ മാറ്റേണ്ടത്.

ഇൻസുലിൻ കുത്തിവെക്കാവുന്ന ശരീരഭാഗങ്ങൾ

service-image
service-image
service-image

നിങ്ങൾ റിസ്കിലാണോ?

service-image
service-image

Articles

ഡോക്ടർമാർ പറയുന്നു ...