കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് മാതൃഭൂമി ആസ്പയര് വിദ്യാഭ്യാസമേള. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 0484 2884209 (രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ).
പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍: ബെംഗളൂരുവിലെ ഗാര്ഡന് സിറ്റി യൂണിവേഴ്സിറ്റി, പ്രസിഡന്‍സി യൂണിവേഴ്സിറ്റി, ആചാര്യ, ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് (എസ്.ഡി.എം. ഇന്‍സ്റ്റിറ്റ്യൂട്ട്), രേവ യൂണിവേഴ്സിറ്റി, എ.ഐ.എം.എസ്. ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എ.എം.സി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, അലയന്‍സ് യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസ്, കോയമ്പത്തൂരിലെ ചേരന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കുമാരഗുരു ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ആന്ധ്രാപ്രദേശിലെ എസ്.ആര്.എം. യൂണിവേഴ്സിറ്റി, വി.ഐ.ടി., ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റി, ഡല്‍ഹി അമിറ്റി ഗ്ലോബല്‍ ബസിനസ്സ് സ്കൂള്‍ (കൊച്ചി), ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, പുണെ എം.ഐ.ടി. വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
27-ന് രാവിലെ 11-ന് ലോകം വികസിക്കുന്നു: ഗവേഷണത്തിനും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അവസരങ്ങള്‍ എന്ന വിഷയത്തില്‍ ബെംഗളൂരു ഗാര്ഡന് സിറ്റി കോളേജ് ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ഡി.പി. സുധാകര്‍ ക്ലാസെടുക്കും. 12-ന് പ്ലസ്ടുവിനുശേഷമുള്ള കരിയര്‍ പ്ലാനിങ്ങിനെക്കുറിച്ച് ഡോ. പി.ആര്. വെങ്കിട്ടരാമനും മൂന്നിന് മെഡിക്കല്‍, എന്‍ജിനിയറിങ് മേഖലകളെക്കുറിച്ച് പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണനും ക്ലാസെടുക്കും.
28-ന് രാവിലെ 11-ന് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളെക്കുറിച്ച് ബെംഗളൂരു പ്രസിഡന്‍സി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ദീപിക കൃഷ്ണനും ഉച്ചയ്ക്കുശേഷം മൂന്നിന് സിവില്‍ സര്‍വീസ് സ്വപ്നം എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്ന വിഷയത്തില്‍ ആദായനികുതി വകുപ്പ് ജോയന്റ് കമ്മിഷണര്‍ ജ്യോതിസ് മോഹനും ക്ലാസെടുക്കും.