ഞാന്‍ രജനികാന്തിന്റെ വലിയൊരു ആരാധകനാണ്, ബിഗ് സ്‌ക്രീനില്‍ അദ്ദേഹം നടത്തുന്ന പല ഫാസ്റ്റ് നമ്പരുകള്‍ പലതും ആവേശം സൃഷ്ടിക്കുന്നതാണ്. മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാം, അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. ബോളിവുഡ് സിനിമകളുമായി ചേര്‍ത്തുനോക്കുമ്പോള്‍ കഥകളുടെ കരുത്ത് വളരെ വലുതാണ്. ചില സിനിമകളുടെ പേരുചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ പ്രയാസമാകും. മനസ്സില്‍ നില്‍ക്കുന്ന സീനുകള്‍ വേണമെങ്കില്‍ പറയാം
നല്ല കഥയുമായി ഒരു ഓഫര്‍ കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ മടിക്കില്ല

പുതിയ സിനിമ കാബില്‍  കേരളത്തിലും മികച്ച അഭിപ്രായം നേടി, വിജയത്തെക്കുറിച്ച്...

ചിത്രത്തിനു ലഭിച്ച വിജയം ഏറെ ആഹ്ലാദം നല്‍കുന്നതാണ്. റോഹന്‍ ഭട്‌നാഗറിനെയും സുപ്രിയയെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്ന് പലരും ചോദിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ കഥാപാത്രങ്ങളും അവരുടെ ജീവിതവും നിറഞ്ഞുനില്‍ക്കുന്നു എന്നതുതന്നെയാണ് സിനിമയുടെ വിജയം, അങ്ങനെ നോക്കുമ്പോള്‍ കാബില്‍ ഒരു വിജയചിത്രമാണ്.

Hrithik Roshan

സഞ്ജയ് ഗുപ്തയുടെ കാബിലില്‍ അഭിനയിക്കാന്‍ കരാറൊപ്പിടുമ്പോള്‍ വ്യത്യസ്തമായൊരു കഥ സമ്മാനിക്കുന്ന സിനിമയെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്ര വലിയ സ്വീകാരികത പ്രതീക്ഷിച്ചിരുന്നില്ല.
റോഹന്‍ ഭട്‌നാഗര്‍ എന്ന കാബില്‍ നായകനും അയാളുടെ  സംഭാഷണങ്ങളും എന്റെ ഹൃദയത്തോട് ഇന്നും ചേര്‍ന്നുനില്‍ക്കുന്നു. ചില കഥാപാത്രങ്ങള്‍ ചിത്രീകരണത്തിനപ്പുറവും മനസ്സില്‍നിന്ന് വിട്ടുപോകാതെ കൂട്ടുവരും, ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നത്. സിനിമയുടെ കഥ മനസ്സില്‍ ചെലുത്തിയ സ്വാധീനം തന്നെയാണ് മരണാനന്തരം സ്വന്തം കണ്ണുകള്‍ ദാനംചെയ്യാനുള്ള സമ്മതപത്രത്തില്‍ എന്നെ ഒപ്പുവെപ്പിച്ചത്

നടനായും  നര്‍ത്തകനായും  കൈയടിനേടുന്ന താരമാണ് ഹൃത്വിക്. ഏത് റോളിലാണ് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്

അഭിനയത്തോടെന്നപോലെ എനിക്ക് നൃത്തത്തോടും പ്രണയമാണ്.  സ്‌ക്രീനിലെ ഡാന്‍സിങ് സെന്‍സേഷന്‍ എന്ന വിളിപ്പേരൊക്കെ ഞാനേറെ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ എന്റെ നൃത്തമാണ് അഭിനയത്തെക്കാള്‍  മികച്ചതെന്ന അഭിപ്രായത്തോട് യോജിപ്പില്ല.