മെല്‍ബണ്‍: അടുത്ത മാസം ആദ്യം നടക്കുന്ന ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ലോക മൂന്നാം നമ്പര്‍ വനിതാതാരം താരം സിമോണ ഹാലെപ് പിന്മാറി. റൊമാനിയയുടെ താരമായ ഹാലെപ് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

സെറീന വില്യംസിനോട് തോറ്റാണ് ഹാലെപ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായത്. ഈ തോല്‍വി താരത്തെ മാനസികമായി തളര്‍ത്തിയെന്നും അതുകൊണ്ടാണ് ഖത്തര്‍ ഓപ്പണില്‍ നിന്നും പിന്മാറുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ഖത്തര്‍ ഓപ്പണില്‍ നിന്നും ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ പിന്മാറുന്നു. ദോഹ ഓപ്പണില്‍ ഞാന്‍ തിരിച്ചെത്തും'-സിമോണ വ്യക്തമാക്കി. മാര്‍ച്ച് ഒന്നുമുതല്‍ ആറുവരെയാണ് ഖത്തര്‍ ഓപ്പണ്‍ നടക്കുക. 

മുന്‍ലോക ഒന്നാം നമ്പര്‍ താരമായ ഹാലെപ് ഇതുവരെ രണ്ടുതവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്. 

Content Highlights: World No. 3 Simona Halep Pulls Out Of Qatar Open