ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്ല്യംസ്-സിമോണ ഹാലെപ് ഫൈനല്‍ പോരാട്ടം. സെമിയില്‍ സെറീന വില്ല്യംസ് ചെക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയെ കീഴടക്കിയപ്പോള്‍ യുക്രെയ്‌ന്റെ എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചാണ് ഹാലെപിന്റെ മുന്നേറ്റം. 

സീഡില്ലാ താരമായ സ്‌ട്രൈക്കോവയെ 11-ാം സീഡായ സെറീന അനായാസം കീഴടക്കി. സ്‌കോര്‍: 6-1, 6-2. ഏഴാം സീഡ് ഹാലെപ് എട്ടാം സീഡായ സ്വിറ്റോലിനയെ രണ്ടു സെറ്റിനുള്ളില്‍ തോല്‍പ്പിച്ചു. സ്‌കോര്‍:6-1,6-3.

പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ ക്ലാസിക് പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൂന്നാം സീഡ് റാഫേല്‍ നദാല്‍ രണ്ടാം സീഡ് റോജര്‍ ഫെഡററെ നേരിടും. ജപ്പാന്റെ കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം.

ആദ്യ സെറ്റ് 6-4ന് നിഷികോരി നേടി. എന്നാല്‍ ശേഷിക്കുന്ന മൂന്നു സെറ്റും നേടി ഫെഡറര്‍ ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍:4-6, 6-1, 6-4,6-4. അമേരിക്കന്‍ താരം സാം ക്യുറേയെ തോല്‍പ്പിച്ചാണ് നദാലിന്റെ മുന്നേറ്റം. മൂന്നു സെറ്റിനുള്ളില്‍ നദാല്‍ വിജയിച്ചു. സ്‌കോര്‍: 7-5,6-2,6-2.

Content Highlights: Wimbledon Tennis Serena WillIams Roger Federer Rafael Nadal