ലണ്ടന്‍: ഇറ്റാലിയന്‍ താരം ലൊറെന്‍സോ സൊനെഗോയെ തകര്‍ത്ത് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. 

എട്ടു തവണ ജേതാവായ ഫെഡറര്‍ ഇത് 18-ാം തവണയാണ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. സ്‌കോര്‍: 7-5, 6-4, 6-2. രണ്ടു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. 

അടുത്ത മാസം 40 വയസ് പൂര്‍ത്തിയാകാനിരിക്കുന്ന ഫെഡറര്‍ 1977-നു ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കി. മാത്രമല്ല ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഇതോടെ ഫെഡറര്‍ക്ക് സ്വന്തമായി.

ആദ്യ സെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച സൊനെഗോയ്‌ക്കെതിരേ രണ്ട്, മൂന്ന് സെറ്റുകളില്‍ പൂര്‍ണ ആധിപത്യം നേടിയായിരുന്നു ഫെഡററുടെ വിജയം.

Content Highlights: Wimbledon 2021 Roger Federer becomes oldest man to reach quarters