ലണ്ടൻ: ഒന്നാം സീഡ് ആഷ്ലി ബാർട്ടി വിംബിൾഡൺ ടെന്നീസ് ഫൈനലിൽ. 25-ാം സീഡായ ജർമൻ താരം ആഞ്ജലിക് കെർബറിന്റെ വെല്ലുവിളി അതിജീവിച്ചാണ് ബാർട്ടി ഫൈനൽ ടിക്കറ്റെടുത്തത്.

ആദ്യ സെറ്റ് അനായാസം നേടിയ ഓസ്ട്രേലിയൻ താരം രണ്ടാം സെറ്റിൽ നന്നായി വിയർപ്പൊഴുക്കി. ആദ്യ സെറ്റ് 6-3ന് വിജിയച്ച ബാർട്ടി രണ്ടാം സെറ്റിൽ 2-5ന് പിന്നിലായിരുന്നു. എന്നാൽ ആ മുൻതൂക്കം മുതലെടുക്കാൻ കെർബറിന് കഴിഞ്ഞില്ല. ഇതോടെ തിരിച്ചടിച്ച ബാർട്ടി സെറ്റ് 6-6ൽ എത്തിച്ചു. ഒടുവിൽ ടൈ ബ്രേക്കറിൽ വിജയിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.

ബാർട്ടിയുടെ കരിയറിലെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. 1980-ന് ശേഷം ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ താരം വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലിലെത്തുന്നത്. 2018-ൽ വിംബിൾഡൺ കിരീടം നേടിയ താരമാണ് കെർബർ.

Content Highlights: Wimbledon 2021 Ashleigh Barty defeats Angelique Kerber to reach final