മെല്‍ബണ്‍: കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 2022 ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് വിക്ടോറിയ കായിക മന്ത്രി മാര്‍ട്ടിന്‍ പകുല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 2022-ലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടത്താനാകുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 17 മുതല്‍ 30 വരെ മെല്‍ബണിലാണ് ടൂര്‍ണമെന്റ്.

നിലവില്‍ താരങ്ങള്‍ക്കും കളിക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍, ക്വാറന്റീന്‍ മാനദണ്ഡങ്ങളൊന്നും തന്നെ ടെന്നീസ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല.

അതിനിടെ ഈയാഴ്ച ആരംഭിച്ച യു.എസ് ഓപ്പണ്‍ മത്സരം കാണാനെത്തുന്ന കാണികള്‍ 12 വയസിന് മുകളിലുള്ളവര്‍ ഒരു ഡോസ് വാകിസിനെങ്കിലും എടുത്തതിന്റെ രേഖ  കാണിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.

Content Highlights: Vaccinated players have fewer restrictions at the 2022 Australian Open