
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ ഇന്ത്യക്ക് പ്രതീക്ഷയും നിരാശയും. മിക്സഡ് ഡബിള്‍സില്‍ സാനിയ സഖ്യം രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യവും ലിയാണ്ടര്‍ പെയ്‌സ് സഖ്യവും പുറത്തായി.
മിക്സഡ് ഡബിള്‍സിലെ ടോപ്പ് സീഡായ സാനിയ-ഇവാന്‍ ഡോഡിഗ് സഖ്യം അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്റ്-ഡൊണാള്‍ഡ് യങ് ജോഡിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4,6-4. വനിതാ ഡബിള്‍സില്‍ ബാര്‍ബറ സ്‌ട്രൈക്കോവയുമൊത്ത് സാനിയ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ പെയ്‌സ്-അന്ദ്രെ ബെഗ്മാന്‍ സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്റ്റീഫന്‍ റോബര്‍ട്ട്-ഡുഡി സേല ജോഡിയോടാണ് പരാജയപ്പെട്ടത്. രണ്ട് മണിക്കൂര്‍ മത്സരം നീണ്ടു നിന്നു. സ്‌കോര്‍: 6-2,5-7,4-6. അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ബ്രയാന്‍ ബെയ്ക്കര്‍-ന്യൂസിലന്‍ഡിന്റെ മാര്‍ക്ക്‌സ ഡാനിയല്‍ ജോഡിയോടാണ് ബൊപ്പണ്ണ-ഫ്രെഡെറിക്ക് നില്‍സെണ്‍ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-2, 7-6.