ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് സെമിഫൈനൽ ലൈനപ്പായി. വനിതാ സിംഗിൾസ് സെമിഫൈനലിൽ ജെന്നിഫർ ബ്രാഡിയും നവോമി ഒസാക്കയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പോരാട്ടം സെറീന വില്ല്യംസും വിക്ടോറിയ അസരങ്കയും തമ്മിലാണ്.

28-ാം സീഡുകാരിയായ അമേരിക്കൻ താരം ബ്രാഡിക്ക് നാലാം സീഡായ ഒസാക്ക കനത്ത വെല്ലുവിളി ഉയർത്തും. അതേസമയം മൂന്നാം സീഡായ സെറീനയും അസരങ്കയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 16-ാം സീഡ് എലീസെ മെർട്ടൻസിന് കടിഞ്ഞാണിട്ടാണ് സീഡില്ലാ താരമായ അസരങ്ക സെമിയിലെത്തിയത്. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിൽ പിരങ്കോവയെ കീഴടിക്കായണ് സെറീനയുടെ മുന്നേറ്റം.

അതേസമയം പുരുഷ സിംഗിൾസിൽ ഇത്തവണ പുതിയ ചാമ്പ്യനെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ടാം സീഡ് ഡൊമനിക് തീമും മൂന്നാം സീഡ് ഡാനിൽ മെദ്വെദേവും തമ്മലാണ് ആദ്യ സെമി ഫൈനൽ. രണ്ടാം സെമിയിൽ അഞ്ചാം സീഡ് അലക്സണ്ടാർ സ്വരേവ് 20-ാം സീഡ് പാബ്ലോ ബുസ്തയെ നേരിടും.

12-ാം സീഡ് ഷപൊവലോവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് പാബ്ലോ സെമിയിലേക്ക് മുന്നേറിയത്. റഷ്യൻ താരം തന്നെയായ റുബ്ലേവിനെ കീഴടക്കിയാണ് മെദ്വെദേവിന്റെ മുന്നേറ്റം.

Content Highlights: US Open Tennis 2020 Serena Williams