ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ മൂന്ന് തവണ ചാമ്പ്യനായ റാഫേല്‍ നദാല്‍ നാലാം  റൗണ്ടില്‍ കടന്നു. 27-ാം റാങ്കിലുള്ള റഷ്യയുടെ കറെന്‍ കാഞ്ചനോവിനോട് വിറച്ചാണ് ഒന്നാം സീഡായ മുന്‍ ചാമ്പ്യന്‍ കടന്നുകൂടിയത്. 

ആദ്യ സെറ്റ് നേടിയ 22-കാരന്‍ നദാലിനെ ഞെട്ടിച്ചു. പിന്നീട് തിരിച്ചുവന്നാണ് നദാല്‍ അവസാന 16-ല്‍ ഇടം നേടിയത്. സ്‌കോര്‍: 5-7, 7-5, 7-6, 7-6. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് കാഞ്ചനോവ് നദാലിനെ കുഴക്കി. മത്സരത്തിലെ നാല് സെറ്റുകളില്‍ രണ്ടും ടൈ ബ്രേക്കറില്‍ ആണ് അവസാനിച്ചത്.

വനിതാ വിഭാഗത്തില്‍ ചേച്ചി വീനസ് വില്ല്യംസിനെ നിഷ്പ്രഭയാക്കി സെറീനയും അവസാന പതിനാറില്‍ ഇടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്‌കോര്‍: 6-1,6-2. മൂന്നാം സീഡായ സ്റ്റീഫന്‍സ്, സ്വിറ്റോലിന, മെര്‍ട്ടന്‍സ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറില്‍ ഇടം നേടി.

മറ്റുള്ള മത്സരങ്ങളില്‍ റയോനിച്ച്, കെവിന്‍ ആന്‍ഡേഴ്സന്‍, ഇസ്നര്‍ എന്നിവരും അവസാന പതിനാറില്‍ ഇടം നേടി. പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-വാസെലിന്‍ സഖ്യം വിജയിച്ചു.

Content Highlights: us open results nadal serena wins