
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ മുന്‍നിര താരങ്ങള്‍ക്ക് വിജയം. ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച്, നാലാം സീഡ് റാഫേല്‍ നഡാല്‍, ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, അഞ്ചാം സീഡ് മിലോസ് റോനിക് എന്നിവര്‍ അനായാസ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി.
പോളണ്ടിന്റെ ജാനോവിക്ക്സിനെതിരെ നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം. സ്കോര്‍: 6-3,5-7,6-2,6-1. ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നഡാല്‍ തുടക്കം ഗംഭീരമാക്കി. സ്കോര്‍: 6-1,6-4,6-2.

ജര്‍മനിയുടെ ഡസ്റ്റിന് ബ്രൗണിനെ 7-5,6-3,6-4ന് പരാജയപ്പെടുത്തി കനേഡയിന്‍ താരം മിലോസ് റോണിക്കും രണ്ടാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ആന്ഡ്രിയോസിയെയാണ് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ പരാജപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4,6-4.
വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡും സ്പാനിഷ് താരവുമായ ഗബ്രിയേല്‍ മുഗുരുസ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ബെല്‍ജിയത്തിന്റെ എലിസെ മെര്ട്ടിന്സിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു മുഗുരുസയുടെ വിജയം. സ്കോര്‍: 2-6, 6-0,6-3.